Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജുവാര്യർ ഉള്‍പ്പടേയുള്ളവരെ മാറ്റി നിർത്താന്‍ ശ്രമിക്കുന്നതില്‍ കൃത്യമായ ലക്ഷ്യമുണ്ട്: പ്രകാശ് ബാരെ

എല്ലാ സാക്ഷികളുടേയും കാര്യത്തില്‍ ദിലീപ് പക്ഷം എതിർപ്പ് പ്രകടിപ്പിക്കുന്നില്ല

 dileep

നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ പൂർത്തിയാക്കാന്‍ കാലതാമസം വരുന്നുവെന്ന ആരോപണം നിരന്തരം ഉയർത്തുന്ന പ്രതിഭാഗം തന്നെയാണ് പല മുടക്കങ്ങളും പറഞ്ഞ് വിചാരണ നീട്ടിക്കൊണ്ടുപോവുന്നതെന്ന് സംവിധായാകന്‍ പ്രകാശ് ബാരെ. 75 ശതമാനം സമയവും പോയിരിക്കുന്നത് ക്രോസ് വിസ്താരത്തിന് വേണ്ടിയാണ്. ഇതൊക്കെ വളരെ വ്യക്തമായി തന്നെ കോടതിക്ക് മുന്നിലുണ്ട്. ഇനി ഒരു മാസം കൊണ്ട് തീർക്കാവുന്ന വിചാരണയില്‍ എത്രയെങ്കിലും ദിവസം നഷ്ടപ്പെടുത്താന്‍ വേണ്ടിയാണ് ഈ ഒരു നീക്കും. ഇവിടെ സമയം അല്ല പ്രശ്നം എന്നത് വ്യക്തമാണ്. വേറെ ചില കാര്യങ്ങളാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപ് എന്ന കുറ്റിയില്‍ മാത്രം കിടക്കുന്നവരല്ല

ദിലീപ് എന്ന കുറ്റിയില്‍ മാത്രം കിടക്കുന്നവരല്ല

ദിലീപ് എന്ന കുറ്റിയില്‍ മാത്രം കിടന്ന് കറങ്ങുന്നവരല്ല നമ്മള്‍. ഇവിടെ നടന്നിട്ടുള്ള ക്രൂരമായ ഒരു കുറ്റകൃത്യത്തിന് പിന്നില്‍ പ്രവർത്തിച്ചവരെല്ലാം ശിക്ഷിക്കപ്പെടണം. ദിലീപിന് പങ്കുണ്ടെങ്കില്‍ അദ്ദേഹവും ശിക്ഷിക്കപ്പെടണം. കോടതി വിധി വരുന്നതിന് മുമ്പ് ദിലീപാണ് കുറ്റവാളിയെന്ന് പറയാന്‍ സാധിക്കില്ല. എന്നാല്‍ ഏതാനും സാക്ഷികളേയും തെളിവുകളേയും ഒഴിവാക്കാനുള്ള അവസാനത്തെ മരണപ്പിടച്ചിലാണ് ഇവിടെ കാണുന്നതെന്നും പ്രകാശ് ബാരെ പറയുന്നു.

ഇന്‍ഫക്ഷന്‍ ഭീഷണിയുള്ള ഒരാളാണ് ബാലചന്ദ്രകുമാർ

വലിയ ആരോഗ്യപ്രശ്നങ്ങള്‍ നേരിടുന്ന, ഇന്‍ഫക്ഷന്‍ ഭീഷണിയുള്ള ഒരാളാണ് ബാലചന്ദ്രകുമാർ. നേരിട്ട് വരാന്‍ സാധിക്കില്ലെങ്കിലും എല്ലാ കാര്യങ്ങളും പറയാന്‍ അദ്ദേഹം തയ്യാറാണ്. എന്നാല്‍ ബാലചന്ദ്രകുമാർ നല്‍കുന്ന തെളിവുകളും സാക്ഷികളും ഇല്ലാതായി കഴിഞ്ഞാല്‍ നന്നായി എന്ന പ്രതിലോമകരമായ നിലപാടാണ് പ്രതിഭാഗം സ്വീകരിക്കുന്നത്. ഇന്ന് വിചാരണ അവസാനിപ്പിക്കുകയാണെങ്കിലും വിധി പറയാന്‍ ഏതാനും മാസങ്ങള്‍ കൂടി എടുക്കുന്നു ഒരു നടപടി ക്രമമാണ് ഇവിടെയുള്ളത്.

എതിർപ്പ് മഞ്ജു വാര്യറുടെ കാര്യത്തില്‍ മാത്രം

എതിർപ്പ് മഞ്ജു വാര്യറുടെ കാര്യത്തില്‍ മാത്രം

എല്ലാ സാക്ഷികളുടേയും കാര്യത്തില്‍ അവർ എതിർപ്പ് പ്രകടിപ്പിക്കുന്നില്ല. ചില സാക്ഷികളുടെ കാര്യത്തില്‍ മാത്രമാണ് എതിർപ്പ് ഉന്നയിക്കുന്നത്. ഏതാനും സാക്ഷികളെ മാത്രം മാറ്റി നിർത്തിയാല്‍ കുറച്ച് ദിവസങ്ങള്‍ മാത്രമാണ് ലാഭിക്കാന്‍ സാധിക്കുന്നത്. അതുകൊണ്ട് വലിയ കാര്യമില്ല. മറിച്ച് അവർക്ക് ഏറ്റവും പേടിയുള്ള ചില സാക്ഷികളേയും അതിലൂടെ വരുന്ന തെളിവുകളേയുമാണ് ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും പ്രകാശ് കാരെ വ്യക്തമാക്കുന്നു.

