കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് സ്വന്തമായി ചെയ്യില്ല, ഫ്രണ്ട്സ് വഴി തെറ്റിച്ചേക്കാം, സത്യം ആർക്കും ഇതുവരെ അറിയില്ല: ഭീമൻ രഘു

  • By Desk
Google Oneindia Malayalam News

നടിയെ ആക്രമിച്ച കേസ് സംബന്ധിച്ച പലവിധ ആശങ്കകളും നിലനിൽക്കവെ എട്ടാം പ്രതി ദിലീപിനെ പിന്തുണച്ച് നടൻ ഭീമൻ രഘു. ദിലീപ് സ്വന്തമായി തെറ്റുചെയ്തുവെന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ലെന്ന് ഭീമൻ രഘു പറഞ്ഞു.

ചില ഫ്രണ്ട്സുമായി ചേരുമ്പോൾ തെറ്റിലേക്ക് വഴി തെറ്റിയേക്കാം എന്നും ഭീമൻ രഘു അഭിപ്രായപ്പെട്ടു. കാൻ ചാനൽ മീഡിയ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഭീമൻ രഘുവിന്റെ പ്രതികരണം.

1

ഭീമൻ രഘുവിന്റെ വാക്കുകൾ: ''കേസന്വേഷണം ശരിയായ ദിശയില്‍ ആണോ എന്ന് തനിക്ക് വിലയിരുത്താന്‍ സാധിക്കില്ല. കാരണം ഇപ്പോഴത്തെ നിയമം വേറൊരു രീതിയില്‍ പോകുന്നതാണ്. നിയമം നിയമമായി തന്നെ ഉണ്ട്. പക്ഷേ അത് കൈകാര്യം ചെയ്യുന്ന രീതി എങ്ങനെ ആണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ. ചിലപ്പോള്‍ നെഗറ്റീവ് ആയിട്ടാകാം കൊണ്ട് പോകുന്നത് അല്ലെങ്കില്‍ പോസിറ്റീവ് ആയിട്ടാകാം. അതിനെപ്പറ്റി ഇപ്പോള്‍ അഭിപ്രായം പറയാനാകില്ല.

2

ദിലീപ് അങ്ങനെ ഒരു തെറ്റ് ചെയ്തുവെന്ന് തനിക്ക് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. കാരണം ദിലീപിനൊപ്പം താന്‍ നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുളളതാണ്. ദിലീപ് ആ സിനിമകളിലൊക്കെ ഒരു ആര്‍ട്ടിസ്റ്റ് എന്നതിനപ്പുറം ഒരു അനുജനെ പോലെ തന്നോട് പെരുമാറിയ ആളാണ്. അവനില്‍ നിന്നൊരു തെറ്റ് വരുമെന്ന് തനിക്ക് വിശ്വസിക്കാനാകുന്നില്ല. സ്വന്തമായിട്ടുളള തെറ്റല്ലാതെ ഫ്രണ്ട്‌സുമായി കൂടുമ്പോള്‍ തെറ്റിലേക്ക് വഴി തെറ്റിച്ചേക്കാം.

3

ചില അഴുക്ക് ചാലുകളിലൂടെ നടന്നാല്‍ അഴുക്ക് പുരളാനുളള സാധ്യതയുണ്ട്. അങ്ങനെ വല്ലതും ആണോ എന്നാണ് തോന്നുന്നത്. അല്ലാതെ ദിലീപിന് സ്വന്തമായി ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല. ദിലീപിനെ തനിക്ക് അത്രമാത്രം അറിയാം. ഈ സംഭവത്തിന് ശേഷവും ദിലീപിനെ വിളിച്ചിട്ടും സംസാരിച്ചിട്ടും ഉണ്ട്. കഴിഞ്ഞ തവണ എറണാകുളത്ത് വന്നപ്പോള്‍ ദിലീപിന്റെ വീട്ടില്‍ പോയി. എപ്പോഴും കോണ്‍ടാക്ട് ഉണ്ട്.

