Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യയെ ചോദ്യം ചെയ്യുമ്പോള്‍ ബാലചന്ദ്രകുമാറിനെയും വിളിപ്പിക്കും; പോലീസിന്റെ നിര്‍ണായക നീക്കം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. നടി ആക്രമിക്കപ്പെട്ട സംഭവത്തെ കുറിച്ച് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന് നേരത്തെ അറിവുണ്ടായിരുന്നോ എന്ന ചോദ്യമാണ് ഉയരുന്നത്. പുറത്തുവന്ന ശബ്ദരേഖയില്‍ ഇക്കാര്യം സൂചിപ്പിക്കുന്നുവെന്ന് പോലീസ് പറയുന്നു. ഈ സാഹചര്യത്തില്‍ വ്യക്തത വരുത്തുന്നതിനാണ് കാവ്യ മാധവനെ അന്വേഷണ സംഘം ചോദ്യം ചെയ്യാനിരിക്കുന്നത്.

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാവ്യയോട് പോലീസ് ആവശ്യപ്പെട്ടു. ചെന്നൈയിലുള്ള കാവ്യ തിരിച്ചെത്തിയാല്‍ ചോദ്യം ചെയ്യലിന് ഹാജരാകുമെന്ന് മറുപടി നല്‍കി. ആലുവ പോലീസ് ക്ലബ്ബിലേക്ക് കാവ്യയെ വിളിപ്പിക്കില്ലെന്നാണ് വിവരം. അതേസമയം, മറ്റൊരു നിര്‍ണായക നീക്കവും അന്വേഷണ സംഘം നടത്തുന്നുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ആലുവ പോലീസ് ക്ലബ്ബില്‍ കാവ്യ മാധവനെ ചോദ്യം ചെയ്യുമെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കാവ്യയെ പോലീസ് ക്ലബ്ബിലേക്ക് വിളിപ്പിക്കില്ലത്രെ. പകരം എവിടെ വച്ച് ചോദ്യം ചെയ്യല്‍ നടത്താമെന്ന് കാവ്യാ മാധവന് തീരുമാനിക്കാമെന്നാണ് അന്വേഷണ സംഘം അറിയിച്ചിട്ടുള്ളത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയാണ് കാവ്യ.

2

സാക്ഷിയായ സ്ത്രീകളെ പോലീസ് ക്ലബ്ബിലേക്ക് ചോദ്യം ചെയ്യാന്‍ വിളിപ്പിക്കരുതെന്നാണ് ചട്ടം. ഇക്കാര്യം പരിഗണിച്ചാണ് കാവ്യയെ മറ്റൊരിടത്ത് ചോദ്യം ചെയ്യാമെന്ന് അന്വേഷണ സംഘം കരുതുന്നത്. കാവ്യ പറയുന്ന സ്ഥലത്ത് ചോദ്യം ചെയ്യാമെന്ന് അന്വേഷണ സംഘം തീരുമാനിച്ചു. ചെന്നൈയിലുള്ള കാവ്യ തിരിച്ചെത്തിയാല്‍ ഇക്കാര്യത്തില്‍ അന്വേഷണ സംഘത്തെ മറുപടി അറിയിക്കും.

3

പോലീസിന് ലഭിച്ച ഡിജിറ്റല്‍ തെളിവുകളില്‍ കാവ്യക്കെതിരായ ചില കാര്യങ്ങള്‍ അന്വേഷണ സംഘത്തിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നല്‍കിയ ശബ്ദരേഖാ തെളിവുകളിലും കാവ്യയ്‌ക്കെതിരെ ചില സൂചനകളുണ്ട്. നടി ആക്രമിക്കപ്പെട്ട വീഡിയോ ദിലീപ് വീട്ടില്‍ വച്ച് കണ്ട ശേഷം ടാബ് കാവ്യയുടെ കൈവശം കൊടുത്തുവെന്നും ബാലചന്ദ്ര കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

4

പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാവ്യയെ ചോദ്യം ചെയ്യണമെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. ചോദ്യം ചെയ്യുന്നതില്‍ നിന്ന് ഒഴിഞ്ഞുപോകാനുള്ള നീക്കം കാവ്യമാധവന്‍ നടത്തില്ല. അങ്ങനെ വല്ല നീക്കവുമുണ്ടായാല്‍ കൂടുതല്‍ മോശം സാഹചര്യത്തിലേക്ക് എത്തും. ഈ സാഹചര്യത്തില്‍ സൗകര്യപ്രദമായ സ്ഥലം കാവ്യ വൈകാതെ പോലീസിനെ അറിയിക്കും.

5

കാവ്യ മാധവനെ ചോദ്യം ചെയ്യുമ്പോള്‍ സംവിധായകന്‍ ബാലചന്ദ്ര കുമാറിനെയും അന്വേഷണ സംഘം കൊണ്ടുവരുമെന്നാണ് മറ്റൊരു വിവരം. കാവ്യയെ ചോദ്യം ചെയ്യുന്ന വേളയില്‍ ചില കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിനാണ് ഇങ്ങനെ ചെയ്യുക. രണ്ടുപേരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്താല്‍ അന്വേഷണ സംഘത്തിന് കാര്യങ്ങള്‍ വേഗത്തില്‍ വ്യക്തമാകും.

6

നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണമാണിപ്പോള്‍ നടക്കുന്നത്. ഇതിന്റെ ഭാഗമായി ദിലീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഈ വേളയില്‍ ബാലചന്ദ്ര കുമാറിനെയും ആലുവ പോലീസ് ക്ലബ്ബിലേക്ക് അന്വേഷണ സംഘം വിളിപ്പിച്ചു. രണ്ടുപേരെയും ഒരുമിച്ചിരുത്തിയാണ് ചോദ്യം ചെയ്തത്. ദിലീപ് പല ചോദ്യങ്ങള്‍ക്കും ഓര്‍മിയില്ല എന്നാണ് മറുപടി നല്‍കിയതെന്ന് ബാലചന്ദ്ര കുമാര്‍ പറഞ്ഞിരുന്നു.

7

ഏപ്രില്‍ 15ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി പോലീസിന് നല്‍കിയ നിര്‍ദേശം. പുതിയ തെളിവുകളില്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും ഈ സാഹചര്യത്തില്‍ ഏപ്രില്‍ 15ന് അന്തിമ റിപ്പോര്‍ട്ട് നല്‍കാനാകില്ലെന്നുമാണ് അന്വേഷണ സംഘം പറയുന്നത്. മൂന്ന് മാസം കൂടി അധികസമയം വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. ഈ വേളയിലാണ് കാവ്യയ്‌ക്കെതിരായ ശബ്ദരേഖകള്‍ പുറത്തുവന്നിരിക്കുന്നത്. ദിലീപിന്റെ കുടുംബത്തിലെ ഏതാണ്ടെല്ലാവരും കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് വിധേയരാവുകയാണിപ്പോള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+