കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീലേഖ കുടുങ്ങുമോ? നടിയെ ആക്രമിച്ച കേസില്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈംബ്രാഞ്ച്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ ചോദ്യം ചെയ്യണമെന്ന് ക്രൈം ബ്രാഞ്ച് .അന്വേഷണ പുരോഗതി വിചാരണ കോടതിയെ അറിയിച്ചു. തുടരന്വേഷണത്തിന് ക്രൈംബ്രാഞ്ച് സമയം നീട്ടി ചോദിച്ചിട്ടുണ്ട്. തുടരന്വേഷണത്തിന് മൂന്ന് ആഴ്ച സമയം ചോദിച്ച് ഹൈക്കോടതിയെ സമീപിച്ച കാര്യം ക്രൈംബ്രാഞ്ച് വിചാരണക്കോടതിയെ അറിയിച്ചിരുന്നു.

മുന്‍ ഡിജിപിയെ ചോദ്യം ചെയ്യാനുള്ള അനുമതി ക്രൈംബ്രാഞ്ച് തേടുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതി നടന്‍ ദിലീപിനെ അനുകൂലിച്ചുകൊണ്ട് ആര്‍ ശ്രീലേഖ രംഗത്തെത്തിയിരുന്നു. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും പള്‍സര്‍ സുനിയും ദിലീപും കണ്ടതിന് തെളിവില്ലെന്നുമാണ് ശ്രീലേഖ പറഞ്ഞത്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ശ്രീലേഖയുടെ പ്രതികരണം.

sreelekha

'ദിലീപിനെതിരെ തെളിവില്ലാത്തതുകൊണ്ടാണ് പുതിയ കേസുമായി പൊലീസ് രംഗത്ത് വന്നത്. ദിലീപ് കേസില്‍ ഉള്‍പ്പെട്ടിട്ടില്ല. ജയിലില്‍ നിന്ന് ദിലീപിന് കത്തയച്ചത് പള്‍സര്‍ സുനിയല്ല. പള്‍സര്‍ സുനിക്കൊപ്പം ദിലീപ് നില്‍ക്കുന്ന ചിത്രം വ്യാജമാണ്. അക്കാര്യം പൊലീസുകാര്‍ തന്നെ സമ്മതിച്ചതാണ്' എന്നും ശ്രീലേഖ പറഞ്ഞിരുന്നു.

'ദിലീപ് തന്നെ എല്ലാ കാര്യങ്ങളും ഇട്ട് കൊടുക്കുന്നു;ഹാഷ് വാല്യു മാറ്റം കണ്ടെത്താൻ കാരണം നടന്റെ ആ നീക്കം';മിനി'ദിലീപ് തന്നെ എല്ലാ കാര്യങ്ങളും ഇട്ട് കൊടുക്കുന്നു;ഹാഷ് വാല്യു മാറ്റം കണ്ടെത്താൻ കാരണം നടന്റെ ആ നീക്കം';മിനി

ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ മുൻ ഡിജിപി ആർ.ശ്രീലേഖ പുറത്തുവിട്ട യുട്യൂബ് വിഡിയോയിലെ പരാമർശങ്ങളിൽ വിശദീകരണം തേടിയില്ലെങ്കിൽ വിചാരണ നടപടികളെ ബാധിക്കുമെന്ന് അന്വേഷണ സംഘത്തിന് കഴിഞ്ഞ ദിവസം നിയമോപദേശം ലഭിച്ചിരുന്നു. കേസിലെ എട്ടാം പ്രതി ദിലീപ് നിരപരാധിയാണെന്ന ശ്രീലേഖയുടെ നിലപാടു തുടരന്വേഷണം അർഹിക്കുന്നതാണ്.

ദിലീപ് കേസ്;പൂട്ടാനുറച്ച് അന്വേഷണ സംഘം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം..നിർണായകംദിലീപ് കേസ്;പൂട്ടാനുറച്ച് അന്വേഷണ സംഘം; കോടതി ജീവനക്കാരെ ചോദ്യം ചെയ്യാൻ നീക്കം..നിർണായകം

വിചാരണ പൂർത്തിയാകും മുമ്പ് തന്നെ തുടരന്വേഷണത്തിനു പുതിയ ദിശ നൽകുന്ന വെളിപ്പെടുത്തലുകൾ ആണ് ശ്രീലേഖ നടത്തിയിരിക്കുന്നത്. ശ്രീലേഖയുടെ മൊഴി രേഖപ്പെടുത്തി വിഡിയോയിൽ പരാമർശിക്കപ്പെട്ട മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ, പീഡിപ്പിക്കപ്പെട്ടതായി ശ്രീലേഖയ്ക്കു നേരിട്ടു ബോധ്യമുള്ള 3 നടിമാർ, ജയിലിലേക്കു മൊബൈൽ ഫോൺ കടത്തിയ പൊലീസ് ഉദ്യോഗസ്ഥൻ എന്നിവരെ ചോദ്യം ചെയ്ത് അവരുടെ മൊഴികൾ അനുബന്ധ കുറ്റപത്രത്തിന്റെ ഭാഗമായി വിചാരണക്കോടതിയിൽ സമർപ്പിക്കാതെ ക്രിമിനൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ കഴിയില്ലെന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്.

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
dileep actress case: Crime branch to interrogate r Sreelekha in actress attack case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X