ഡീസല്‍ വില പ്രെട്രോളിനെ മറികടക്കുന്നു; സാധാരണക്കാര്‍ക്ക് ഇരുട്ടടി

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ദിവസേന പെട്രോള്‍ ഡീസല്‍ വിലയുയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സാധാരണക്കാര്‍ക്ക് ഇരുട്ടടിയാകുന്നു. അന്താരാഷ്ട്ര വിപണിക്കനുസരിച്ച് വിലകൂട്ടിക്കൊണ്ടിരിക്കെ ഡീസല്‍ വില 2018ല്‍ തന്നെ പെട്രോള്‍ വിലയെ മറികടന്നേക്കുമെന്ന് റിപ്പോര്‍ട്ട്. പെട്രോള്‍ ഡീസല്‍ വില തമ്മില്‍ ഇപ്പോള്‍ വെറും 8.94 രൂപ വ്യത്യാസമേയുള്ളൂ.

കെഎസ്ആർടിസിയെ സർക്കാരും കൈവിട്ടു; പെൻഷൻ കാര്യത്തിൽ സർക്കാരിന് ബാധ്യതയില്ല, ജീവനക്കാർ പെട്ടു!

സാധാരണക്കാരെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നതാണ് ഡീസല്‍ വിലക്കയറ്റം. പെട്രോള്‍ വില സമ്പന്നര്‍ക്കാണ് കൂടുതല്‍ ബാധ്യതയാകുന്നതെന്നാണ് വിലയിരുത്തല്‍. ഡീസല്‍ വില പെട്രോള്‍ വിലയേക്കാള്‍ ഉയര്‍ന്നാല്‍ അത് പാവപ്പെട്ടവരെ കൂടുതല്‍ ദുരിതത്തിലാഴ്ത്തും. സാധനങ്ങളുടെ വിലക്കയറ്റത്തിന് പുറമേ യാത്രാ ചെലവും കുത്തനെ വര്‍ധിക്കുമെന്നുറപ്പാണ്.

petrol

പെട്രോള്‍ ലിറ്ററിന് 69.15 രൂപയും ഡീസലിന് 49.57 രൂപയുമായിരുന്നു ബിജെപി അധികാരത്തിലെത്തുമ്പോള്‍. പെട്രോള്‍ ഡീസല്‍ വിലയില്‍ വലിയ വിലക്കുറവുണ്ടാകുമെന്ന് ബിജെപി നേതാക്കള്‍ വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍, സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാനായി അടിക്കടി വില വര്‍ധിപ്പിക്കുന്ന നയമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചത്.

എല്ലാദിവസവും പെട്രോള്‍ ഡീസല്‍ വിലയില്‍ മാറ്റമുണ്ടാകുന്നതിനാല്‍ നിശബ്ദമായാണ് ഇപ്പോള്‍ ഇവയുടെ വിലയുയരുന്നത്. ഇത് ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സഹായകരമായി. ഡീസലിന്റെ ഉപയോഗം കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായാണ് ഡീസലിന് വിലവര്‍ധിക്കുന്നതെന്നാണ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ സംസ്‌കരണചെലവ് ഡീസലിനാണ് കൂടുതല്‍. അതുകൊണ്ടുതന്നെ പാവപ്പെട്ടവരുടെ പോക്കറ്റടിച്ചായാലും വിലക്കയറ്റത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്ന് സര്‍ക്കാരും സൂചിപ്പിക്കുന്നു.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
diesel prices new record per litre

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്