• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപ് അത് കൊടുത്തത് കാവ്യയുടെ കൈയ്യിലാണ്, കാവ്യയെ ചോദ്യം ചെയ്യണം'; ബാലചന്ദ്രകുമാർ

 • By Desk
Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ വിഐപിയും മാഡവും ഉണ്ടെന്ന് ആവർത്തിച്ച് സംവിധായകൻ ബാലചന്ദ്രകുമാർ. കേസിലെ വിഐപിയെ താൻ തിരിച്ചറിഞ്ഞിട്ട് അഞ്ച് ദിവസമായെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. റിപ്പോർട്ടർ ചാനലിലെ എഡിറ്റേഴ്സ് അവറിൽ സംസാരിക്കുകയായിരുന്നു ബാലചന്ദ്രകുമാർ. കേസിൽ നടി കാവ്യ മാധവനെ ചോദ്യം ചെയ്യണമെന്നും ബാലചന്ദ്രകുമാർ ആവശ്യപ്പെട്ടു. സംവിധായകന്റെ വാക്കുകളിലേക്ക്

1

പൾസർ സുനിയും ദിലീപും തമ്മിലുള്ള ബന്ധം, ദൃശ്യങ്ങൾ ജാമ്യത്തിലിറങ്ങിയതിന് ശേഷം കണ്ടു, സാഗർ എന്ന പ്രോസിക്യൂഷൻ സാക്ഷിയെ സ്വാധീനിച്ചു ഇങ്ങനെ മൂന്ന് കാര്യങ്ങളാണ് താൻ മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ.അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചു എന്നതും.

2

ദിലീപിനെ ചോദ്യം ചെയ്യാൻ വൈകിയത് തന്നിലും അമ്പരപ്പ് ഉണ്ടാക്കിയിരുന്നു. അതിനപ്പുറം ദിലീപിന് ദൃശ്യങ്ങൾ കൊണ്ട് നൽകിയ താൻ പരാതിയിൽ ഉന്നയിച്ച വി ഐ പിയെ എന്തുകൊണ്ട് ചോദ്യം ചെയ്തില്ലെന്നതും എനിക്ക് അത്ഭുതമാണ്. ഞാൻ യഥാർത്ഥത്തിൽ വി ഐ പിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തേ തന്നെ ഞാൻ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞതാണ്.

3

ദിലീപിനെ മാത്രമല്ല സഹോദരൻ അനൂപിനേയും സഹോദരി ഭർത്താവ് സുരാജിനേയും കാവ്യ മാധവനേയും അടക്കം ചോദ്യം ചെയ്യണം എന്നതാണ് തന്റെ ആവശ്യം. കാരണം ദൃശ്യങ്ങൾ കണ്ട ടാബ് ഒരു പക്ഷേ ദിലീപിന്റെ ടാബിൽ കോപ്പി ചെയ്ത് കൊണ്ട് വന്ന് കണ്ടതായിരിക്കാം. അല്ലേങ്കിൽ പുറത്ത് നിന്ന് കൊണ്ടുവന്ന ടാബ് ആകാം. എന്തായാലും അത് കൊടുത്തത് കാവ്യയുടെ കൈയ്യിലാണ്. എന്റെ മൊഴിയിലും രഹസ്യമൊഴിയിലും ഞാനക്കാര്യം പറഞ്ഞിട്ടുണ്ട്,ബാലചന്ദ്രകുമാർ പറഞ്ഞു.

4

കേസിൽ വി ഐ പിയും മാഡവും ഉണ്ടെന്നും ബാലചന്ദ്രകുമാർ ആവർത്തിച്ചു. ഇരുവരേയും ചോദ്യം ചെയ്യാത്തത് എന്താണെന്ന് മാത്രമേ തനിക്ക് ആശങ്കയുള്ളൂ. വി ഐ പിയെ താൻ അഞ്ച് ദിവസം മുൻപാണ് തിരിച്ചറിഞ്ഞത്. നേരത്തേ താൻ ശബ്ദം കൊണ്ട് തിരിച്ചറിഞ്ഞതായിരുന്നു ഇക്കാര്യം ഞാൻ നേരത്തേ പറഞ്ഞിരുന്നു. നേരത്തേ ഫോട്ടോയും ശബ്ദ സാമ്പിളുകളുമാണ് അന്വേഷണ സംഘം കേൾപ്പിച്ചത്.

