• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കുവാണോ': കലയും ആരോപണവും ഒരു പോലെ കാണണോ-സജീവമായി ചർച്ച

Google Oneindia Malayalam News

സണ്ണി വെയിന്‍, അലന്‍സിയർ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി മജു സംവിധാനം ചെയ്ത അപ്പന്‍ എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചിക്കുന്നത്. ചിത്രത്തില്‍ അലന്‍സിയർ അവതരിപ്പിച്ച ഇട്ടിച്ചന്‍ എന്ന കഥാപാത്രത്തിന്റെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. ഇതേസമയം തന്നെയാണ് അലന്‍സിയർക്കെതിരായ ലൈംഗിക ആരോപണവും വീണ്ടും ചർച്ചാ വിഷയമാവുന്നത്.

അലന്‍സിയറുടെ അഭിനയത്തെ അഭിനന്ദിച്ച് കുറിപ്പുകള്‍ എഴുതന്നത് ആ ഇരയോട് ചെയ്യുന്ന തെറ്റല്ലേ എന്നാണ് ഒരാള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ചോദിക്കുന്നത്. ദിലീപിനെതിരായി ഉയർന്ന ആരോപണവും ശരത് അമരാവതി എന്നയാള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

' അപ്പൻ ' സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ

'എൻ്റെ മനസ് രണ്ട് തട്ടിൽ ആണ്. ' അപ്പൻ ' സിനിമ കണ്ട് കൊണ്ടിരിക്കുമ്പോൾ അലൻസിയറെ ഗംഭീരമായി പ്രശംസിച്ചു.സിനിമ കഴിഞ്ഞ് മനസ്സിൽ പറഞ്ഞു ' A fine piece of art '. പക്ഷേ അടുത്ത നിമിഷം മനസ്സിൽ നിന്ന് മറ്റാരോ പറഞ്ഞു ലൈംഗിക ആരോപണ വിധേയൻ ആയ വ്യക്തിയെക്കുറിച്ച് ആണ് ഈ പറയുന്നത്. എനിക്ക് കുറ്റബോധം തോന്നി.ആ ഇരയോട് ചെയ്യുന്ന തെറ്റല്ലേ ഈ അഭിനന്ദനം?'- എന്നാണ് ശരത് കുറിക്കുന്നത്.

സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍സജേഷിന് 50 കോടി അടിച്ചത് വെറുതെ കിട്ടിയ ടിക്കറ്റിന്: ബിഗ് ടിക്കറ്റില്‍ പുതു ചരിത്രം,രണ്ട് മലയാളികള്‍

'പല മഹാന്മാരായ കലാകാരന്മാരെ എടുത്ത് നോക്കിയാലും

'പല മഹാന്മാരായ കലാകാരന്മാരെ എടുത്ത് നോക്കിയാലും കുത്തഴിഞ്ഞ ജീവിതത്തിൻ്റെ ഏടുകൾ കാണാം. അവിടെ ചെയ്തു കൂട്ടിയ തെറ്റുകൾ കാണാം. എങ്കിലും ഇപ്പോഴും ലോകം അവരെ വാഴ്ത്തുന്നു. അന്ന് ഇരകൾ ആക്കപ്പെട്ടവർ വിസ്മൃതിയിലും. മഹത്തായ കലകൾ കാലമെത്ര കഴിഞ്ഞാലും നിലനിൽക്കും. ഇപ്പൊൾ കലാകാരനെതിരെ ഉള്ള വാർത്തകൾ അന്ന് എല്ലാവരും ഓർക്കണം/അറിയണം എന്നില്ല. കലയെയും വ്യക്തിയെയും രണ്ടായി കാണാമോ? നിങ്ങൾക്ക് എന്ത് തോന്നുന്നു?'- നിങ്ങള്‍ക്ക് എന്ത് തോന്നുവെന്നും രണ്ട് സിനിമ ഗ്രൂപ്പുകളിലായി പങ്കുവെച്ച കുറിപ്പില്‍ ശരത് ചോദിക്കുന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് നിരവധിയാളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്.

മഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കരമഞ്ജു വാര്യർ വീണ്ടും വരുന്നത് ദിലീപിന് വലിയ കുരുക്കാവും: കാരണം വ്യക്തമാക്കി ബൈജു കൊട്ടാരക്കര

അലൻസിയർ എന്ന വ്യക്തിയെ ആണ്

അലൻസിയർ എന്ന വ്യക്തിയെ ആണ് നിങ്ങൾ സിനിമയിൽ കാണുന്നത് എങ്കിൽ നിങൾ അയാൾക്ക് അതനുസരിച്ച് ഉള്ള ബഹുമാനം കൊടുത്താൽ മതി പക്ഷേ കഥാപാത്രത്തെ ആണു കാണുന്നത് എങ്കിൽ ആയാൾ അഭിനന്ദനം അർഹിക്കുന്നു-എന്നാണ് ഫൈസല്‍ എന്നയാണ് ശരത്തിന്റെ ചോദ്യത്തിന് മറുപടിയായി നല്‍കിയിരിക്കുന്നത്.

vastu tips: വീട് തെക്ക് ദർശനമാണോ: എങ്കില്‍ ഉമ്മറവാതില്‍ മുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്- വാസ്ദു വിദ്യയില്‍ പറയുന്നത്

തീർത്തും വ്യക്തിപരമായ ഒരു പ്രതികരണമാണ്

'തീർത്തും വ്യക്തിപരമായ ഒരു പ്രതികരണമാണ്... ലൈംഗീകമായി ഉപദ്രവിക്കപ്പെട്ട ഒരാൾ ചിന്തിക്കുന്ന പോലെ ആവില്ല മറ്റൊരാൾ ചിന്തിക്കുക... ഇവിടെ അലൻസിയർ ടെ അഭിനയത്തെ പറ്റി പറയുമ്പോൾ ഒരു സാധാരണ വ്യക്തി അയാളുടെ ഭാഗം നിന്ന് അവരുടെ മികച്ച അഭിനയം മാത്രമേ കാണുകയുള്ളൂ.. മറിച്ചു ലൈംഗീകഉപദ്രവം നേരിട്ട് ഒരു വ്യക്തി ചിന്തിക്കുക അയാളുടെ ഉപദ്രവം നേരിട്ടു എന്ന് പറയുന്ന വ്യക്തിയുടെ ഭാഗത്തു നിന്നാവും ചിന്തിക്കുക. അതിനെ നമുക്ക് ആർക്കും കുറ്റം പറയാൻ പറ്റില്ല.. അത് ഒരു സ്വഭാവികമായ കാര്യമാണ്... ഒരാൾ അങ്ങനെ ഒരു അഭിപ്രായം പറയുമ്പോൾ അയാൾക്ക് അത് പറയാനുള്ള കാരണങ്ങളും ഉണ്ടാവും എന്ന് ചിന്തിക്കുന്നിടത്തു കാര്യങ്ങൾ വ്യക്തമാവും എന്ന് തോന്നുന്നു.- എന്നായിരുന്നു ജിനേഷ് എന്നയാളുടെ പ്രതികരണം

അലൻസിയരുടെ അഭിനയത്തിനും ഇല്ല

അതേസമയം, കലയെ കല ആയി കാണുക
തെറ്റ് ചെയ്താൽ വിമര്ശിക്കുക, നിയമപ്രകാരം ഉള്ള ശിക്ഷ കൊടുക്കുക പക്ഷെ അത് ഒരാളുടെ കലാപരമായ കഴിവിനെ ഇകഴ്ത്താൻ ഉള്ള കാരണം ആവരുത്. ജീവിച്ചിരിക്കുന്നതും മരിച്ചവരും ആയ പല മഹാ കലാകാരൻ മാരെ കുറിച്ചും ഇതിലും മോശം ആരോപണങ്ങൾ ഒളിഞ്ഞും തെളിഞ്ഞും ഉണ്ട് അവർക്ക് ഇല്ലാത്ത ഒരു പ്രശ്നവും അലൻസിയരുടെ അഭിനയത്തിനും ഇല്ല- എന്നായിരുന്നു നിതുല്‍ എന്നയാളുടെ പ്രതികരണം.

