എന്‍എസ്എസ് നാഷണല്‍ യൂത്ത് ഫെസ്റ്റിവല്‍, അഭിമാനമായി ധ്യാന്‍ ദേവ്

  • Posted By:
Subscribe to Oneindia Malayalam

വടകര : നാഷണല്‍ സര്‍വ്വീസ് സ്‌കീം അഖിലേന്ത്യാ തലത്തില്‍ രാജസ്ഥാനിലെ
ജയ്പൂരില്‍ ജനുവരി രണ്ടാം വാരത്തില്‍ നടത്തുന്ന നാഷണല്‍ യൂത്ത്
ഫെസ്റ്റിവലിലേക്ക് സെലക്ഷന്‍ ലഭിച്ച ധ്യാന്‍ ദേവ് പുത്തൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അഭിമാനമായി.

യുഡിഎഫ് നേതൃത്വം ഇടപെട്ടു; ചുരം സത്യാഗ്രഹ സമരം അവസാനിപ്പിച്ചു

സ്‌കൂളിലെ ബയോളജി സമയന്‍സ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയും എന്‍എസ്എസ് വളണ്ടിയര്‍ ലീഡറുമാണ്. കോഴിക്കോട്ജി ല്ലയിലെ പതിമൂവ്വായിരം വളണ്ടിയേര്‍സില്‍ സെലക്ഷന്‍ ലഭിച്ച മൂന്ന്  പേരില്‍ പേരില്‍ ഒരാളാണ് ധ്യാന്‍ ദേവ്. പ്രീ റിപ്പബ്ലിക് ദിന പരേഡ് ഗ്രൂപ്പിനുള്ള സെലക്ഷനില്‍ സംസ്ഥാനത്ത് നിന്നും അഞ്ച് ആണ്‍കുട്ടികളെ
തെരഞ്ഞെടുത്തപ്പോള്‍ അതില്‍ ആറാമനായി ഈ മിടുക്കന്‍ എത്തിയിരുന്നു.

dhyan

പാഠ്യപാഠ്യേതര രംഗത്ത് മികവ് പുലര്‍ത്തുന്ന ഈ മിടുക്കന്‍ ഹൈസ്‌കൂള്‍
പഠനകാലത്ത് എന്‍സിസി കേഡറ്റ് ലീഡറായിരുന്നു. ഫുള്‍ എ പ്ലസ് വാങ്ങിയാണ്
എസ്എസ്എല്‍സി വിജയിച്ചത്. വില്യാപ്പള്ളി പൊന്മേരി പറമ്പില്‍ വിടികെ
രവീന്ദ്രന്റെയും, സുമതിയുടെയും മകനാണ് ധ്യാന്‍ ദേവ്. സ്‌കൂള്‍ പ0ന
കാലത്ത് തന്നെ പാഠ്യേതര വിഷയങ്ങളില്‍ കഴിവ് തെളിയിച്ചിരുന്നു. സംസ്ഥാന
സ്‌കൂള്‍ പ്രവ്യത്തി പരിചയ മേളയില്‍ കാര്‍ഡ് ചാര്‍ട്ട് സ്‌ട്രോ ബോര്‍ഡ്
നിര്‍മ്മാണത്തില്‍ എ ഗ്രേഡും മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ നാടക
മത്സരത്തില്‍ ജില്ലയില്‍ എ ഗ്രേഡ് നേടിയിരുന്നു. ഒരു നല്ല ചിത്രകാരന്‍
കൂടിയാണ് ധ്യാന്‍ ദേവ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dhyan dev got selected for nss nation youth festival

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്