• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദുല്‍ഖര്‍ ട്രാഫിക് നിയമം ലംഘിച്ചോ? നിയമലംഘനത്തിന്റെ കഥ മാറിമറിയുന്നു... ദൃക്സാക്ഷികള്‍ പറഞ്ഞത്

ആലപ്പുഴ: കേരളത്തിലെ യുവാക്കളുടെ ഹരമാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന സിനിമാ താരം. മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ മകനും. അങ്ങനെയുള്ള ഒരാള്‍ ട്രാഫിക് നിയമങ്ങള്‍ മനപ്പൂര്‍വ്വം ലംഘിക്കുക എന്നത് വലിയ പ്രശ്‌നം തന്നെയാണ്.

കഴിഞ്ഞ ദിവസം പുറത്ത് വന്ന ഒരു വീഡിയോ സംബന്ധിച്ച ചര്‍ച്ചയും ഇത് തന്നെ ആയിരുന്നു. ആഡംബര കാറില്‍ ട്രാഫിക് നിയമം ലംഘിച്ച ദുല്‍ഖര്‍ സല്‍മാന്‍ എന്നായിരുന്നു പല വാര്‍ത്തകളുടേയും തലക്കെട്ട്. എന്നാല്‍ സംഗതി അങ്ങനെ ആയിരുന്നില്ല എന്നതാണ സത്യമെന്ന് സ്ഥലത്തുണ്ടായിരുന്ന ഹോം ഗാര്‍ഡും ആ വീഡിയോ ചിത്രീകരിച്ച യുവാവും വ്യക്തമാക്കുകയാണ്. വിശദാംശങ്ങള്‍...

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് മാച്ച് പരമ്പര, ചിത്രങ്ങള്‍ കാണാം

ദുല്‍ഖറിന്റെ കാര്‍

ദുല്‍ഖറിന്റെ കാര്‍

ആലപ്പുഴ ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്കുള്ള കൊമ്മാടി ബൈപ്പാസില്‍ വച്ച് ദുല്‍ഖര്‍ സല്‍മാന്‍ ട്രാഫിക് നിയമലംഘനം നടത്തി എന്നായിരുന്നു ആക്ഷേപം. സിഗ്നല്‍ തെറ്റിച്ച് മുന്നോട്ട് പോകുന്നത് നിയമലംഘനം തന്നെയാണ് എന്ന നിലപാടായിരുന്നു സോഷ്യല്‍ മീഡിയയ്ക്കും.

അത്യാഡംബര കാര്‍

അത്യാഡംബര കാര്‍

ആഡംബര കാര്‍ ആയ പോര്‍ഷെയില്‍ ആയിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ടായിരുന്നത്. പോര്‍ഷെയുടെ പനമേര ആയിരുന്നു കാര്‍. കോടികള്‍ വില മതിക്കുന്ന കാറില്‍ സഞ്ചരിച്ച് ദുല്‍ഖര്‍ നിയമലംഘനം നടത്തി എന്ന് കൂടി പറയുമ്പോള്‍ വിമര്‍ശകരുടെ ആവേശം കൂടുകയും ചെയ്യും.

ട്രാഫിക് നിയന്ത്രിച്ചത്

ട്രാഫിക് നിയന്ത്രിച്ചത്

ഹോം ഗാര്‍ഡ് ആയ ബിജി ആയിരുന്നു അവിടെ ട്രാഫിക് നിയന്ത്രിക്കാന്‍ ഉണ്ടായിരുന്നത്. കാര്‍, ട്രാക്ക് മാറി കടന്നുവന്നപ്പോള്‍ ഗോം ഗാര്‍ഡ് എത്തി വാഹനം തിരിച്ചുവിടാന്‍ ആവശ്യപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമായിരുന്നു. ഉടന്‍ വാഹനം റിവേഴ്‌സ് എടുത്ത് ശരിയായ ട്രാക്കിലൂടെ മുന്നോട്ട് പോവുകയും ചെയ്തു.

നിയമലംഘനമില്ല

നിയമലംഘനമില്ല

ദുല്‍ഖര്‍ സല്‍മാന്‍ നിയമ ലംഘനം ഒന്നും നടത്തിയിട്ടില്ലെന്നാണ് ഹോം ഗാര്‍ഡ് ബിജിയും പറയുന്നത്. ആര്‍ക്കും സംഭവിക്കാവുന്ന ഒരു ചെറിയ പിഴവ് മാത്രമാണ് ദുല്‍ഖറിനും സംഭവിച്ചത്. ചൂണ്ടിക്കാണിച്ചപ്പോള്‍ ഉടന്‍ തന്നെ അദ്ദേഹം തെറ്റ് തിരുത്തിയെന്നും ബിജി പറയുന്നുണ്ട്.

