Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ട്, ഗൂഢാലോചനയും നടന്നു പക്ഷെ..'; അനുബന്ധ കുറ്റപത്രത്തില്‍ നിര്‍ണായക വിവരങ്ങള്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പകര്‍ത്തിയ ദൃശ്യങ്ങള്‍ നടനും കേസിലെ എട്ടാം പ്രതിയുമായ ദിലീപിന്റെ കൈവശം ഉണ്ട് എന്ന് അനുബന്ധ കുറ്റപത്രത്തില്‍ ക്രൈം ബ്രാഞ്ച്. എന്നാല്‍ ഇത് പൊലീസിന് കണ്ടെടുക്കാന്‍ കഴിയാത്ത വിധത്തില്‍ ഒളിപ്പിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

2017 ല്‍ ദിലീപിന്റെ വീട്ടില്‍ വെച്ച് ദൃശ്യം ദിലീപ് കണ്ടു എന്നും താന്‍ ഇതിന് സാക്ഷിയാണ് എന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ സാധൂകരിക്കുന്ന തെളിവുകള്‍ ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണിലെ പരിശോധനയില്‍ നിന്ന് കിട്ടി എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

1

2017 നംവബര്‍ 30 ന് ഫോണില്‍ സേവ് ചെയ്ത നാല് പേജുകളില്‍ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ സീന്‍ ബൈ സീന്‍ വിവരങ്ങളുണ്ട് എന്നും ഇത് ഗൂഢാലോചന ദിലീപ് അടക്കമുള്ളവരുടെ അറിവോടെ ആണ് എന്നതിന്റെ തെളിവാണ് എന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.

2

ഇന്നാണ് കേസിലെ അധിക കുറ്റപത്രം ക്രൈംബ്രാഞ്ച് കോടതയില്‍ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യം ഒളിപ്പിക്കാന്‍ സഹായിച്ച ശരത് മാത്രമാണ് തുടരന്വേഷണത്തിലെ ഏക പ്രതി. നേരത്തെ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനെ പ്രതിയാക്കും എന്ന് കരുതിയിരുന്നു.

3

എന്നാല്‍ തെളിവില്ലാത്തതിനാല്‍ കാവ്യ മാധവനെ സാക്ഷിയാക്കുകയായിരുന്നു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണ് കേസില്‍ നിര്‍ണായകമായത്. ഇതിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിച്ചത്. ബാലചന്ദ്രകുമാറാണ് കേസിലെ പ്രധാന സാക്ഷി. നടി മഞ്ജു വാര്യരും സാക്ഷി പട്ടികയിലുണ്ട്.

4

ആറ് മാസം നീണ്ട് നിന്ന അന്വേഷണത്തിനും നാടകീയ സംഭവങ്ങള്‍ക്കുമൊടുവിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി അനുബന്ധ കുറ്റപത്രം നല്‍കിയത്. നേരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡ് കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യ എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തില്‍ ഏല്‍പിച്ചതായി മുഖ്യപ്രതി പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു.

5

ലക്ഷ്യയില്‍ കൂട്ടുപ്രതി വിജീഷ് വഴി കാര്‍ഡ് ഏല്‍പിച്ചു എന്നായിരുന്നു പള്‍സര്‍ സുനി പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ കാവ്യയുടെ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. എന്നാല്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

6

ജയിലില്‍ കഴിയവെ ഒന്നര കോടി രൂപ ആവശ്യപ്പെട്ട് പള്‍സര്‍ സുനി ജയിലില്‍ നിന്ന് ദിലീപിന് അയച്ച കത്തിലും കാക്കനാട്ടെ കടയെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നു. കുറ്റകൃത്യത്തിനു ശേഷം കാക്കനാട്ടെ കടയിലെത്തിയതായി കത്തില്‍ രണ്ടിടത്ത് പള്‍സര്‍ സുനി സൂചിപ്പിട്ടുണ്ടായിരുന്നു.

7

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ജാമ്യത്തിലിറങ്ങിയ ശേഷം ദിലീപിന് ലഭിച്ചു എന്നും ഒന്നാം പ്രതി പള്‍സര്‍ സുനിയുമായി ദിലീപിന് അടുത്ത ബന്ധമുണ്ട് എന്നുമായിരുന്നു ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്. ദിലീപും സഹോദരന്‍ അനൂപും ഇവരുടെ സഹോദരി ഭര്‍ത്താവ് സുരാജും ഒരുമിച്ചിരുന്ന് ദൃശ്യങ്ങള്‍ കാണുന്നതിന് താന്‍ സാക്ഷിയാണെന്നും ആയിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍.

8

കേസിലെ വിചാരണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് നീങ്ങവെയാണ് നിര്‍ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍ രംഗത്തെത്തിയത്. ഇതോടെയാണ് ഗൂഢാലോചനയില്‍ പുനരന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പൊലീസ് രംഗത്തെത്തിയത്. ഇതിന് കോടതി അനുമതി നല്‍കുകയായിരുന്നു.

9

ഇതിലാണ് ഇന്ന് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചത്. നേരത്തെ കേസില്‍ തുടരന്വേഷണം തുടങ്ങിയതോടെ അന്തിമ ഘട്ടത്തിലെത്തിയ വിചാരണ നിലച്ചിരുന്നു. അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ വിചാരണ പുനരാരംഭിക്കുന്നത് സംബന്ധിച്ച് വെള്ളിയാഴ്ച തന്നെ കോടതി തീരുമാനമെടുത്തേക്കും.

10

ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെ കേസിലെ തെളിവ് നശിപ്പിക്കാന്‍ ദിലീപും സംഘവും ശ്രമിച്ചതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തായിരുന്നു. ഇതിന് ശേഷമാണ് അന്വേഷണ സംഘത്തെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന ആരോപണവും ഉയര്‍ന്ന് വന്നത്. ഇതിലും അന്വേഷണം നടക്കുന്നുണ്ട്.

ഷംന...എത്ര സന്തോഷവതിയാണെന്ന് ഈ ചിരിയിലുണ്ട്..; വൈറല്‍ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+