മെമ്മറി കാർഡ് പരിശോധന ഫലം വരുന്നതോടെ കഥമാറും;തുടരന്വേഷണത്തിന് കൂടുതൽ സമയം വേണ്ടി വരുമെന്ന് ജോർജ് ജോസഫ്
കൊച്ചി; നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ പരിശോധന ഫലം അനുസരിച്ച് മാത്രമേ മുൻ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തിയ കാര്യങ്ങൾ ബന്ധപ്പെടുത്താനാകൂവെന്ന് മുൻ പോലീസ് ഉദ്യോഗസ്ഥൻ ജോർജ് ജോസഫ്.നിലവിലെ സാഹചര്യത്തിൽ കേസന്വേഷണം ജുലൈ 15 നകം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും അതിനാൽ തുടരന്വേഷണത്തിന് കോടതി കൂടുതൽ സമയം അനുവദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു ജോർജ് ജോസഫിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്-'പ്രോസിക്യൂഷൻ പറഞ്ഞത് ഹാഷ് വാല്യുവിലും പെൻഡ്രൈവിലും വ്യത്യാസം വന്നുവെന്നാണ്.മെമ്മറി കാർഡിന്റെ പരിശോധന ഫലം സംബന്ധിച്ച തീരുമാനം കേസിൽ സുപ്രധാനമായിരിക്കും.എന്തെങ്കിലും കൃത്രിമത്വം കണ്ടെത്താനായാൽ അത് കേസിന് വലിയ മാനങ്ങൾ ഉണ്ടാക്കും. എഫ്എസ്എൽ റിപ്പോർട്ടിന്റെ ഫലം അനുസരിച്ച് മാത്രമേ ആർ ശ്രീലേഖ വെളിപ്പെടുത്തിയ കാര്യങ്ങൾ ബന്ധപ്പെടുത്താനാവു'
മീനാക്ഷി ദിലീപിനൊപ്പം..വൈറലായി വീഡിയോ..ആരാധകർക്കറിയേണ്ടത് ഇതാണ്
'പ്രധാനമായ മൂന്നാല് കാര്യങ്ങളാണ് ശ്രീലേഖയുടെ ആരോപണത്തിൽ ഉള്ളത്. അതിലൊന്ന് മൊബൈൽ ഫോൺ ഉള്ളിലേക്ക് കടത്താൻ പറ്റില്ല,പൾസർ സുനിയും ദിലീപും ഉള്ള സെൽഫി ഫോട്ടോഷോപ്പാണ്, ജയിലിനകത്ത് പൾസർ സുനി എഴുതി എന്ന് പറയുന്ന കത്ത് കള്ളമാണ് തുടങ്ങിയ ആരോപണങ്ങളാണ് അവർ ഉന്നയിച്ചത്.കേരള പോലീസിൻറെ വിശ്വാസ്യതയെ തകർക്കുന്ന പ്രതികരണമാണ് അവർ നടത്തിയത്'.
തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കേണ്ടി വരുമെന്നും ജോർജ് ജോസഫ് പറഞ്ഞു. മെമ്മറി കാർഡ് പരിശോധന ഫലം പ്രോസിക്യൂഷന് അനുകൂലമാണെങ്കിൽ കഥകളെല്ലാം മാറും. അപ്പോൾ തുടരന്വേഷണത്തിന് കൂടുതൽ സമയം അനുവദിക്കാതിരിക്കാൻ കോടതിക്ക് സാധിക്കില്ല. മാത്രമല്ല ഡിജിപി ആർ ശ്രീലേഖയേയും ചോദ്യം ചെയ്യേണ്ടി വരും. ഇക്കാര്യങ്ങളെല്ലാം കോടതിക്ക് ബോധ്യപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്, അദ്ദേഹം വ്യക്തമാക്കി.
അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിൽ
ഒന്നാം പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.പള്‍സര്‍ സുനിക്കെതിരായ കുറ്റങ്ങള്‍ ഗുരുതരം എന്നല്ല അതീവ ഗുരുതരം എന്നാണ് കാണേണ്ടത് എന്നായിരുന്നു ജാമ്യം തള്ളിക്കൊണ്ട് കോടതി ചൂണ്ടിക്കാട്ടിയത്. സുനിക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും കോടതിയിൽ ശക്തമായി വാദിച്ചിരുന്നു.പൾസർ സുനി കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആളാണെന്നായിരുന്നു സർക്കാർ വാദം.
അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൻറെ തുടരന്വേഷണം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കുമെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ആറ് മാസത്തിനകം വിചാരണ പൂർത്തിയാക്കാനാണ് ശ്രമമെന്നും സർക്കാർ വ്യക്തമാക്കി.എന്നാൽ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കിയില്ലെങ്കിൽ സുനിക്ക് ഹൈക്കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.












Click it and Unblock the Notifications