ദിലീപിന്റെ അഭിഭാഷകർക്ക് തിരിച്ചടി; നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്... ഇനി രക്ഷയില്ല?
കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ തുടരന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഇതിനിടിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. സാക്ഷികൾ ഉൾപ്പെടെയുള്ളവരെ വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്തേക്കും. അതിനിടയിൽ മറ്റൊരു നിർണായക നീക്കത്തിന് തയ്യാറെടുക്കുകയാണ് അന്വേഷണ സംഘം എന്നാണ് റിപ്പോർട്ട്. ദിലീപ് പ്രതിയായ ഗൂഢാലോചന കേസിൽ അഭിഭാഷകരെ പ്രതി ചേർക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഏറ്റവും പുതിയ വിവരങ്ങളിലേക്ക്
'ഭാവന ഏത് വസ്ത്രം ധരിച്ചാലും ഒരേ പൊളിയാണ്'; ദേ ഈ ചുവന്ന ധാവണി ലുക്ക് നോക്കിയേ......വൈറൽ

കേസിന്റെ തുടക്കം മുതൽ തന്നെ അഭിഭാഷകർക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു. അഭിഭാഷകർ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നായിരുന്നു ആക്ഷേപം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന അഭിഭാഷകരുടേതായി അവകാശപ്പെടുന്ന ചില ഓഡിയോകളും നേരത്തേ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.
'മനസ്സു വിങ്ങുന്ന വേദനയോടെ എഴുതുന്നു': അതിലുമപ്പുറം എന്താണ് അവർ നല്‍കുക-കുറിപ്പുമായി അടുത്ത അനുയായി

ദിലീപിന്റെ ഫോണിലെ വിവരങ്ങൾ മുംബൈയിലെ സ്വകാര്യ ലാബിൽ കൊണ്ടുപോയി നീക്കം ചെയ്യാൻ സഹായിച്ചത് അഭിഭാഷകരാണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. മാത്രമല്ല ദിലീപിന്റെ ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ അഭിഭാഷകർ തന്നോട് ആവശ്യപ്പെട്ടിരുന്നതാണ് സൈബർ വിദഗ്ദൻ സായ് ശങ്കറും അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു.

കൊച്ചിയിലെ ആഡംബര ഹോട്ടലിൽ വെച്ചും രാമൻപിള്ളയുടെ ഓഫീസിൽ വെച്ചുമാണ് വിവരങ്ങൾ നീക്കം ചെയ്തത് എന്നായിരുന്നു സായ് ശങ്കറിന്റെ മൊഴി. പ്രധാനമായും 12 ചാറ്റുകളാണ് ഫോണിൽ നിന്നും നീക്കം ചെയ്തതെന്നും കോടതി രേഖകൾ അടക്കം ദിലീപിന്റെ ഫോമിൽ നിന്നും കണ്ടെത്തിയെന്നും ഇയാൾ ആരോപിച്ചിരുന്നു.
വിവരങ്ങൾ നശിപ്പിക്കാൻ ഉപയോഗിച്ച ലാപ്‌ടോപ്പും ഐ മാക്ക് കംപ്യൂട്ടറും ദിലീപിന്റെ അഭിഭാഷകൻ രാമൻപിള്ളയുടെ ഓഫീസിലാണെന്നും സായ് ശങ്കർ ആരോപിച്ചിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മാപ്പ് സാക്ഷിയാണ് സായ് ശങ്കർ.
'ആ ദിവസം രാത്രി എട്ടിനും പന്ത്രണ്ടിനും ഇടയ്ക്ക് കാവ്യാമാധവന്‍ വിളിച്ചത് ആരെ'; മുപ്പതോളം ചോദ്യങ്ങള്‍

നേരത്തേ കേസിലെ അഭിഭാഷകരുടെ ഇടപെടലുകൾക്കെതിരെ ആക്രമിക്കപ്പെട്ട നടിയും രംഗത്തെത്തിയിരുന്നു. അഭിഭാഷകന്റെ ഓഫീസിൽ വെച്ച് ഫോണിലെ തെളിവുകൾ നശിപ്പിക്കാൻ പ്രതികൾക്ക് സഹായം ചെയ്തു നൽകി, അഭിഭാഷകർ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചു എന്നീ കാര്യങ്ങൾ ചൂണ്ടിക്കാട്ടി അതിജീവിത ബാർ കൗൺസിലിന് പരാതി നൽകുകയായിരുന്നു.
'കാവ്യ, കൂറുമാറിയ സക്ഷികൾ, അഭിഭാഷകർ, 2 ലക്ഷത്തോളം ഫയലുകൾ'; നിർണായക നീക്കത്തിന് പ്രോസിക്യൂഷൻ

ഇത്തരത്തിൽ കേസിൽ പല സന്ദർഭങ്ങളിലും അഭിഭാഷകരുടെ ഇടപെടൽ ഉണ്ടായ സാഹചര്യത്തിലാണ് അഭിഭാഷകരെ പ്രതി ചേർക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നത്. ഐ പി സി 302 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ച കുറ്റത്തിനാകും പ്രതിചേർക്കുക. കേസിൽ കുറ്റപത്രം സമർപ്പിക്കുമ്പോൾ അഭിഭാഷകരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന് ട്വന്റി ഫോർ ന്യൂസ് റിപ്പോ്ർട്ട് ചെയ്തു.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണ സമയ പരിധി നീട്ടാൻ ആവശ്യപ്പെട്ട് കൊണ്ട് കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് പ്രോസിക്യൂഷൻ. കേസിൽ കൂടുതൽ പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും നിരവധി രേഖകൾ ഉൾപ്പെടെ പരിശോധിക്കാൻ ഉണ്ടെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. മെയ് 31 നാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച കാലാവധി അവസാനിക്കുന്നത്.
'അതിജീവിതയാണോ അത് ചെയ്യേണ്ടത്, അങ്ങനെ ഒരു സാഹചര്യം ഇവിടെയുണ്ടോ' ; അഡ്വ.ടിബി മിനി

അതേസമയം കേസിൽ ഉടൻ കാവ്യയെ പോലീസ് വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. നേരത്തേ നാലര മണിക്കൂർ ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ കാവ്യയ്ക്ക് അറിയാമോയെന്നാകും പോലീസ് പരിശോധിക്കുക. എന്നാൽ ഇത്തവണ വീട്ടിൽ വെച്ചാണോ അതോ പോലീസ് ക്ലബിൽ വെച്ചാണോ ചോദ്യം ചെയ്യൽ നടക്കുകയെന്നാണ് ഉറ്റുനോക്കുന്നത്.

160 പ്രകാരം നോട്ടീസ് നൽകിയതിനാലാണ് വീട്ടിൽ വെച്ച് കാവ്യയെ ചോദ്യം ചെയ്തത്. എന്നാൽ രണ്ടാഘട്ടത്തിൽ ഈ ആനുകൂല്യം ലഭിച്ചേക്കില്ല. കേസിൽ കാവ്യ പ്രതിയാകുമോയെന്നും ഉറ്റുനോക്കപ്പെടുന്നുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ നടി ആക്രമിക്കപ്പെട്ട കേസിലെ പുനഃരന്വേഷണം പുരോഗമിക്കുന്നത്.