കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പാവപ്പെട്ട ദിലീപ്..സമാധാനത്തിന് വേണ്ടി പള്ളികളും അമ്പലങ്ങളും കയറിയിറങ്ങുകയാണ്';രാഹുൽ ഈശ്വർ

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ് ശ്രീജിത്തിനെ മാറ്റിയ നടപടിയിൽ ദിലീപിന് യാതൊരു റോളും ഇല്ലെന്ന് രാഹുൽ ഈശ്വർ. ചില ഭരണപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന് സർക്കാരാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. അതിജീവിത ഇരയാണ്. അതുപോലെ തന്നെ തെറ്റായ കേസിൽ കുടുക്കി വേട്ടയാടപ്പെട്ട വ്യക്തി കൂടിയാണ് ദിലീപ്. പല കോടതി വിധികളിലൂടെയും അതാണ് തെളിയിക്കപ്പെട്ടിരിക്കുന്നതെന്നും രാഹുൽ ഈശ്വർ പറഞ്ഞു. മീഡിയ വൺ ചാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ. ചർച്ചയിൽ രാഹുൽ പറഞ്ഞത്.

1


'ദിലീപിന്റെ കമ്പനിയുടെ പേര് 'ദേ പുട്ട്' എന്നാണ് 'ഡി കമ്പനി' എന്നല്ല. ദിലീപ് ആലുവ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ദാവൂദ് ഇബ്രാഹിം ഒന്നും അല്ല. പാവപ്പെട്ട കുടുംബത്തിൽ ജനിച്ച് സ്വന്തം കഠിനാധ്വാനത്തിലൂടെ വളർന്ന് വന്ന് മലയാള സിനിമയിൽ സൂപ്പർ സ്റ്റാറുകൾക്ക് ശേഷം തന്റേതായ സ്ഥാനം ഉണ്ടാക്കിയ ഒരു സാധാരണ മലയാളിയാണ്. കഴിഞ്ഞ 30 വർഷമായി മിമിക്രിയിൽ തൊണ്ടയിട്ടലച്ചും അതിന് ശേഷം സിനിമയിൽ കയറി ചെറിയ പണികൾ ചെയ്തും നമ്മുക്കിടയിൽ വളർന്ന് വന്ന പാവപ്പെട്ടവനാണ്. ആ ദിലിപിനെയാണ് ഇവിടെ വേട്ടയാടിയത്'.

2


'ദിലീപിപ്പോൾ അമ്പലവും പള്ളിയും കയറി ഇറങ്ങി മനസമാധാനത്തിന് വേണ്ടി അദ്ദേഹം ഓടുകയാണ്. ഈ പോലീസിന്റെ തെറ്റായ അന്വേഷണത്തിന്റെ ഇര കൂടിയാണ് ദിലീപ് എന്ന കാര്യം കൂടി മറക്കരുത്. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ദിലീപിന് യാതൊരു റോളുമില്ല. ചില ഭരണപരമായ മാറ്റങ്ങൾ നടപ്പാക്കുന്നതിന് സർക്കാരാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്'.

3


'ദിലീപിനെ ഭീകര സ്വത്തമായി ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത ആളായി ചിത്രീകരിച്ചിട്ട് യാതൊരു കാര്യവുമില്ല. ദിലീപിന് നിരവധി പരാതികൾ ഉണ്ട് എന്ന് വെച്ച് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിൽ ദിലീപിന് യാതൊരു പങ്കുമില്ല. അതിൽ ദിലീപിനെ കുറ്റം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല. അതിജീവിത ഇരയാണ്. അതുപോലെ തന്നെ തെറ്റായ കേസിൽ കുടുക്കി വേട്ടയാടപ്പെട്ട വ്യക്തി കൂടിയാണ് ദിലീപ്. പല കോടതി വിധികളിലൂടെയും അതാണ് തെളിയിക്കപ്പെട്ടിരിക്കുന്നത്'.

