ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചു; ധര്‍മജനെതിരെ കേസ്
കൊച്ചി: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ കേസ്. ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി നല്‍കിയ ശേഷം സാമ്പത്തികമായി വഞ്ചിച്ചു എന്നാണ് പരാതി. ധര്‍മജനടക്കം 11 പേര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഫ്രാഞ്ചൈസിയ്ക്കായി 43 ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതിക്കാരന്‍ പറയുന്നത്. കൊച്ചി സെന്‍ട്രല്‍ പൊലീസാണ് ധര്‍മജന്‍ ബോള്‍ഗാട്ടിയ്‌ക്കെതിരെ കേസെടുത്തത്. ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ധര്‍മൂസ് ഫിഷ് ഹബ്ബ്.
ധര്‍മൂസ് ഫിഷ് ഹബ്ബ് സംസ്ഥാനത്തുടനീളം ഫ്രാഞ്ചൈസി കൊടുത്തിരുന്നു. അതില്‍ കോതമംഗലത്തെ ഫ്രാഞ്ചൈസി നല്‍കാം എന്ന് ധര്‍മജന്‍ ബോള്‍ഗാട്ടിയും പത്ത് പ്രതികളും തന്നോട് പറഞ്ഞിരുന്നു എന്നും ഇത് അനുസരിച്ച് പലപ്പോഴായി തന്നില്‍ നിന്നും 43 ലക്ഷം രൂപ വാങ്ങി എന്നുമാണ് പരാതിയില്‍ പറയുന്നത്. പണം വാങ്ങിയ ശേഷം മീന്‍ തനിക്ക് വില്‍പ്പനയ്ക്കായി എത്തിക്കേണ്ടതായിരുന്നു എന്നും പരാതിക്കാരന്‍ പറയുന്നു.

2019 നവംബര്‍ 16 നാണ് കോതമംഗലത്ത് ഫ്രാഞ്ചൈസി തുടങ്ങിയത്. എന്നാല്‍ 2020 മാര്‍ച്ച് മാസത്തോടെ തന്നെ ഇവര്‍ മത്സ്യ വിതരണം നിര്‍ത്തി എന്നും ഇതോടെ തന്റെ പണം പൂര്‍ണമായും നഷ്ടപ്പെട്ടു എന്നും പരാതിക്കാരന്‍ പറയുന്നു. തന്നോട് വാങ്ങിയ പണം ധര്‍മജനും കൂട്ടരും തിരികെ തന്നില്ല എന്നും ഇതിലൂടെ വിശ്വാസ വഞ്ചനയാണ് ധര്‍മജന്‍ കാണിച്ചത് എന്നും പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പരാതിക്കാരന്റെ ആവശ്യം.

പരാതിയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് നിരീക്ഷിച്ച കോടതി കൊച്ചി സെന്‍ട്രല്‍ പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. ഐ പി സി 406, ഐ പി സി 402, ഐ പി സി 34 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പാണ് ധര്‍മജന്‍ ബോള്‍ഗാട്ടി ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ അന്വേഷണം ആരംഭിച്ചതായും ധര്‍മജന്‍ അടക്കമുള്ളവരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

2018 ജൂലൈ അഞ്ചിനാണ് ധര്‍മജനും പത്ത് സുഹൃത്തുക്കളും ചേര്‍ന്ന് ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. വിഷമില്ലാത്ത മത്സ്യം ജനങ്ങള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങള്‍ ഈ സംരംഭം ആരംഭിച്ചതെന്ന് ധര്‍മജന്‍ പറഞ്ഞിരുന്നു. കൊച്ചി അയ്യപ്പന്‍കാവിന് സമീപമാണ് ആദ്യത്തെ ധര്‍മൂസ് ഫിഷ് ഹബ്ബ് തുടങ്ങിയത്. ഇന്ന് കേരളത്തില്‍ പലയിടത്തും ധര്‍മൂസ് ഫിഷ് ഹബ്ബ് പ്രവര്‍ത്തിക്കുന്നുണ്ട്.


ചെമ്മീന്‍ കെട്ടിലും കൂട് കൃഷിയിലും വളര്‍ത്തുന്ന മത്സ്യങ്ങള്‍ക്ക് പുറമേ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍, വീശ് വലകള്‍ ഉപയോഗിക്കുന്നവര്‍ എന്നിവരില്‍ നിന്നെല്ലാം മീന്‍ ശേഖരിച്ച് ഇവിടെ വില്‍പനയ്‌ക്കെത്തിച്ചിരുന്നു. ചെറുമീനുകള്‍ വൃത്തിയാക്കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളിലും ഫ്‌ലാറ്റുകളിലുമെത്തിച്ചും നല്‍കുന്ന തരത്തിലാണ് സംരംഭം. സിനിമാതാരങ്ങളും 'ധര്‍മൂസ് ഫിഷ് ഹബിന്റെ' ഫ്രാഞ്ചൈസി ഏറ്റെടുത്തിരുന്നു.

വിജയരാഘവന്‍, നാദിര്‍ഷാ, കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, രമേഷ് പിഷാരടി, ടിനി ടോം എന്നിവരെല്ലാം ധര്‍മൂസ് ഫിഷ് ഹബ്ബ് ഫ്രാഞ്ചൈസി ഏറ്റെടുത്തിരുന്നു. സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നതിനു മുന്‍പ് പരമ്പരാഗത മല്‍സ്യത്തൊഴിലാളികളുടെ കൂട്ടത്തില്‍ മീന്‍പിടിക്കാന്‍ ധര്‍മജന്‍ പോകാറുണ്ടായിരുന്നു എന്നതാണ് ഇതിലേക്ക് ശ്രദ്ധ തിരിക്കാന്‍ കാരണം.

ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഒന്നാം വാര്‍ഷികത്തില്‍ വിജയരാഘവന്‍ ( കോട്ടയം ), കുഞ്ചാക്കോ ബോബന്‍ ( പാലാരിവട്ടം ), രമേഷ് പിഷാരടി ( വെണ്ണല ), ടിനി ടോം ( ആലുവ ), നാദിര്‍ഷ, ദിലീപ് ( കളമശേരി ) എന്നിവര്‍ വിവിധ ഫ്രാഞ്ചൈസികള്‍ സ്വന്തമാക്കിയിരുന്നു. നിലവില്‍ കേരളത്തില്‍ 39 ശാഖകളാണ് ധര്‍മൂസ് ഫിഷ് ഹബ്ബിനുള്ളത്. ഇതിനിടയില്‍ കേരളത്തിന് പുറത്തേക്കും ഫ്രാഞ്ചൈസി വ്യാപിക്കാന്‍ ശ്രമമുണ്ടായിരുന്നു.
ഫോട്ടോഷൂട്ട്... അത് പ്രിയാമണി കഴിഞ്ഞേ ഉള്ളൂ... വൈറല്‍ ചിത്രങ്ങള്‍