'വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം മെമ്മറി കാർഡിലെ ഹാഷ് വാല്യൂ മാറില്ലല്ലോ: സത്യം പുറത്ത് വരണം'
ഇരയാകുന്ന പെണ്‍കുട്ടികളെ വീണ്ടും വീണ്ടും പീഡിപ്പിക്കുന്നത് ഒഴിവാക്കാന്‍ വേണ്ടിയാണ് ഇത്തരം കേസുകള്‍ വനിത ജഡ്ജിമാരെ ആവശ്യപ്പെടുന്നതെന്ന് അഡ്വ. ടിബി മിനി. എതിർഭാഗം വക്കീലന്‍മാർ ന്യായമായതും മാന്യമായതുമായ ചോദ്യങ്ങള്‍ മാത്രമേ ചോദിക്കാന്‍ പാടുള്ളു. അത്തരത്തിലുള്ള ഒരുപാട് വിധികള്‍ ഇവിടെയുണ്ട്.
എന്നാല്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ഇതിനൊക്കെ നേർവിപരീതമായ കാര്യമാണ്. അതൊക്കെ പോട്ടെന്ന് വെക്കാം. ഇന്‍ക്യാമറ പ്രൊസീഡിങ്സാണ്, വേണമെങ്കില്‍ അങ്ങനെ നടന്നില്ലെന്ന് പറയാം. പക്ഷെ നമ്മുടെ മുമ്പില്‍ മറ്റ് സുപ്രധാനമായ ചോദ്യങ്ങളുണ്ടെന്നും അഡ്വ.ടിബി മിനി വ്യക്തമാക്കുന്നു.

കോടതിയില്‍ ഹാജരാക്കപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയെന്നതാണ് പ്രധാന കാര്യം. ഇതെങ്ങനെയാണ് സംഭവിക്കുന്നത്. വെറുതെ ഒരാള്‍ കണ്ടതുകൊണ്ട് മാത്രം ഹാഷ് വാല്യൂ മാറില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ വ്യക്തമാക്കുന്നത്. അത് ടാമ്പർ ചെയ്യുകയോ, മാനിപ്പുലേറ്റ് ചെയ്യുകയോ ചെയ്താല്‍ മാത്രമേ ഹാഷ് വാല്യൂ മാറുകയുള്ളു. എത്ര ഗുരുതരമായ ആരോപണമാണ് ഇതെന്നും ടിബി മിനി ചോദിക്കുന്നു.
സാരിയില്‍ അതിമനോഹരം: ശ്രിദ്ധയുടെ വൈറലായ സാരി ചിത്രങ്ങള്‍

ഇതുമായി ബന്ധപ്പെട്ട് ഒരു കത്ത് ആക്രമണത്തിന് വിധേയമായ പെണ്‍കുട്ടി സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അയച്ചിട്ടുണ്ട്. അക്കാര്യം കേരള ഹൈക്കോടതിയിലേക്ക് ഫോർവേർഡ് ചെയ്തിട്ടുണ്ടെന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. എന്താണ് അതിന്റെ അന്തിമഫലം എന്നുള്ളത് അറിയില്ല. നടി ആക്രമിക്കപ്പെട്ട കേസിലെ മെമ്മറി കാർഡ് വേണമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഇതിനായി രണ്ട് പ്രാവശ്യം അവർ കോടതിയെ സമീപിച്ചെങ്കിലും കോടതിയില്‍ നിന്നും അനുകൂല നിലപാടായിരുന്നില്ല ലഭിച്ചത്. അതേസമയം, ഈ ദൃശ്യങ്ങള്‍ കാണുന്നതിനുള്ള അനുമതി അവർക്ക് കൊടുക്കുകയും ചെയ്തു. ഇതോടൊപ്പം തന്നെയാണ് മെമ്മറി കാർഡ് സി എഫ് എല്ലിലേക്ക് അയക്കുന്നത്. അവിടെ നടത്തിയ പരിശോധനയിലാണ് മെമ്മറി കാർഡിന്റെ ഹാഷ് വാല്യൂ മാറിയ കാര്യം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ സ്വാഭാവികമായും കോടതി അന്വേഷണം നടത്തണം. എന്നാല്‍ അതുണ്ടായില്ല. നമ്മള്‍ വിവിധ കോടതികളില്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടും ആരും അതിന് തയ്യാറായില്ല.

ഒരു കുട്ടിക്ക് നീതി കിട്ടുന്നതിന് കോടതി ഒരിക്കലും തടസ്സം നില്‍ക്കാന്‍ പാടില്ല. ആർക്കാണെങ്കിലും, ദിലീപിന് നീതി കിട്ടുന്ന കാര്യമാണെങ്കിലും അതിന്റെ ഇരയായിട്ടുള്ല ദിലീപിന് നീതി കിട്ടുന്ന കാര്യമാണെങ്കിലും പക്ഷപാതിത്വത്തോടെയല്ലാത്ത നിലപാട് മാത്രമേ കോടതി സ്വീകരിക്കാന്‍ പാടുള്ളു. ജൂഡീഷ്യല്‍ സംവിധാനമാണ് ജനങ്ങള്‍ക്ക് ആകേയുള്ള വിശ്വാസം. ആ വിശ്വാസം തകർന്ന് പോവാന്‍ നമ്മള്‍ അനുവദിക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ട് ഈ പെണ്‍കുട്ടിക്ക് ആവശ്യമായ എല്ലാ പിന്തുണയും നല്‍കി കേരള സമൂഹം ഒരുമിച്ച് നില്‍ക്കുകയാണെന്നും ടിബി മിനി വ്യക്തമാക്കുന്നു.

ഒരു കോടിയിലേറെ രൂപ ചിലവഴിച്ചിട്ടാണ് ഹേമകമ്മീഷന്‍ വെക്കുന്നത്. അവരുടെ ശമ്പള ഇനത്തില്‍ മാത്രമാണ് ഈ ചിലവ്. അത്രയും പൈസ കേരളത്തിലെ ജനങ്ങളുടെ നികുതിയില്‍ നിന്നും കൊടുത്തതാണ്. സാങ്കേതികപരമായ കാരണങ്ങള്‍ പറഞ്ഞ് അത് പുറത്ത് വരുന്നത് സർക്കാർ തടയുകയാണ്. സ്ത്രീകളാണ് ഈ സർക്കാറിനെ അധികാരത്തിലേറ്റിയത്. ആ സർക്കാറിന് സർക്കാർ കൊടുത്ത ആദ്യത്തെ സമ്മാനമായിരുന്നു ഹേമ കമ്മീഷന്‍. എല്ലാവരുടേയും പേര് പുറത്ത് വിടണമെന്നല്ല, ജോലി സ്ഥലത്ത് നേരിടേണ്ടി വരുന്ന പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിന് വേണ്ടി ആ റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങളെങ്കിലും പുറത്ത് വിടുകയാണ് വേണ്ടതെന്നും അഭിഭാഷക കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications