കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിരപരാധിയെന്ന് തെളിയിക്കാന്‍ ദിലീപിന് വീണ്ടും അവസരം കിട്ടിയില്ലേ... തിരിച്ചടിയല്ല'; സജി നന്ത്യാട്ട്

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെയുള്ള തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കുമെന്ന കോടതി വിധി സ്വാഗതം ചെയ്ത് ദിലീപ് അനുകൂലിയും നിര്‍മാതാവുമായ സജി നന്ത്യാട്ട്. കോടതിയുടെ തീരുമാനം ദിലീപിന് തിരിച്ചടിയല്ല എന്നാണ് സജി നന്ത്യാട്ട് അവകാശപ്പെട്ടത്.

ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. കേസില്‍ ദിലീപിന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഒരു അവസരം കൂടി അദ്ദേഹത്തിന് ലഭിക്കുകയാണ് എന്നും സജി നന്ത്യാട്ട് പറഞ്ഞു. കേസില്‍ ഒരു സാധ്യത എന്ന നിലക്കാണ് തുടരന്വേഷണ റിപ്പോര്‍ട്ട് റദ്ദാക്കണം എന്ന ഹര്‍ജി ദിലീപ് സമര്‍പ്പിച്ചത് എന്നും അദ്ദേഹം അവകാശപ്പെട്ടു. സജി നന്ത്യാട്ടിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

1

ദിലീപിന് അനുകൂലമായി ഏത് വാര്‍ത്ത വന്നാലും ചര്‍ച്ച ചെയ്യാറില്ല. ദിലീപിന് പ്രതികൂലമായി ഒരു വാര്‍ത്ത ഇന്ന് വന്നു നിങ്ങള്‍ ചര്‍ച്ചയാക്കുന്നു. അത് എല്ലാ മാധ്യമങ്ങളും ഒരുപോലെ ചര്‍ച്ചയാക്കുന്നു. ഇത് നമുക്ക് ഇരട്ടത്താപ്പാണ് എന്ന് മനസിലാകുന്നുണ്ട്. പക്ഷെ ഒരു കാര്യം ചോദിക്കട്ടെ ഇവിടെ ഒരു ചാന്‍സ് എടുത്തിട്ടുണ്ട്. തുടരന്വേഷണം എന്ന് പറയുന്നതില്‍ കഴമ്പില്ല.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ...അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ...

2

ഈ കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ആദ്യത്തെ കേസില്‍ തെളിവുകളില്ലാത്തതിനാല്‍ രണ്ടാമത് സൃഷ്ടിക്കപ്പെട്ടതാണ് എന്നുമുള്ള വാദം കോടതിയില്‍ ഉന്നയിക്കുകയും അതുകൊണ്ട് ഇത് റദ്ദ് ചെയ്യുകയും വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെ ഒരു ചാന്‍സ് എടുത്തു. കോടതി പറഞ്ഞു അല്ല ട്രയല്‍ നേരിടണം, കുറ്റം നിലനില്‍ക്കുന്നതാണ് എന്ന് പറഞ്ഞു.

'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?

3

ഓക്കെ അതിന് അംഗീകരിക്കുന്നു. അതിനെ അംഗീകരിച്ച് കൊണ്ട് തന്നെ ഇത് നന്നായിരിക്കുന്നു. കാരണം ഇത് തുടര്‍ന്നും സീസറിന്റെ ഭാര്യ സംശയത്തിന് അതീതയായി എന്ന് തെളിയിക്കാനുള്ള ഒരു നല്ല ചാന്‍സ് ആയിട്ടാണ് ഞാന്‍ അതിനെ കാണുന്നത്. കാരണം ഇപ്പോള്‍ ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തി ഈ വെളിപ്പെടുത്തലുകളൊക്കെ കുറച്ച് കൂടി ഇഴകീറി ട്രയല്‍ വേളകളില്‍ വിസ്തരിക്കപ്പെടുമ്പോള്‍ സത്യം സത്യമായിട്ട് നിലനില്‍ക്കട്ടെ എന്നാണ് ഞങ്ങള്‍ കാത്തിരിക്കുന്നത്.