5

ഒരു പക്ഷേ പോലീസ് നേരത്തേ തന്നെ വിഐപിയെ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ടാകാമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. ഒരു കൈ അകലത്തിലാണ് വിഐപി ഇപ്പോൾ ഉളളത്. വിഐപിയുടെ പേരും താമസസ്ഥലവും എല്ലാം പൊലീസിന് അറിയാം. വരും ദിവസങ്ങളില്‍ വിഐപിയെ ചോദ്യം ചെയ്യുമെന്നാണ് വിവരം

7

പോലീസ് കൃത്യമായ റൂട്ടിൽ തന്നെയാണ് ഇപ്പോൾ പോകുന്നത്. ഒരു മാഡം കേസിൽ ഉണ്ട്. അത് ഇപ്പോൾ തനിക്ക് അത് വെളിപ്പെടുത്താൻ സാധിക്കില്ല. കേസ് അന്വേഷണം വൈകുന്നില്ലേയെന്ന ആശങ്ക തനിക്കുമുണ്ട്. തന്റെ കണക്കൂട്ടൽ അനുസരിച്ച് ഇനി പത്തോളം പേരെയെങ്കിലും ചോദ്യം ചെയ്യാനുണ്ട്. അത് കഴിയാതെ കേസന്വേഷണം അവസാനിക്കില്ലെന്നാണ് താൻ കണക്കാക്കുന്നത്.

7

ദിലീപ് തെറ്റ് ചെയ്തെന്നോ തെറ്റ് ചെയ്തില്ലെന്നോ എനിക്ക് അറിയില്ല. ദിലീപ് തെറ്റ് ചെയ്തിട്ടില്ലേങ്കിൽ അത് അദ്ദേഹം കോടതിയിൽ തെളിയിക്കട്ടെ. കേസിൽ ഒരുപാട് പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് തനിക്ക് അറിയാം. മാധ്യമങ്ങൾക്ക് 25 ശതമാനം കാര്യങ്ങൾ മാത്രം കാര്യങ്ങൾ അറിയുകയുള്ളൂ. സായ് ശങ്കറിനെ കഴിഞ്ഞ മാസം തന്നെ ചോദ്യം ചെയ്തെന്നാണ് തന്റെ അറിവ്. അതിന് ശേഷമാണ് അയാൾ വന്ന് ഇപ്പോഴത്തെ നാടകമെല്ലാം കളിച്ചത്.

8

മറ്റൊരു പെണ്ണിന് വേണ്ടി താൻ കുറ്റം ഏറ്റെടുത്തു എന്ന തരത്തിലാണ് ദിലീപ് ഓഡിയോയിൽ പറയുന്നത്. അപ്പോൾ ദിലീപിനെ ചോദ്യം ചെയ്യാൽ അല്ലേ മാഡത്തിലേക്ക് പോകാൻ സാധിക്കൂവെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ചോദ്യം ചെയ്യലിൽ ദിലീപ് വിശദമാക്കേണ്ടി വരും ആരാണ് മാഡമെന്ന്. അതിന് ശേഷമായിരിക്കാം അന്വേഷണ സംഘം മാഡത്തിലേക്ക് പോകുക.

Recommended Video

cmsvideo
  ആന്റണിയേയും ദിലീപിനേയും പുറത്ത് കളയാന്‍ ഫിയോക്ക്
  English summary
  Dileep Actress Case; BalaChandra Kumar Says Dileep Gave Tab To Kavya Madhavan, She should be questioned
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X