4

ദിലീപ് അത് ചെയ്തുവെന്ന് താന്‍ ഇപ്പോഴും വിശ്വസിക്കുന്നില്ല. ദിലീപ് സ്വന്തമായി അങ്ങനെ ഒരു കുറ്റകൃത്യം ചെയ്യുമെന്ന് തനിക്ക് തോന്നുന്നില്ല. നിയമം വഴിതിരിച്ച് ഓരോ തരത്തില്‍ കൊണ്ട് പോകുന്നു. പത്രത്തില്‍ പറയുന്നതും സോഷ്യല്‍ മീഡിയയില്‍ പറയുന്നതും അവരുടേതായ പബ്ലിസിറ്റിക്ക് വേണ്ടി ബൂസ്റ്റ് ചെയ്യുന്നതാണ് ചിലതൊക്കെ. ഇവളാണോ മാഡം എന്നൊക്കെ പറഞ്ഞ് കുറേ പറയുക എന്നല്ലാതെ സത്യാവസ്ഥയിലേക്ക് വന്നിട്ടില്ല.

5

കോടതിയില്‍ നടക്കുന്നത് എന്താണ്. അതങ്ങനെയാണ് ഇങ്ങനെയാണ് എന്നൊക്കെയല്ലേ. കേസന്വേഷണത്തിന്റെ ശരിയായ ദിശയിലൂടെ ചെന്നാലും അവിടെയും തടസ്സങ്ങള്‍. ഏതാണ് സത്യം ഏതാണ് സത്യം അല്ലാത്തത് എന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. തന്നെ സംബന്ധിച്ച് തന്റെ ഒരു സുഹൃത്ത് എന്ന നിലയിലും കലാകാരന്‍ എന്ന നിലയിലും ദിലീപ് ആ കുറ്റം ചെയ്തുവെന്ന് വിശ്വസിക്കുന്നില്ല. പിന്നെ ചില സാഹചര്യങ്ങളില്‍ ഉണ്ടായോ എന്നത് കാണാം.

6

അന്വേഷണത്തിന്റെ റൂട്ട് ശരിയാണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥരും കോടതിയുമാണ് പറയേണ്ടത്. കോടതിയും പോലീസും തമ്മിലുളള പിടിവലിയാണ് നടക്കുന്നത്. കുറ്റം ചെയ്ത ദിലീപാണോ കുറ്റം ചെയ്യാത്ത ദിലീപാണോ, അവരും വല്ലാത്തൊരു അവസ്ഥയിലാണ് ഇരിക്കുന്നത്. സത്യം എന്താണെന്ന് ഇതുവരെ ആര്‍ക്കും അറിയില്ല. സത്യം എന്തായാലും തെളിയും. നീതി എന്തായാലും വരും. ചിലപ്പോള്‍ സമയമെടുത്തേക്കും.

7

കേസിന്റെ കാര്യങ്ങളൊന്നും ദിലീപുമായി സംസാരിച്ചിട്ടില്ല. സംസാരിക്കേണ്ട കാര്യവും ഇല്ലല്ലോ. ഇത് തന്നെ അല്ലേ സോഷ്യല്‍ മീഡിയ വഴിയും ചാനലുകളും പത്രങ്ങളും മറ്റും വഴിയും ദിവസവും കേട്ട് കൊണ്ടിരിക്കുന്നത്. തങ്ങള്‍ സംസാരിക്കുന്നത്, ദിലീപേ കേസൊക്കെ തീര്‍ന്നിട്ട് രണ്ട് മൂന്ന് പടമിട്, ഞാന്‍ രണ്ട് മൂന്ന് കോമഡിയൊക്കെ റെഡിയാക്കി വെച്ചിട്ടുണ്ട് നിന്റെ പടത്തിന് വേണ്ടി. ചേട്ടന്‍ സമാധാനപ്പെട് നമുക്ക് ചെയ്യാം എന്ന് ദിലീപ് പറയും. ആ സംസാരമല്ലാതെ മറ്റൊന്നുമില്ല''.

'അതിജീവിതയുടെ ആശങ്ക ആ തലത്തില്‍ പരിഹരിക്കപ്പെട്ടു: ഇനി തീരുമാനം വേണ്ടത് കോടതിയില്‍ നിന്നാണ്''അതിജീവിതയുടെ ആശങ്ക ആ തലത്തില്‍ പരിഹരിക്കപ്പെട്ടു: ഇനി തീരുമാനം വേണ്ടത് കോടതിയില്‍ നിന്നാണ്'

നയന്‍താരയ്ക്ക് വിവാഹ മംഗളാശംസകള്‍ നേരാന്‍ ദിലീപുമെത്തി: വൈറലായി ചിത്രങ്ങള്‍

English summary
Dileep Actress Case: Dileep will not do a crime his own, no one knows the truth, Says actor Bheeman Raghu
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X