ദിലീപിന് ഇന്ന് കോടതിയില്‍ നിർണ്ണായകം: വാദങ്ങള്‍ തള്ളിയാല്‍ കനത്ത തിരിച്ചടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസില്‍ ദീലീപ് ഉള്‍പ്പടേയുള്ള പ്രതികള്‍ക്ക് കോടതിയില്‍ ഇന്ന് നിർണ്ണായക ദിനം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹർജി കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസില്‍ ദിലീപ് തെളിവുകള്‍ നശിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.
എന്നാല്‍ ഈ വാദം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം ദിലീപ് കോടതിയില്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു. ഫോണുകളില്‍ നിന്നും നിർണ്ണായ വിവരങ്ങള്‍ സൈബർ വിദഗ്ധരുടെ സഹായത്തോടെ ദിലീപ് നീക്കം ചെയ്തെന്ന് പ്രോസിക്യൂഷന്‍ വാദിക്കുമ്പോള്‍, കേസുമായി ബന്ധമില്ലാത്ത സ്വകാര്യ വിവരങ്ങളാണ് മാറ്റിയതെന്നാണ് പ്രതി മറുപടിയിലൂടെ വ്യക്തമാക്കി.

തന്റെ വീട്ടിലെ ജോലിക്കാരനായിരുന്ന ദാസനെക്കൊണ്ട് ഡി വൈ എസ് പി ബൈജു പൌലോസ് ഭീഷണിപ്പെടുത്തി മൊഴി നല്‍കിച്ചെന്നും ദിലീപ് ആരോപിക്കുന്നുണ്ട്. അതേസമയം തനിക്ക് അനുകൂലമായി മൊഴി നല്‍കാന്‍ അഭിഭാഷകന്‍ സ്വാധീനിച്ചെന്ന ദാസന്റെ മൊഴി ദിലീപ് തള്ളുകയാണ്. അതേസമയം ഫോണുകളിലേക്ക് കൈമാറുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ ഫോണിലെ വിവരങ്ങള്‍ ദിലീപ് നശിപ്പിച്ചുവെന്ന വാദത്തില്‍ .തന്നെയാണ് പ്രോസിക്യൂഷന്‍ നിലയുറപ്പിക്കുന്നത്. ഇതിനെ ബലപ്പെടുത്തുന്ന തെളിവുകളും അവർ മുന്നോട്ട് വെക്കുന്നുണ്ട്.

ദിലീപിന്റെ ഭാഗത്ത് നിന്നും വലിയ രീതിയിലുള്ള തെളിവ് നശിപ്പിക്കല്‍ ഉണ്ടായിട്ടുണ്ട്. ഫോണുകള്‍ കൈമാറാന്‍ കോടതി ആവശ്യപ്പെട്ടിട്ടും സ്വകാര്യ ഫോറന്‍സിക് വിദഗ്ധന്റെ സഹായത്തോടെ തെളിവ് നശിപ്പിച്ചു. ദിലീപിന്റെ അഭിഭാഷകന്റെ ഓഫീസില്‍ വെച്ചാണ് ഈ തെളിവുകള്‍ നശിപ്പിക്കപ്പെട്ടതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചത്.

സംവിധായകനും ദിലിപിന്റെ മുന്‍ സുഹൃത്തുമായ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്‍ അടിസ്ഥാനത്തിലായിരുന്നു പൊലീസ് എഫ് ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എ വി ജോര്‍ജിന്റെ ദൃശ്യങ്ങള്‍ യു ട്യൂബില്‍ കണ്ട ദിലീപ് വധഭീഷണി മുഴക്കിയെന്നും തന്റെ ദേഹത്ത് കൈ വച്ച എസ് പി സുദര്‍ശന്റെ കൈ വെട്ടുമെന്ന് ദിലീപ് പറഞ്ഞതായും എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

അന്വേഷണ മേല്‍നോട്ടച്ചുമതലയുണ്ടായിരുന്ന എ ഡി ജി പി സന്ധ്യ, ഐ ജി എ വി ജോര്‍ജ് അന്വേഷണസംഘത്തെ നയിച്ച എസ് പിമാരായ സോജന്‍, സുദര്‍ശന്‍ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് അടക്കം അഞ്ച് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നത് സംബന്ധിച്ച് തന്റെ സാന്നിധ്യത്തില്‍ പ്രതികള്‍ ഗൂഡാലോചന നടത്തിയെന്നായിരുന്നു ബാലചന്ദ്രകുമാർ പൊലീസില്‍ നല്‍കിയ മൊഴി. ഇതിലേക്കായി സുപ്രധാനമായ ചില തെളിവുകളും അദ്ദേഹം കൈമാറിയിരുന്നു.

കേസില്‍ ദിലീപിന് സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സൂരജ്, അനൂപിന്റെ ഭാര്യാ സഹോദരന്‍ അപ്പു, ദിലീപിന്റെ സുഹൃത്തായ ബൈജു ചെങ്ങമനാട് എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. കേസില്‍ അറസ്റ്റ് ഉണ്ടായേക്കാമെന്ന ഘട്ടം എത്തിയപ്പോഴായിരുന്നു ദിലീപും സംഘവും നേരത്തെ മുന്‍കൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.

പിന്നീട് കോടതിയുടെ അനുമതിയുടെ താരത്തെ മൂന്ന് ദിവസങ്ങളിലായി 33 ണിക്കൂർ ചോദ്യം ചെയ്തിരുന്നു. അതിന് ശേഷം ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട ഫോണുകള്‍ കോടതിയില്‍ ഹാജരാക്കിയതിന് പിന്നാലെ കോടതി ദീലീപിന് മുന്‍കൂർ ജാമ്യം അനുവദിക്കുകയുമായിരുന്നു. ഈ ഫോണുകളാണ് ഇപ്പോള്‍ നടി ആക്രമിക്കപ്പെട്ട കേസിലടക്കം ഏറെ നിർണ്ണായകമായി മാറിയിരിക്കുന്നത്.












Click it and Unblock the Notifications