teeth whitening: ഉമിക്കരി കൊണ്ട് പല്ല് തേച്ചാല്‍ ഗുണങ്ങളേറെ, പക്ഷെ സൂക്ഷിച്ചില്ലെങ്കില്‍ പണിയാവും

ദിലീപ് പക്ഷം വാദിച്ചുകൊണ്ടിരിക്കുന്നത്

ദിലീപ് പക്ഷം വാദിച്ചുകൊണ്ടിരിക്കുന്നത്

പ്രോസിക്യൂഷന്‍ കേസ് മനപ്പൂർവ്വം നീട്ടിക്കൊണ്ട് പോവുകയാണെന്നാണ് ദിലീപ് പക്ഷം വാദിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ യഥാർത്ഥത്തില്‍ ആരാണ് അത്തരമൊരു പ്രവർത്തി ചെയ്തുകൊണ്ടിരിക്കുന്നതെന്ന് നമുക്ക് ഇപ്പോള്‍ കാണാന്‍ സാധിക്കും. അവരുടെ തന്നെ എതിർപ്പ് കാരണം ഒരുപാട് സമയമാണ് നമുക്ക് ഇപ്പോള്‍ നഷ്ടപ്പെട്ടിരിക്കുന്നത്.

നിശ്ചിത സമയത്തിനുള്ളില്‍ തീർക്കുക

നിശ്ചിത സമയത്തിനുള്ളില്‍ തീർക്കുക

പുനർവിചാരണ ആരംഭിച്ചത് മുതലാണ് ഇതെല്ലാം കണ്ട് തുടങ്ങിയത്. ഇനിയാകെ 41 സാക്ഷികളയെ വിസ്തരിക്കാനുള്ളു. അതില്‍ തന്നെ ഒരു അഞ്ചാറ് പേരുടെ കാര്യത്തിലാണ് പ്രതിഭാഗത്തിന് ഏറ്റവും വലിയ ആശങ്കയുള്ളത്. ഇവരെ ഒഴിവാക്കലാണ് പ്രധാന ആവശ്യം. നിശ്ചിത സമയത്തിനുള്ളില്‍ തീർക്കുക എന്നുള്ളതല്ല അവരുടെ ആവശ്യം. സമയം ഒരു പ്രശ്നം അല്ല. ഏതാനും ദിവസങ്ങള്‍ മാത്രമാണ് സാക്ഷികളെ വിസ്തരിക്കാന്‍ വേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്.

ചില തെളിവുകളേയും സാക്ഷികളേയും ഇതില്‍ നിന്ന് മാറ്റി നിർത്താനുള്ള നീക്കമാണ് നടത്തുന്നത്. നേരത്തെ ഫോണ്‍ ചോദിച്ചപ്പോള്‍ ഫോണ്‍ കൊടുക്കാതിരുന്നാലും ഡിലീറ്റ് ചെയ്ത് കൊടുത്താലും കിട്ടുന്ന ശിക്ഷകള്‍ തമ്മിലുള്ള വ്യത്യാസം വളരെ വലുതാണെന്ന നിയമപരമായ ഉപദേശത്തിന്റെ കീഴിലാണ് അന്ന് അങ്ങനെ പ്രവർത്തിച്ചത്. പൊതുജനം എന്ത് തന്നെ കരുതിയാലും സാരമില്ല. ഇത് അങ്ങനെ തന്നെ കിട്ടികഴിഞ്ഞാല്‍ കേസിന് കുഴപ്പമാണെന്ന് അഭിഭാഷകർക്ക് ബോധ്യമായി. അതുകൊണ്ടാണ് അവരും കൂടെ ഇടപെട്ടുകൊണ്ട് തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചത്. ഇപ്പോഴും അത്തരമൊരു കാര്യമാണ് നടക്കുന്നത്.

പൊതുജനം എന്ത് വിചാരിച്ചാലും സുപ്രീംകോടതി

പൊതുജനം എന്ത് വിചാരിച്ചാലും സുപ്രീംകോടതി എന്ത് പറഞ്ഞാലും ഇതൊരു ശ്രമമാണ്. ചെയ്ത് നോക്കേണ്ടതുണ്ട്. അതിന്റെ ഗുണം കിട്ടിയാല്‍ വലുതായിരിക്കുമെന്ന് അറിയാം. അതുകൊണ്ടാണ് അതിനൊന്ന് ശ്രമിച്ച് നോക്കുന്നത്. പ്രോസിക്യൂഷന്‍ ശക്തമായ സാക്ഷികളേയും തെളിവുകളേയും അവിടെ കൊണ്ടുപോയി നിരത്തിയിട്ടുണ്ട്. ആ സമയത്താണ് കുറച്ചെങ്കിലും ഡിസ്കൌണ്ടിന് വേണ്ടിയുള്ള മരണക്കളിയെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+