4


'അവസാന കോടതി വിധിയിലും ദിലീപിനെതിരെ യാതൊരു തെളിവുകളും ഇല്ലെന്നാണ് എഴുതി വെച്ചിരിക്കുന്നത്. സ്റ്റേറ്റ്, പോലീസ്, പ്രോസിക്യൂഷൻ, മാധ്യമങ്ങൾ എന്നിങ്ങനെ നാലുപാട് നിന്നും ആക്രമിക്കുകയാണ് ദീലീപിനെ. അതുകൊണ്ട് തന്നെ ജുഡീഷ്യറിയിലാണ് ഞങ്ങളുടെ വിശ്വാസം. നീതിയുടെ ഗോപുകരങ്ങളാണ് കോടതികൾ'.

5


'ദിലീപിനെതിരെ പോലീസിന്റെ കൈകളിൽ തെളിവുകൾ ഒന്നും ഇല്ലാത്തതിനാലാണ് കേസ് അന്വേഷണം വീണ്ടും നീട്ടി കൊണ്ടുപോകാൻ കോടതിയിൽ നിന്നും സമയം തേടിയത്. ഇനി വരുന്ന 30 ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണ് അന്വേഷണ സംഘം ശ്രമിക്കേണ്ടത്. തെളിവുകൾ ഉണ്ടെങ്കിൽ കണ്ടെത്തുകയാണ് വേണ്ടത്. അല്ലാതെ ആരേയും കുറ്റം പറയുകയല്ല വേണ്ടത്. പഴി ചാരി രക്ഷപ്പെടാനുള്ള ശ്രമം പോലീസ് ഉപേക്ഷിക്കണമെന്നും' രാഹുൽ ഈശ്വർ പറഞ്ഞു,

6

അതേസമയം അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത് ആശങ്കപ്പെടുത്തുന്നത് തന്നെയാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത റിട്ട എസ്പി ജോർജ് ജോസഫ് പറഞ്ഞത്. 'ഏത് ഉദ്യോഗസ്ഥനേയും മാറ്റാനുള്ള അധികാരം സർക്കാരിനുണ്ട്. ബൈജു പൗലോസിനേയും മാറ്റാം,ആരും വെല്ലുവിളിക്കുന്നില്ല. എന്നാൽ നടി ആക്രമിക്കപ്പെട്ട കേസ് എന്നത് സമാനതകൾ ഇല്ലാത്ത കേസ് ആണ്. എന്തൊക്കെ പ്രശ്നങ്ങളാണ് കേസ് അന്വേഷണത്തിനിടെ ഉണ്ടായത്. അത് താങ്ങാനൊരു കഴിവ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉണ്ടാകും. അന്വേഷണത്തിന്റെ തലപ്പത്തിരിക്കുന്ന ഉദ്യോഗസ്ഥൻ എന്നത് അന്വേഷണ സംഘത്തെ സംബന്ധിച്ച് ആശ്വാസമാണ്. അവർക്ക് എല്ലാ പിന്തുണയും നൽകുന്ന ഉദ്യോഗസ്ഥനാണ് അദ്ദേഹം'.

7

'സത്യസന്ധമായ ഒരു അന്വേഷണം നടക്കേണ്ടത് അത്യാവശ്യമാണ്. പുതിയൊരു അന്വേഷണ ഉദ്യോഗസ്ഥൻ വരട്ടെ,ദിലീപ് നിരപരാധിയാണെന്ന് പറയട്ടെ, യാതൊരു തടസവുമില്ല. പക്ഷേ അന്വേഷണം കുറ്റമറ്റതല്ലേങ്കിൽ കേസിൽ വീണ്ടും അന്വേഷണം നടത്താൻ പറയാനുള്ള അധികാരം ഹൈക്കോടതിക്ക് ഉണ്ട്. എന്തായാലും ഇപ്പോഴത്തെ അന്വേഷണ ഉദ്യോഗസ്ഥന്റെ മാറ്റം സർക്കാരിന് തെറ്റായ ഇമേജ് ഉണ്ടാക്കും. ഡബ്ല്യുസിസി ഇക്കാര്യത്തിൽ വലിയ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്നും' ജോർജ് ജോസഫ് പറഞ്ഞു.

Recommended Video

cmsvideo
മീനാക്ഷിയെ കാത്ത് നിൽക്കുകയാണ് മഞ്ജു വാര്യർ, ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ

English summary
Dileep Actress Case; Dileep is going to churches and temples for peace says Rahul Eshwar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X