Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിന്‌റെ നാടകീയ നീക്കം, ആലുവ കോടതിയില്‍ ഹാജരായി, ഒപ്പം അനൂപും സുരാജും

കൊച്ചി: വധഗൂഢാലോചന കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ദിലീപിന്റെ നാടകീയ നീക്കം. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ ദിലീപ് ഹാജരായി കീഴടങ്ങി. കേസിലെ മറ്റ് പ്രതികളായ സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവര്‍ക്കൊപ്പമാണ് ദിലീപ് കോടതിയില്‍ ഹാജരായത്.

'എല്ലാത്തിനും അതിന്‌റേതായ സമയമുണ്ട് ദാസാ', ഭാവനയോട് മഞ്ജു വാര്യർ- ചിത്രങ്ങൾ

ക്രൈം ബ്രാഞ്ചിന്റെ അറസ്റ്റ് ഒഴിവാക്കാനാണ് ദിലീപിന്റെ ഈ നീക്കം. 1 ലക്ഷം ബോണ്ട് കെട്ടി വെച്ച് ജാമ്യം എടുക്കുന്നതിന് വേണ്ടിയാണ് മുൻകൂർ ജാമ്യ വ്യവസ്ഥ പ്രകാരം നടൻ ഹാജരായത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തി എന്നതാണ് കേസ്.

തുള്ളിച്ചാടി മഞ്ജു വാര്യർ, ഒപ്പം ഇവരും, സൂപ്പർ കൂൾ ലുക്ക്, ചിത്രങ്ങൾ

1

ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരിയുടെ ടിഎന്‍ സുരാജ്, ഡ്രൈവര്‍ കൃഷ്ണപ്രസാദ്, സുഹൃത്ത് ബൈജു ചെങ്ങമനാട്, ശരത് എന്നിവരാണ് വധഗൂഢാലോചന കേസിലെ പ്രതികള്‍. കേസില്‍ ഹൈക്കോടതി ഇവര്‍ക്ക് കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ക്രൈംബ്രാഞ്ചിന് ആവശ്യമുണ്ടെങ്കില്‍ അറസ്റ്റ് രേഖപ്പെടുത്താം. അറസ്റ്റിനുളള നീക്കങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത് ഒഴിവാക്കുന്നതിന് വേണ്ടി ദിലീപും മറ്റുളളവരും നേരിട്ട് ആലുവ കോടതിയില്‍ ഹാജരായത്. അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലോ കേസ് രജിസ്റ്റര്‍ ചെയ്ത കോടതിയിലോ നേരിട്ട് ഹാജരായി പ്രതികള്‍ക്ക് നേരിട്ട് ഹാജരായി ജാമ്യം എടുക്കാവുന്നതാണ്.

2

ക്രൈം ബ്രാഞ്ച് ഓഫീസില്‍ പോകുന്നത് ഒഴിവാക്കുന്നതിന് കൂടിയാണ് പ്രതികള്‍ കോടതിയില്‍ തന്നെ നേരിട്ട് ജാമ്യത്തിന് വേണ്ടി ഹാജരായി കീഴടങ്ങല്‍ അപേക്ഷ നല്‍കിയത്. ദിവസങ്ങള്‍ നീണ്ട വാദങ്ങള്‍ക്കൊടുവിലാണ് പോസിക്യൂഷന്റെ കസ്റ്റഡി ആവശ്യം തളളി ദിലീപിനും കൂട്ടുപ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം നല്‍കിയത്. അന്വേഷണത്തോട് സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കരുത് എന്നത് അടക്കമുളള വ്യവസ്ഥകളോടെയാണ് ജാമ്യം.

3

അന്വേഷണത്തോട് ദിലീപ് സഹകരിക്കുന്നില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായി ക്രൈം ബ്രാഞ്ചിന് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. മുതിര്‍ന്ന അഭിഭാഷകനായ ബി രാമന്‍പിളളയാണ് ദിലീപിന് വേണ്ടി ഹൈക്കോടതിയില്‍ ഹാജരായത്. സംവിധായകന്‍ ബാലചന്ദ്ര കുമാറാണ് ദിലീപും മറ്റുളളവരും അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചതും ഓഡിയോ ക്ലിപ്പുകള്‍ പുറത്ത് വിട്ടതും.

4

ആലുവയിലെ ദിലീപിന്റെ വീട്ടില്‍ വെച്ച് ദിലീപ് അടക്കമുളളവര്‍ ഗൂഢാലോചന നടത്തിയതിന് സാക്ഷിയായി എന്നാണ് ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ സിഐ ബൈജു പൗലോസിനോടാണ് ദിലീപിന് ഏറ്റവും കൂടുതല്‍ ശത്രുതയെന്നും ഉദ്യോഗസ്ഥരെ എങ്ങനെ കൊലപ്പെടുത്താം എന്നതടക്കം ദിലീപ് പദ്ധതിയിട്ടു എന്നും ബാലചന്ദ്ര കുമാര്‍ ആരോപിച്ചു. ബൈജു പൗലോസിന്റെ പരാതി പ്രകാരമാണ് ദിലീപിനെ ഒന്നാം പ്രതിയാക്കി ക്രൈം ബ്രാഞ്ച് കേസെടുത്തത്.

Recommended Video

cmsvideo
    എന്റെ മകള്‍ മരിച്ചിട്ടില്ല, എന്നെ പറ്റിച്ചു..ഹൃദയം പൊട്ടി അമ്മ | Oneindia Malayalam
    5

    എന്നാല്‍ ദിലീപ് സ്വന്തം വീട്ടില്‍ വെച്ച് പറഞ്ഞ ശാപവാക്കുകളാണ് ക്രിമിനല്‍ ഗൂഢാലോചനയായി കെട്ടിച്ചമച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ വാദം. ബാലചന്ദ്ര കുമാറും ബൈജു പൗലോസും ചേര്‍ന്ന് കെട്ടിച്ചമച്ചതാണ് കേസ് എന്ന് ആരോപിച്ച പ്രതിപക്ഷം ബാലചന്ദ്ര കുമാറിന് ദിലീപിനോട് ശത്രുത ഉണ്ടെന്നും വാദിച്ചു. ബാലചന്ദ്ര കുമാറിന്റെ സിനിമ ചെയ്യാന്‍ തയ്യാറാകാത്തത് മൂലമുളള ശത്രുത കാരണമാണ് പോലീസുമായി ചേര്‍ന്ന് കേസുണ്ടാക്കിയത് എന്നും ദിലീപ് ആരോപിച്ചു. ബാലചന്ദ്ര കുമാറിന്റെ ഓഡിയോയും ദിലീപ് പുറത്ത് വിട്ടിരുന്നു.

    ബാത്ത് ടബ്ബിൽ നടി ശാലിൻ സോയയുടെ ഗ്ലാമറസ് ഫോട്ടോഷൂട്ട്, ചിത്രങ്ങൾ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+