കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധം ..കേസിൻറെ ഓരോ ഘട്ടത്തിലും ഇടപെട്ടു';ലിബർട്ടി ബഷീർ

  • By Desk
Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റ ഓരോ ഘട്ടത്തിലും ഇടപെട്ടെന്ന് ആരോപിച്ച് ലിബർട്ടി ബഷീർ. കേസിൽ പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ട്. കേസിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. അത് വലിയ വീഴ്ചയാണെന്നും ലിബർട്ടി ബഷീർ പറഞ്ഞു. മീഡിയ വൺ ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലിബർട്ടി ബഷീറിന്റെ വാക്കുകളിലേക്ക്

'ചെറി ബോംബ്'; അല്ല സ്ട്രോബറിയെന്ന് ആരാധകർ..ഞെട്ടിച്ച് സാനിയ ഇയ്യപ്പന്റെ ചിത്രങ്ങൾ

1


'ഒരു ജഡ്ജി പ്രതിയെ രക്ഷപ്പെടുത്താൻ മനസില് ഉറപ്പിച്ച് കഴിഞ്ഞാൽ പിന്നെ എന്തൊക്കെ തെളിവ് കൊടുത്തിട്ടും കാര്യമില്ല. ദിലീപ് ഒരു താരമാണ്. കോടതികളിൽ നിന്ന് സിനിമാ താരങ്ങൾക്ക് പ്രത്യേക പരിഗണന ലഭിക്കാറുണ്ട്. കേസിൽ പോലീസിന്റെ ഭാഗത്ത് തെറ്റുണ്ടായിട്ടുണ്ട്. കേസിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ആണ് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി കോടതിയെ സമീപിക്കുന്നത്. അത് വലിയ വീഴ്ചയാണ്'.

2

'ഒരിക്കൽ ജാമ്യം ലഭിച്ചാൽ പ്രതികളുടെ ജാമ്യം റദ്ദാക്കുന്നത് അപൂർവ്വം കേസുകളിൽ മാത്രമാണ് ഉണ്ടായിട്ടുള്ളത്. 25 ഓളം സാക്ഷികളാണ് കേസിൽ മൊഴി മാറ്റിയത്. അവർ ആദ്യം കൊടുത്തത് ശരിയായ മൊഴിയാണ്. ഭയം കൊണ്ടാണ് അവർ മൊഴിമാറ്റിയത്. സിനിമാ മേഖലയിലെ പലരുടേയും മൊഴിയെടുക്കാൻ അന്ന് പോലീസ് ശ്രമിച്ചില്ല റിട്ട. ഡിജിപി ലോക്നാഥ് ബെഹ്റ അന്ന് കേസിന്റെ ഓരോ ഘട്ടത്തിലും ഇടപെട്ടു'.

നടൻ മോഹൻലാലിനെ ചോദ്യം ചെയ്യാനുളള നീക്കവുമായി ഇഡി, നോട്ടീസ് അയച്ചു, അടുത്ത ആഴ്ച ഹാജരാകണംനടൻ മോഹൻലാലിനെ ചോദ്യം ചെയ്യാനുളള നീക്കവുമായി ഇഡി, നോട്ടീസ് അയച്ചു, അടുത്ത ആഴ്ച ഹാജരാകണം

3


'ഡിജിപിയുടെ വാക്കുകളാണ് കേസിൽ ആദ്യ ഘട്ടത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഗൂഢാലോചന ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. പിന്നീട് മുഖ്യമന്ത്രിക്ക് കേസിലെ സത്യാവസ്ഥ മനസിലായി. അദ്ദേഹം സധൈര്യം അന്വേഷണം പ്രഖ്യാപിച്ചത്. ബെഹ്റയ്ക്ക് ദിലീപുമായി പലതരത്തിലുള്ള ബന്ധമുണ്ടായിരുന്നു'.

