
'അന്തസുള്ള സ്ത്രീയാണവര്‍, സമൂഹത്തിന് മാതൃക'; അതിജീവിതയെ പിന്തുണച്ച് കെകെ ശൈലജ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന് മുന്‍ ആരോഗ്യമന്ത്രിയും എം എല്‍ എയുമായ കെ കെ ശൈലജ ടീച്ചര്‍. തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്റെ പ്രചരണത്തിനിടെ വണ്‍ഇന്ത്യ മലയാളത്തോട് സംസാരിക്കുകയായിരുന്നു കെ കെ ശൈലജ ടീച്ചര്‍. കേസ് അന്വേഷണം ഊര്‍ജിതമാക്കണം എന്ന് അതിജീവിത ആവശ്യപ്പെടുന്നത് സ്വാഭാവികമാണെന്നും അതിജീവിത സര്‍ക്കാരിനെതിരാണ് എന്ന് വരുത്തി തീര്‍ക്കാനാണ് യു ഡി എഫ് ശ്രമിച്ചത് എന്നും കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. ശൈലജ ടീച്ചര്‍ വണ്‍ ഇന്ത്യ മലയാളത്തോട് പ്രതികരിച്ചതിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്...
Recommended Video

കേസ് ഊര്‍ജിതമാക്കണമെന്ന് അതിജീവിത പറയും. അത് സ്വഭാവികമാണ്. അവര്‍ ഒരിക്കലും സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ല. പക്ഷെ യു ഡി എഫുകാര്‍ തെരഞ്ഞെടുപ്പിന് വേണ്ടി അത് ഉപയോഗപ്പെടുത്തുകയാണ്. അതിജീവിത സര്‍ക്കാരിനെതിരായി പറഞ്ഞു എന്നുള്ള രീതിയില്‍ മോശമായാണ് യു ഡി എഫ് ഇക്കാര്യം ഉപയോഗിച്ചത്. അത് കണ്ട് കൊണ്ട് തന്നെയാണ് അതിജീവിത പ്രതികരിച്ചത്. അവര്‍ വലിയ അന്തസ്സുള്ള ഒരു സ്ത്രീയാണ്. അവരെ ഞാനെപ്പോഴും അഭിനന്ദിക്കുകയും പിന്താങ്ങുകയും ചെയ്യുന്നു. കാരണം ഈ പ്രശ്‌നം ഉണ്ടായപ്പോള്‍ മൂടിവെച്ചില്ല.

അവരത് പരസ്യമായിട്ട് പറഞ്ഞു. അതുകൊണ്ടാണ് ആ പ്രതികളുടെ പിന്നാലെ പോകാന്‍ കഴിഞ്ഞത്. അവര്‍ പറഞ്ഞു ഈ സര്‍ക്കാരിനെതിരെ അവര്‍ക്ക് യാതൊരു പരാതിയുമില്ല എന്ന്. മുഖ്യമന്ത്രി പറഞ്ഞല്ലോ ഞങ്ങള്‍ അതിജീവിതയ്‌ക്കൊപ്പമാണെന്ന്. നമ്മള്‍ ജിഷയ്ക്കും വിസ്മയയ്ക്കും ഉത്രയ്ക്കുമൊക്കെ നേടി കൊടുത്ത നീതിയുണ്ട്. അവരെല്ലാം മരിച്ച് പോയതിന് ശേഷമാണ് അക്കാര്യം നമ്മള്‍ക്ക് അന്വേഷിക്കാന്‍ കഴിഞ്ഞത്. എന്നാല്‍ അതിജീവിത ഇത് തുറന്ന് പറയാന്‍ തയ്യാറായത് കൊണ്ട് അവര്‍ സമൂഹത്തിന് മാതൃകയാണ്. അവരുടെ കൂടെ ഞങ്ങള്‍ എല്ലാവരും ഉണ്ടാകും.

വ്യാഴാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അതിജീവിതയുമായി കൂടിക്കാഴ്ച നടത്തിയത്. കേസ് അട്ടിമറിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ ഒത്തുകളി നടക്കുന്നു എന്നാരോപിച്ചാണ് അതിജീവിത ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ ഇത് ആയുധമാക്കി പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇതോടെയാണ് അതിജീവിതയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തിയത്. കേസില്‍ കൂടെയുണ്ടെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം അതിജീവിത വ്യക്തമാക്കി. ഒരുപാട് നന്ദിയുണ്ട് എന്നും മുഖ്യമന്ത്രിയുടെ വാക്കുകള്‍ പൂര്‍ണമായി വിശ്വസിക്കുന്നു എന്നും അജിതീവിത പറഞ്ഞു.

മുഖ്യമന്ത്രിയെ കാണണം എന്നുണ്ടായിരുന്നെന്നും ഇപ്പോഴാണ് സാഹചര്യം ഒത്തുവന്നതെന്നും അജിതീവിത മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. കൂടിക്കാഴ്ചയില്‍ താന്‍ സംതൃപ്തയാണ് എന്നും നടി പറഞ്ഞു. സര്‍ക്കാരിനെതിരേ ഒരിക്കലും സംസാരിച്ചിട്ടില്ലെന്നും അതിജീവിത വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിച്ചതിലൂടെ അത്തരമൊരു സന്ദേശം പുറത്ത് വന്നിട്ടുണ്ട് എങ്കില്‍ ക്ഷമ ചോദിക്കുന്നു എന്നും അതിജീവിത കൂട്ടിച്ചേര്‍ത്തു. സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് അന്വേഷണത്തിന് സഹായകരമായ എല്ലാ നടപടികളും ഉണ്ടാകുമെന്ന് ഉറപ്പ് ലഭിച്ചിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി.

എന്നാല്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ വിമര്‍ശിച്ചിട്ടുണ്ടല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പ്രതികരിക്കാന്‍ അതിജീവിത തയ്യാറായില്ല. അതേക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും തനിക്ക് നീതി കിട്ടും വരെ പോരാടുമെന്നും അതിജീവിത പറഞ്ഞു. നേരത്തെ അതിജീവിതയുടെ ഹര്‍ജിയ്ക്ക് പിന്നില്‍ രാഷ്ട്രീയലാക്കാണെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനും പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നടിയെ അപമാനിച്ചെന്നാരോപിച്ച് യു ഡി എഫ് വനിത കമ്മീഷന് പരാതി നല്‍കിയിരുന്നു.
സൗന്ദര്യം കൂടിക്കൂടി ഇതെങ്ങോട്ടാ..; ഭാമയുടെ കലക്കന്‍ ചിത്രങ്ങള്‍