കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസ്: നിയമം നിയമത്തിന്റെ വഴിക്ക് പോകും; ഇ പി ജയരാജന്‍

Google Oneindia Malayalam News

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നിയമവിരുദ്ധമായ ഒരു ഇടപെടലും കേസില്‍ സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ലെന്നും നടിക്ക് നീതി കിട്ടാന്‍ എല്ലാ പിന്തുണയും നല്‍കുമെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് അറിയിച്ചിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ സുഹൃത്ത് ശരത്തിനെ 15ാം പ്രതിയായി ചേര്‍ത്തിട്ടുണ്ട്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് അന്വേഷണസംഘം അങ്കമാലി കോടതിയില്‍ നല്‍കി. ഐപിസി 201ആം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേര്‍ത്തത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ശരത്തിന്റെ കൈവശം എത്തിയിരുന്നെന്ന് ക്രൈംബ്രാഞ്ച് പറയുന്നു.

 epjayarajan

അതേസമയം കേസില്‍ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യമാധവന്‍ പ്രതിയാകില്ല. ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാലാണ് കാവ്യ കേസില്‍ ഉള്‍പ്പെടാത്തത്. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ശ്രമവും ക്രൈംബ്രാഞ്ച് ഉപേക്ഷിച്ചു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നുവലന്നിരുന്നു.

 നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളില്‍; കേസില്‍ 15ാം പ്രതി, റിപ്പോര്‍ട്ട് കോടതിയില്‍ നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈകളില്‍; കേസില്‍ 15ാം പ്രതി, റിപ്പോര്‍ട്ട് കോടതിയില്‍

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസിൽ ഇനി അന്വേഷണമില്ല. ക്രൈംബ്രാഞ്ച് പിന്മാറി

നടിയെ ആക്രമിച്ച കേസില്‍ ഇനി ആകെ പത്ത് പ്രതികള്‍ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക ക്രൈം ബ്രാഞ്ച് പുതുക്കി നല്‍കുന്നത്.ശരത് ഉള്‍പ്പെടെ ഇതുവരെ 15 പേരെയാണ് പ്രതിയാക്കിയത്. രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടിരുന്നു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയാണ്.

English summary
Dileep actress case: LDF Convener EP Jayarajan said the government had not interfered in the case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X