Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെതിരായ ഏറ്റവും വലിയ തെളിവ് അതാണ്: ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരിക്കാമെന്ന് ബൈജു കൊട്ടാരക്കര

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടക്കം മുതല്‍ തന്നെ അതിജീവിതയുടെ ഭാഗത്ത് നില്‍ക്കുന്ന വ്യക്തിയാണ് ബൈജു കൊട്ടാരക്കര

baijukottarakkaraa-

നിർണ്ണായകമായ പല തെളിവുകളും ലഭിച്ചിട്ടും ദിലീപിന്റെ അഭിഭാഷകർക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ആരും തയ്യാറാവുന്നില്ലെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. എത്ര വലിയ ആളുകളാണെങ്കിലും തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നാണ് അതിജീവിത ആവശ്യപ്പെടുന്നത്.

അതിന് വേണ്ടിയാണ് അവർ ഹൈക്കോടതിയിലേക്ക് പോവുന്നതെന്നും ബൈജു കൊട്ടാരാക്കര പറയുന്നു. സ്വന്തം യൂട്യൂബ് ചാനലായ ന്യൂസ് ഗ്ലോബ് ടിവിയിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. രണ്ടാം ഘട്ട വിചാരണ ഏകദേശം പൂർത്തിയാവാറായി. ഏതാണ് 39 സാക്ഷികളില്‍ 27 പേരെ ഇതിനോടകം വിചാരണയും ക്രോസ് വിസ്താരവും നടന്നുവെന്നാണ് അറിയാന്‍ സാധിച്ചത്. അടച്ചിട്ടി മുറിയില്‍ വളരെ രഹസ്യമായി നടക്കുന്ന വിചാരണയായതിനാല്‍ തന്നെ വാർത്തകള്‍ അധികമൊന്നും പുറത്ത് വരുന്നില്ലെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

20 സാക്ഷികളെ കൂടി

20 സാക്ഷികളെ കൂടി

കേസില്‍ ഇതുവരേയുള്ളതില്‍ 12 പേരെ കൂടിയാണ് വിസ്തരിക്കാനുള്ളത്, അത് മാത്രമല്ല ഇനിയുള്ള വിചാരണയില്‍ 20 സാക്ഷികളെ കൂടി അധികമായി വിസതരിക്കാനുണ്ട്. ഇതോടൊപ്പമാണ് മൂന്ന് അഭിഭാഷകരെ കൂടി കേസില്‍ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിത കോടതിയിലേക്ക് പോകുന്നുവെന്ന വിവരം കൂടി അറിയുന്നത്.

രാമന്‍ പിള്ള, ഫിലിപ്പ് ടി വർഗ്ഗീസ്,

രാമന്‍ പിള്ള, ഫിലിപ്പ് ടി വർഗ്ഗീസ്,

രാമന്‍ പിള്ള, ഫിലിപ്പ് ടി വർഗ്ഗീസ്, മറ്റൊരു ജൂനിയർ എന്നിവരാണ് ആ അഭിഭാഷകർ. ഇവരെ പ്രതി ചേർക്കണമെന്ന് പറയുന്നതിന് ഒരുപാട് കാരണങ്ങളുമുണ്ട്. ഈ രാമന്‍പിള്ളയുടെ ഓഫീസില്‍ വെച്ചാണ് സായി ശങ്കറെന്ന കംപ്യൂട്ടർ വിദഗ്ധനെ കൊണ്ടാണ് ദിലീപിന്റെ പക്കലുണ്ടായിരുന്നു ഫോണിലെ വിവരങ്ങള്‍ മുഴുവന്‍ നീക്കം ചെയ്തതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

Tourism: എത്ര കണ്ടാലും മതിവരില്ല: ഒരിക്കലെങ്കിലും പോയിരിക്കേണ്ട ഹിമാലയന്‍ പട്ടണങ്ങള്‍

ദിലീപിന്റെ അടുപ്പക്കാർ ഉള്‍പ്പടെ

ദിലീപിന്റെ അടുപ്പക്കാർ ഉള്‍പ്പടെ

എറണാകുളത്തെ രണ്ട് ഹോട്ടലുകളില്‍ ഒരേസമയം മുറിയെടുക്കുകയും ആ മുറികളിലേക്ക് ദിലീപിന്റെ അടുപ്പക്കാർ ഉള്‍പ്പടെ പല ആളുകളും വന്നതിന്റെയും സി സി ടി വി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ച് കോടതിയില്‍ കൊടുത്തുവെന്നാണ് അറിയാന്‍ സാധിച്ചത്. ഈ റൂമുകളില്‍ നിന്നും അല്ലാതെയും എല്ലാ വിവരങ്ങളും നശിപ്പിച്ചതിന് ശേഷം വെറും ചണ്ടിയായ ഫോണാണ് ഹൈക്കോടതിയില്‍ കൊടുത്ത്.

മുംബൈയിലെ ലാബ് ഇന്ത്യയില്‍

മുംബൈയിലെ ലാബ് ഇന്ത്യയില്‍ നിന്നാണ് ഇതിന് അകത്തെ വിവരങ്ങള്‍ എന്നെന്നേക്കുമായി നീക്കി കളയാന്‍ ദിലീപും സംഘവും ശ്രമിച്ചത്. അതിന് അകമ്പടി പോയത് ഈ വക്കീലന്മാരാണ്. ഇത് തെളിയിക്കുന്ന വിമാനത്താവളത്തിലെ സി സി സി ടി വി ദൃശ്യങ്ങള്‍, വിമാന ടിക്കറ്റ്, ഹോട്ടല്‍ ബില്ല് എല്ലാം പൊലീസ് ശേഖരിച്ചിട്ടുണ്ടെന്നും സംവിധായകന്‍ പറയുന്നു.

ഏറ്റവും വലിയ തെളിവ്

ഏറ്റവും വലിയ തെളിവ്

മുംബൈയിലെ ലാബില്‍ നിന്നും കണ്ടെടുത്ത മിറർ ഇമേജാണ് ഏറ്റവും വലിയ തെളിവ്. അതൊക്കെ കോടതിയിലെത്തിയിട്ടും ആരും ഇവർക്കെതിരെ ചെറുവിരലനക്കുന്നില്ല. നിരവധി സാക്ഷികളും തെളിവുകളും ദിലീപിന് എതിരായി കോടതിയിലുണ്ട്. അനൂപിന്റെ കയ്യില്‍ നിന്നും കിട്ടിയ ചില തെളിവുകള്‍ സൂചിപ്പിക്കുന്നത് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ നേരത്തെ തന്നെ ദിലീപിന്റെ കയ്യിലുണ്ടായിരുന്നുവെന്നാണെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+