കാരണം എന്ത്

കാരണം എന്ത്

ഡിവൈഡറിന്റേയും ബൈപ്പാസിന്റേയും നിര്‍മാണമാണ് ഇത്തരത്തിലുള്ള ഒരു ആശയക്കുഴപ്പത്തിന് കാരണം എന്നാണ് വിലയിരുത്തല്‍. ദുല്‍ഖറിന് മാത്രമല്ല, ആര്‍ക്കും ഈ ആശയക്കുഴപ്പം ഉണ്ടായേക്കുമെന്നാണ് പറയുന്നത്. എന്തായാലും കാര്‍ റിവേഴ്‌സ് എടുത്ത് പോയതിന് ശേഷമാണ് ബിജിയിക്ക് മനസ്സിലായത്, അത് സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന്.

നിയമം പാലിച്ചതിന് നന്ദി

നിയമം പാലിച്ചതിന് നന്ദി

ദുല്‍ഖര്‍ സല്‍മാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിച്ച് തന്നെ ആണ് വാഹനം ഓടിച്ചത് എന്നും അതിന് അദ്ദേഹത്തോട് നന്ദി പറയുന്നു എന്നും ഏഷ്യാനെറ്റ് ന്യൂസിനോട് ബിജി പ്രതികരിച്ചു. സംഭവത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ച അഭിനന്ദനത്തിലും സന്തോഷവാണ് ബിജി.

വീഡിയോ എടുത്തവര്‍

വീഡിയോ എടുത്തവര്‍

വീഡിയോ എടുത്ത് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത മുഹമ്മദ് ജസീലും ഈ വിഷയത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. ദുല്‍ഖറിന് സംഭവിച്ച അതേ പിഴവ് തങ്ങള്‍ക്കും സംഭവിച്ചു എന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാര്‍ഡ് വളരെ മാന്യമായാണ് പെരുമാറിയത് എന്നും ജസീല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്.

തെറ്റ് പ്രചരിപ്പിക്കരുത്

തെറ്റ് പ്രചരിപ്പിക്കരുത്

ദുല്‍ഖര്‍ സല്‍മാന്‍ ട്രാഫിക് സിഗ്നല്‍ തെറ്റിച്ചു എന്ന രീതിയിലിഡ പ്രചാരണം നടത്തരുത് എന്ന് എന്നും മുഹമ്മദ് ജസീല്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ശ്രദ്ധയില്‍ പെടുന്ന സൈന്‍ ബോര്‍ഡുകള്‍ ഇല്ലാത്തതാണ് ഇവിടത്തെ പ്രശ്‌നം എന്നും പറയുന്നു.

പോർഷെയിൽ 'പറന്ന്' ട്രാഫിക് നിയമം തെറ്റിച്ച് ദുൽഖർ സൽമാൻ; കൈയ്യോടെ പൊക്കി പോലീസ്..റിവേഴ്സ് അടിപ്പിച്ചു.. വീഡിയോ

ഇന്ത്യയുടെ ചീഫ് മിനിസ്റ്റർ ആര്! ജാസ്‌ക്കി ഫിറ്റിന്റെ പാട്ട്!!! എയ്ഞ്ചലിനെ ട്രോളി ബിഗ് ബോസ് മത്സരാര്‍ത്ഥികൾ

മണിക്കുട്ടന് പ്രേമം ഋതുമന്ത്രയോടോ! അപ്പോള്‍ എയ്ഞ്ചൽ എന്തു ചെയ്യും... മന:സമ്മതം വെറുതെയാകുമോ എന്ന് പ്രേക്ഷകർ

രാഗിണി എംഎംഎസ് റിട്ടേൺസിലെ രാഗിണി! കരീഷ്മ ശർമയുടെ ചിത്രങ്ങൾ കാണാം

cmsvideo
  ബിലാലിന് മുന്‍പ് കിടിലന്‍ പടവുമായി മമ്മൂക്കയും അമലും | Oneindia Malayalam

  English summary
  Did Dulquer Salmaan breach traffic signal? Eyewitnesses explain the real incident
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X