'ദിലീപ് പറഞ്ഞത് മിമിക്രിയാണെന്ന്; പൾസർ സുനി കോടതിയിലെത്തണം'; കാരണം വിശദീകരിച്ച് അഡ്വ ടിബി മിനി
പ്രതി ഇല്ല ചെയ്തില്ല എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. അതിലും വൈകിപ്പിക്കുന്നത് പ്രതിയാണെന്നും ടിബി മിനി

കൊച്ചി:നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതിഭാഗമാണ് വിചാരണ വൈകിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ആവർത്തിച്ച് അഡ്വ ടിബി മിനി. സാക്ഷി വിസ്താരത്തിൽ കോടതിക്ക് ഇടപെടാൻ അവകാശമില്ലെന്ന് ഇരിക്കെയാണ് ദിലീപ് സുപ്രീം കോടതിയെ സമീപിച്ചത്. സാക്ഷികളെ വിസ്തരിക്കാനും പ്രതിഭാഗമാണ് കൂടുതൽ സമയമെടുക്കുന്നത്. ഇപ്പോൾ തന്നെ 890 പേജിന് മുകളിലാണ് പ്രതിഭാഗം സാക്ഷികളുടെ മൊഴി എടുത്തിരിക്കുന്നതെന്നും അഡ്വ ടിബി മിനി പറഞ്ഞു. ന്യൂസ് 7 മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് മിനിയുടെ പ്രതികരണം. വായിക്കാം

ദിലീപിന്റെ ശബ്ദം തിരിച്ചറിയാൻ ഏറ്റവും നല്ല സാക്ഷി മഞ്ജു
യഥാർത്ഥത്തിൽ വിചാരണയിൽ ഇടപെടാൻ കോടതിക്ക് യാതൊരു അവകാശവുമില്ല. സിആർപിസി അനുസരിച്ചും കോടതി ആക്ട് അനുസരിച്ചു ഐപിസി അനുസരിച്ച് പോലും ക്രിമിനൽ ജൂറിസ്റ്റ് പ്രിഡൻസിൽ കോടതിക്ക് അങ്ങനെയൊരു അവകാശം ഇല്ല. അതിനെ മറികടന്ന് വീണ്ടും സുപ്രീം കോടതിയിൽ പോകേണ്ട കാര്യമില്ല. ദിലീപിന്റെ ശബ്ദം തിരിച്ചറിയാൻ ഏറ്റവും നല്ല സാക്ഷി മഞ്ജു വാര്യർ ആണ്. ഇവർ പറഞ്ഞത് മിമിക്രി ആണെന്നാണ്. അത് തിരിച്ചറിയുകയെന്ന് മാത്രമായിരുന്നു മഞ്ജു വാര്യരുടെ ഉത്തരവാദിത്തം.

ദിലീപാണ് നടി കേസ് വൈകിപ്പിക്കുന്നത്
ഇൻ്‍ ക്യാമറ പ്രൊസീഡിംഗ്സ് ആയതിനാൽ മഞ്ജു എന്ത് പറഞ്ഞുവെന്നറിയില്ല. പക്ഷേ അക്കാര്യങ്ങൾ മാത്രം തെളിയിക്കാനായിരുന്നു അവർ കോടതിയിൽ എത്തിയത്.
അതിനെതിരെ കോടതിയിൽ പോയി ആദ്യം ഷെഡ്യൂൾ ചെയ്ത സമയം മാറ്റി പിന്നേം ഷെഡ്യൂൾ ചെയ്തിട്ട് സുപ്രീം കോടതി അനുവദിക്കാതിരിക്കുന്ന അവസ്ഥ ഉണ്ടായി. അപ്പോൾ കേസ് വിചാരണ വൈകിപ്പിക്കുന്നത് ആരാണ്? പ്രതി തന്നെയാണ്.

പൾസർ സുനിക്ക് കോടതിയിൽ ഹാജരാകാമെന്ന്
കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ നിന്നും ഒരു വിധിയുണ്ടായി, ഒന്നാം പ്രതിയായിട്ടുള്ള പൾസർ സുനിക്ക് കോടതിയിൽ ഹാജരാകാമെന്ന്.സി ആർ പി സി 273 അനുസരിച്ച് എല്ലാ പ്രതികൾക്കുമുള്ള അവകാശമാണ് വിസ്താരം നടക്കുന്ന സമയത്ത് കോടതിയിൽ ഹാജരാകുകയെന്നത്. പ്രതിക്ക് തീരെ ബുദ്ധിമുട്ടുള്ള സമയം മാത്രമാണ് പ്രതിയെ ഒഴിവാക്കുന്നത്.

പൾസർ സുനിയുടെ അഭിഭാഷകൻ
വിസ്താരം നടക്കുന്ന സമയത്ത് ഐഡന്റിഫിക്കേഷൻ നടത്തേണ്ടതുണ്ട്. ഇന്നയാൾ തന്നെയാണോ ഇത് ചെയ്തത്, കണ്ടത് എന്നതെല്ലാം ചോദിച്ചറിയേണ്ടതുണ്ട്. ഈ സമയത്ത് പ്രതിയുടെ സാന്നിധ്യം കോടതിയിൽ വേണം. എങ്കിലേ കേസ് ആ നിലയിൽ തെളിച്ച് പോകൂ.അല്ലെങ്കിൽ പ്രതിയുടെ വക്കീൽ പറയണം ഞങ്ങൾക്ക് തർക്കമില്ലെന്ന്, അപ്പോൾ പ്രതി വന്നില്ലെങ്കിലും പ്രശ്നമില്ല, എല്ലാം ആക്സപ്റ്റ് ചെയ്യാം എന്ന് പറയാം.

ദിലീപ് ഭാഗത്തിന്റെ സാക്ഷി വിസ്താരം
എന്നാൽ ഇവിടെ അതല്ലല്ലോ സംഭവിക്കുന്നത്. പ്രതി ഇല്ല ചെയ്തില്ല എന്ന് പറഞ്ഞ് കൊണ്ടിരിക്കുകയാണെല്ലോ. അതിലും വൈകിപ്പിക്കുന്നത് പ്രതിയാണ്. നിലവിലെ പ്രോസിക്യൂഷൻ എന്നത് കൃത്യമാണ്. പബ്ലിക് പ്രോസിക്യൂട്ടർ ഇതുവരെ വിസ്തരിച്ച സാക്ഷികളിൽ നിന്ന് എടുത്ത മൊഴി വരുന്നത് ഇരുന്നൂറ്റി ചില്ലാനം പേജുകളാണ്. എന്നാൽ പ്രതിഭാഗത്തിന്റേത് 890 ന് മുകളിൽ പേജുകളാണ്.

പ്രതിഭാഗം സമയമെടുക്കുന്നു
സർക്കാർ സുപ്രീം കോടതിയിൽ കൊടുത്ത സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്.. അത്രയധികം സമയം സാക്ഷികളെ ക്രോസ് ചെയ്യുന്നതിന് പ്രതിഭാഗം എടുക്കുന്നുണ്ടായിരിക്കാം. പക്ഷേ അങ്ങനെ സമയം എടുത്തുവെന്നത് കൊണ്ട് പ്രോസിക്യൂഷന് ഒന്നും പറയാൻ സാധിക്കില്ല', മിനി പറഞ്ഞു.












Click it and Unblock the Notifications