Get Updates
Get notified of breaking news, exclusive insights, and must-see stories!

'പൊതുജനം എന്താണ് വിഡ്ഢികളാണോ, നമ്മളും ചോറുണ്ണുന്നവരല്ലേ': രൂക്ഷവിമർശനവുമായി സംവിധായക

കോടതിയും സർക്കാറുമൊക്കെ ദിലീപിനൊപ്പമാണെന്നാണ് അതിജീവിത കൊടുത്ത ഹർജിയില്‍ വ്യക്തമാക്കുന്നതെന്ന് സംവിധായിക കുഞ്ഞില മാസിലാമാണി. അവർ ഉന്നയിച്ച ആ പ്രശ്നങ്ങളാണ് പരിഹരിക്കേണ്ടത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് മാത്രമല്ല, ഈ കേസിന്റെ നാള്‍വഴികള്‍ നാം പരിശോധിക്കേണ്ടതുണ്ട്. ദിലിപീനെതിരെ തെളിവില്ല എന്ന് പറയുമ്പോള്‍ തന്നെ ദിലീപ് മുംബൈയില്‍ കൊണ്ടുപോയി ഫോണിലെ തെളിവുകള്‍ നശിപ്പിച്ചതുമായി ഈ കേസിനുള്ള ബന്ധമെന്താണെന്ന് ചോദിക്കുന്ന ഒരു ജഡ്ജിയാണ് ഉള്ളത്.

സ്വന്തം ഫോണ്‍ കളക്ഷന്‍ നശിപ്പിക്കാനാണോ ദിലീപ് ഫോണുകള്‍ മുംബൈയിലേക്ക് അയച്ചതെന്നും കുഞ്ഞില മാസിലാമണി ചോദിക്കുന്നു. മീഡിയവണ്‍ ചാനലിന്റെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്ന സംവിധായിക.

വിചാരണ വേളയില്‍ കടുത്ത അനുഭവങ്ങളാണ് കോടതിയില്‍ നിന്നും

വിചാരണ വേളയില്‍ കടുത്ത അനുഭവങ്ങളാണ് കോടതിയില്‍ നിന്നും അതിജീവിതയ്ക്ക് നേരിടേണ്ടി വന്നത്. അതിജീവിത തന്നെ ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ ആരോപണ വിധേയനായിട്ടുള്ള പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായി വന്നതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും എ ഡി ജി പി ശ്രീജിത്തിനെ മാറ്റുന്നതെന്നും കുഞ്ഞില ചോദിക്കുന്നു.

ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍

അതിജീവിത ആരോപിച്ച ഭരണ മുന്നയിലെ ഉന്നതന്‍ ആരാണെന്ന

അതിജീവിത ആരോപിച്ച ഭരണ മുന്നയിലെ ഉന്നതന്‍ ആരാണെന്ന കാര്യം എനിക്ക് വ്യക്തമല്ല. ഒരാളില്‍ പോലും ഒതുങ്ങുന്ന കാര്യമല്ല അല്ല. ഇപ്പോള്‍ സ്ഥാനത്ത് ഇല്ലെങ്കിലും മുന്‍ ഡി ജി പി ബെഹ്റയുടെ ഇടപെടലുകള്‍ കൂറേക്കാലും ചർച്ചയായിട്ടുണ്ട്. വേറെ ആരൊക്കെയോ ഇതിന് പിന്നിലുണ്ടാവും. പി ശശി ഒരു ഊഹം മാത്രമാണ്. ദിലീപിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുള്ള ഏറ്റവും യോഗ്യനായിട്ടുള്ള ആളാണല്ലോ പി ശശി. അതുകൊണ്ടുള്ള ഒരു ഊഹം മാത്രമാണ്.