ദിലീപിനെ വെളുപ്പിക്കാൻ ഇട്ട പോസ്റ്റ്‌

അതേസമയം, 'നിങ്ങൾക്ക് എന്ത് തോന്നുന്നു എന്ന് ചോദിച്ചാൽ ഒരു ഗ്യാപ്പ് കിട്ടിയപ്പോ ദിലീപിനെ വെളുപ്പിക്കാൻ ഇട്ട പോസ്റ്റ്‌ ആണെന്ന് തോന്നുന്നു' എന്ന് തുറന്ന് പറഞ്ഞവും കുറവല്ല. 'ദിലീപ് സിനിമ കാണാൻ തോന്നാറില്ല, വാർത്തയിൽ എപ്പോഴും ഉള്ളത് കാരണം. ദിലീപിൻ്റെത് എന്ന് പറയാൻ മഹത്തായ സൃഷ്ടികൾ ഒന്നും ഇത് വരെ ഉണ്ടായതായി കരുതുന്നതും ഇല്ല. ഇനി ഉണ്ടായാൽ, അത് ആസ്വദിക്കുന്നത് തെറ്റാണോ എന്ന പ്രേക്ഷകൻ്റെ മാനസിക സംഘർഷം ആണ് പോസ്റ്റിലെ ചോദ്യം. കല വേറെ വ്യക്തി വേറെ എന്ന് കാണണോ അതോ കലയെയും ബഹിഷ്കരിക്കണോ എന്നാണ് ചോദ്യം'- എന്നായിരുന്നു ഇതിനുള്ള ശരത്തിന്റെ മറുപടി.

 അലൻസിയറിനെയും ദിലീപിനെയും

അലൻസിയറിനെയും ദിലീപിനെയും ഒരേ തട്ടിൽ കാണുന്നതിനോട് യോജിപ്പില്ലെന്നായിരുന്നു നിത്യ എന്നയാള്‍ കമന്റായി നല്‍കിയത് അലൻസിയർക്കെതിരെ ഒന്നിലധികം ലൈംഗികആരോപണങ്ങൾ വന്നപ്പോഴും അയാൾ അതിനെയൊക്കെ പരിഹസിക്കുകയും ഗത്യന്തരമില്ലാതെ മാപ്പ് പറയുകയും,അത് പറഞ്ഞതിന് ശേഷവും സ്ത്രീവിരുദ്ധ പ്രസ്താവനകൾ നടത്തുകയും ചെയ്ത വ്യക്തിയാണെന്നും നിത്യ പറയുന്നു

ആരോപണം നേരിടുന്ന വിഷയം പതിന്മടങ്ങ്

ആരോപണം നേരിടുന്ന വിഷയം പതിന്മടങ്ങ് ഗൗരവം ഉള്ളതാണെങ്കിൽക്കൂടി, ദിലി് അതിനെ തുടക്കം മുതൽ നിഷേധിക്കുന്നയാളാണ്.അഞ്ചാറ് കൊല്ലമായിട്ട് അന്വേഷിച്ചിട്ട് പോലീസ് ശക്തമായ തെളിവുകളൊന്നും അയാൾക്കെതിരെ കണ്ടെത്തിയതായി എനിക്ക് തോന്നിയിട്ടില്ല. ആരോപണവിധേയൻ ആയത് കൊണ്ട് മാത്രം ഒരാളെ കേറി ബഹിഷ്കരിച്ചിട്ട് പിന്നെ എട്ട്-പത്ത് കൊല്ലം കഴിഞ്ഞ് വിധി വരുമ്പോ കുറ്റക്കാരൻ അല്ലെങ്കിൽ പേട്ടാ മ്യാപ്പ് എന്ന് പറയുന്നതിലും നല്ലതാണ് കോടതിവിധി വരുന്നത് വരെ കാത്തിരിക്കുന്നതെന്നും നിത്യ പറയുന്നു. അതേസമയം ഈ നിലപാടിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയരുന്നത്.

English summary
Dileep Actress Case: If you get a gap, justifying Dileep; New discussions in context of Appan movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X