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

4

കോടതി അങ്ങനെ ഒന്നും പറഞ്ഞിട്ടില്ല. ഇതാണ് നിങ്ങളുടെ പരിപാടികള്‍. നിങ്ങള്‍ ആടിനെ പട്ടിയാക്കി പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലും. ഇവിടെ അതൊന്നും പറഞ്ഞില്ല. ഇവിടെ ഇതാ ഒരു അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സിസ്റ്റമാറ്റിക് പവര്‍ ഉണ്ട്. എന്താണ് ആ പവര്‍. ഒരു കേസ് അന്വേഷണം വീണ്ടും പുനരാരംഭിക്കാന്‍ ഭരണഘടന അവകാശം കൊടുക്കുന്നുണ്ട്.

5

അത് പ്രകാരം അന്വേഷണ ഉദ്യോഗസ്ഥര്‍ രണ്ടാമതൊരു അന്വേഷണം നടത്തിയിരിക്കുന്നു. ആ അന്വേഷണത്തിന് സ്വീകരിച്ച വഴികള്‍ തെറ്റാണെന്ന് ദിലീപ് പറയുന്നു. അങ്ങനെയല്ല അത് ട്രയല്‍ ഫേസ് ചെയ്യട്ടെ എന്ന് പറയുന്നു. അത് അല്ല കേട്ടോ. നിങ്ങള്‍ ഇങ്ങനെ സ്ഥിരീകരിച്ചു എന്ന് പറയുന്ന നിങ്ങളുടെ ഇരട്ടത്താപ്പുണ്ടല്ലോ അത് ഞാന്‍ പച്ചക്ക് പറയും നിങ്ങള്‍ക്ക് എന്നോട് വിരോധമൊന്നും തോന്നരുത്.

6

കഴിഞ്ഞ ദിവസം സുപ്രീംകോടതി അതിജീവിതയുടെ ഹര്‍ജി തള്ളിയപ്പോള്‍ നിങ്ങള്‍ എന്താണ് ചര്‍ച്ച നടത്താഞ്ഞത്. നിങ്ങള്‍ക്ക് ദിലീപിനെതിരായി വരുന്ന ചര്‍ച്ചകളാണ്. ഞാന്‍ ഇതിനെ സ്വാഗതം ചെയ്യുകയാണ്. ഇതിനെ കുറച്ചൂടെ കേരള സമൂഹത്തില്‍ ദിലീപിന് നിരപരാധിത്വം തെളിയിക്കാന്‍ ഇടയാക്കുമെന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

7

എറണാകുളം സെഷന്‍സ് കോടതിയാണ് ദിലീപിന്റേയും ശരത്തിന്റെയും വാദം തള്ളി തെളിവ് നശിപ്പിക്കലുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിച്ചത്. ഈ മാസം 31-ന് ഇരുവര്‍ക്കുമെതിരെ കുറ്റം ചുമത്തും എന്നും ദിലീപും ശരത്തും അന്ന് കോടതിയില്‍ നേരിട്ട് ഹാജരകണം എന്നുമാണ് നിര്‍ദേശം.

8

തുടര്‍ന്ന് ഈ കുറ്റത്തിന്‍ മേലുള്ള വിചാരണയും നേരിടണം. തെളിവ് നശിപ്പിക്കല്‍ കുറ്റം നിലനില്‍ക്കില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപും സുഹൃത്തും വ്യവസായിയുമായ ശരത്തും ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ക്രൈംബ്രാഞ്ചിന്റെ തുടരന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുകയായിരുന്നു. ദിലീപിനെതിരെ ബലാത്സംഗ കുറ്റമുള്‍പ്പടെ നിലവിലുണ്ട്.

9

ഇത് കൂടാതെയാണ് തെളിവ് നശിപ്പിക്കല്‍ കുറ്റവും ചുമത്തുന്നത്. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശം എത്തി എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ശരത്തുമായി ചേര്‍ന്ന് ഈ ദൃശ്യങ്ങളും അതുമായി ബന്ധപ്പെട്ട വാട്സ്ആപ്പ് ചാറ്റുള്‍പ്പടെയുള്ള ഫോണ്‍രേഖകളും നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.

English summary
Dileep Actress Case: Dileep get another chance to prove his innocence says Saji Nanthyattu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X