സർക്കാർ എന്തുകൊണ്ടാണ് അതിജീവിതയെ കൈവെടിയുന്നതെന്ന്

സർക്കാർ എന്തുകൊണ്ടാണ് അതിജീവിതയെ കൈവെടിയുന്നതെന്ന് കൃത്യമായി അന്വേഷിക്കേണ്ട കാര്യമാണ്. പി ശശി വന്നതിന് തൊട്ടുപിന്നാലെയാണ് എസ് ശ്രീജിത്തിനെ മാറ്റുന്നത്. ഇതൊക്കെ വളരെ വ്യക്തമായിട്ടുള്ള സൂചനകളാണ്. അന്വേഷണം ദിലീപിന്റെ അഭിഭാഷകരിലേക്കും കോടതിയില്‍ നിന്നും ദൃശ്യങ്ങള്‍ ചോർന്നതിലേക്കും എത്തി നില്‍ക്കുന്ന സമയത്താണ് ശ്രീജിത്തിനെ മാറ്റുന്നത്. പൊതുജനം എന്താണ് വിഡ്ഢികളാണോ, നമ്മളും ചോറുണ്ണുന്ന മനുഷ്യരല്ലേ. ഇക്കാര്യങ്ങളൊക്കെ ആർക്കും മനസ്സിലാവും. ന്യായമായും സംശയിക്കാവുന്ന കാര്യങ്ങള്‍ തന്നെയാണ് അതിജീവിത ഹർജിയില്‍ പറഞ്ഞിരിക്കുന്നത്.

അതിജീവിതിയക്ക് മാത്രമല്ല, ഞാനുള്‍പ്പടേയുള്ള പൊതുജനത്തിന്

അതിജീവിതിയക്ക് മാത്രമല്ല, ഞാനുള്‍പ്പടേയുള്ള പൊതുജനത്തിന് ലോജിക്കലി ചിന്തിച്ചാല്‍ മാത്രമുണ്ടാകുന്ന സംശയങ്ങളാണ് അവർ പറഞ്ഞിരിക്കുന്നത്. അക്കാര്യത്തില്‍ ഉത്തരം പറയേണ്ടതും അന്വേഷണം നടത്തേണ്ടതും സർക്കാറിന്റെ ഉത്തരവാദിത്തമാണ്. ഐഎഫ്എഫ്കെയ്ക്ക് അതിജീവിതയെ അതിഥിയായി കൊണ്ടുവന്നത് എല്ലാവർക്കും കണ്ണിന് കുളിർമയേകിയ ഒരു കാര്യമായിരുന്നു. എന്നാല്‍ പിന്നണിയില്‍ ഇങ്ങനെയൊക്കെയാണ് പ്രവർത്തിക്കുന്നതെങ്കില്‍ അതൊക്കെ വെറും കാട്ടിക്കൂട്ടലായിരുന്നുവെന്ന് പറയാതെ വയ്യെന്നും കുഞ്ഞില മാസിലാമണി കുട്ടിച്ചേർക്കുന്നു.

വന്നിരിക്കുന്ന തെളിവുകള്‍ പരിഗണിക്കുന്നതില്‍ തന്നെ

വന്നിരിക്കുന്ന തെളിവുകള്‍ പരിഗണിക്കുന്നതില്‍ തന്നെ കോടതി പക്ഷപാതം കാട്ടുന്നുവെന്നാണ് ആരോപണം. മുംബൈയില്‍ കൊണ്ടുപോയി ദിലീപ് നശിപ്പിച്ച തെളിവുകള്‍ ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളാണെന്ന് പകല്‍ പോലെ വ്യക്തമാണ്. അതുപോലും കോടതി കാണുന്നില്ല. അതാണ് അതിജീവിതയും മുന്നോട്ട് വെക്കുന്നത്. തെളിവുകളുടെ അഭാവം എന്ന് പറയാന്‍ എന്താണ് ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിലെ പല തെളിവുകളും മീഡിയയുടെ അനുഭവം കൊണ്ട് പൊതുജനം കേട്ടിട്ടുള്ളതാണ്.

കാവ്യാ മാധവനെ ചോദ്യം ചെയ്തപ്പോള്‍ പലകാര്യങ്ങള്‍ക്കും

കാവ്യാ മാധവനെ ചോദ്യം ചെയ്തപ്പോള്‍ പലകാര്യങ്ങള്‍ക്കും അവരില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. അത്തരത്തിലുള്ള ഒരാളെ വീണ്ടും ചോദ്യം ചെയ്യേണ്ടതില്ലെന്നും പ്രതിചേർക്കേണ്ടതില്ലെന്നുമൊക്കെ തീരുമാനിക്കുന്ന ഘട്ടത്തില്‍ അതാണ് നമ്മുടെ മുന്നിലുള്ള തെളിവ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഈ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. അല്ലാതെ വായുവില്‍ നിന്നല്ലെന്നും കുഞ്ഞില വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+