4


'ഇപ്പോൾ അന്വേഷിക്കുന്ന അതേ ടീം തന്നെയാണ് നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷിച്ചത്. എന്നാൽ അന്ന് ബെഹ്റ പല ഘട്ടത്തിലും തടസം നിന്നു. അതാണ് കേസ് മന്ദഗതിയിലായി. ഇപ്പോഴും പലരും തടസം നിൽക്കുന്നുണ്ടെങ്കിലും അന്വേഷണ സംഘം വേഗത്തിൽ മുന്നോട്ട് പോകുകയാണ്. നേരേത്ത വിചാരണക്കിടെ ആക്രമിക്കപ്പെട്ട നടിയെ നിരവധി ചോദ്യങ്ങൾ ചോദിച്ച് ബുദ്ധിമുട്ടിച്ചപ്പോൾ ജഡ്ജ് ആയ സ്ത്രീ നടിക്ക് അനുകൂലമായിട്ട് ഒന്നും സംസാരിച്ചിട്ടില്ല' ,ലിബർട്ടി ബഷീർ പറഞ്ഞു.

5


'എന്നാൽ നീതിയുക്തമായി പ്രവർത്തിക്കുന്നയാളാണ് വിചാരണ കോടതി ജഡ്ജ് എന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത രാഹുൽ ഈശ്വറിന്റെ പ്രതികരണം.രാഹുൽ പറഞ്ഞത്- പോലീസ് പറയുന്ന നാണം കെട്ട കള്ളങ്ങൾ പൊളിച്ചടുക്കാൻ അവർ യാതൊരു മടിയും കാട്ടിയിട്ടില്ല. കഴിഞ്ഞാഴ്ച പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത് ദിലീപിന്റെ സഹോദരൻ അനൂപ് പ്രോസിക്യൂഷന്റെ സാക്ഷിയായിരുന്നുവെന്നത്. ഏത് വകുപ്പിലാണ് അത് സാക്ഷിയാകുന്നത്?'

6


'കാവ്യ മാധവൻ, അവരുടെ വീട്ടുകാർ, നടൻ സിദ്ധിഖ്, സുരാജ്, നാദിർഷ ഇവരൊക്കെയാണ് കൂറുമാറിയതെന്നാണ് പോലീസ് പറയുന്നത്. പോലീസ് പച്ചക്കള്ളമെഴുതി കോടതിയിൽ അവതരിപ്പിക്കുകയായിരുന്നു. കാവ്യയും സിദ്ധിഖുമെല്ലാം ഞങ്ങൾ പറഞ്ഞ കാര്യങ്ങളല്ല എന്ന് കോടതിയിൽ പറഞ്ഞു. ഇതാണ് 20 സാക്ഷികൾ കൂറുമാറിയെന്ന് പ്രോസിക്യൂഷൻ പറയുന്നത്'.

7


'വിചാരണ കോടതി ജഡ്ജിക്ക് മുൻപിൽ പ്രോസിക്യൂഷന്റെ മുട്ട് വിറയ്ക്കുകയാണ്.തെളിവില്ലാതെ ജഡ്ജി പ്രോസിക്യൂഷൻറെ മുന്നിൽ വീഴേണ്ടതുണ്ടോ? ദിലീപിനെതിരെ പോലീസ് പെർസിക്യൂഷൻ നടക്കുകയാണ്. അതിനെതിരെ ഒരു വനിതാ ജഡ്ജി നിൽക്കുന്നത് കേരള നിയമചരിത്രത്തിൽ സുവർണ ലിപികളാൽ എഴുതപെടും', രാഹുൽ ഈശ്വർ പറഞ്ഞു.

8


'ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിൽ വ്യക്തി വൈരാഗ്യം ഉണ്ടെന്ന് പറയുന്നതിൽ തെറ്റില്ല. അർധസത്യങ്ങളിലൂടെ ജുഡീഷ്യൽ നടപടികളെ മിസ്യൂസ് ചെയ്യുകയാണ്. അന്വേഷണ ആഭാസമാണ് ഇവിടെ നടന്നത്. ദിലീപിന് ദാവൂദ് ഇബ്രാഹിമുമായി ബന്ധം, വേങ്ങരയിൽ പോയി 50 ലക്ഷം കൊടുത്തു എന്നൊക്കെ പ്രൊപ്പഗാണ്ട ആയി പറയാം. പക്ഷേ കോടതിയിൽ വേണ്ടത് തെളിവുകളാണ്', രാഹുൽ പറഞ്ഞു.

Recommended Video

cmsvideo
ദൃശ്യങ്ങൾ കണ്ട മഞ്ജു ഫോൺ പുഴയിലെറിഞ്ഞു ; മൊഴി

English summary
Dileep Actress Case; Dileep Had Relation with Former DGP Loknath Behara alleges Liberty basheer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X