Get Updates
Get notified of breaking news, exclusive insights, and must-see stories!

'കൂട്ടുകൂടുമ്പോള്‍ സൂക്ഷിക്കണ്ടേ', നടിയെ കുറിച്ച് ദിലീപ് പറഞ്ഞത്, ദിലീപിന് വിരോധമില്ലെന്ന് സജി നന്ത്യാട്ട്

മലയാള സിനിമയിലെ ആർക്കും തന്നെ ആക്രമിക്കപ്പെട്ട നടിയോട് വിരോധമില്ലെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. അതിജീവിതയോട് ദിലീപിന് പോലും വിരോധം ഉണ്ടെന്ന് താൻ കരുതുന്നില്ലെന്നും സജി നന്ത്യാട്ട് പറഞ്ഞു.

മനോരമ ന്യൂസ് ചാനലിലെ കൗണ്ടര്‍ പോയിന്റ്‌ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കവേയാണ് സജി നന്ത്യാട്ടിന്റെ പരാമർശം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ അനുകൂലിച്ചാണ് സജി നന്ത്യാട്ട് ചാനൽ ചർച്ചകളിൽ പങ്കെടുക്കാറുളളത്. ദിലീപ് നിരപരാധിയാണെന്നാണ് സജി നന്ത്യാട്ട് ഉയർത്തുന്ന വാദം.

1

സജി നന്ത്യാട്ടിന്‌റെ വാക്കുകള്‍: '' അതിജീവിതയെ തിരിച്ച് കൊണ്ടുവരാനായില്ല എന്നത് മലയാള സിനിമയുടെ പ്രശ്‌നമല്ല. ലോകസിനിമ തന്നെ പുരുഷമേധാവത്യമുളളതാണ്. സ്ത്രീകള്‍ക്ക് പ്രാധാന്യമുളള കഥാപാത്രങ്ങള്‍ കുറവാണ്. പലരും തന്നെ സിനിമയിലേക്ക് തിരിച്ച് വിളിച്ചപ്പോള്‍ തനിക്ക് മാനസികമായി പ്രശ്‌നമുണ്ടായിരുന്നു എന്നാണ് അവര്‍ അഭിമുഖത്തില്‍ പറഞ്ഞത്. പേടിയുണ്ട് എന്ന് പറഞ്ഞിട്ടില്ല''.

യെന്താ ചിരി.. യെന്താ ഭംഗി.. ഇത്ര സുന്ദരിയോ! ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

2

സിനിമയില്‍ ആര്‍ക്കും ആ കുട്ടിയോട് വിരോധമില്ല. ദിലീപിന് പോലും വിരോധമുണ്ടെന്ന് തനിക്ക് തോന്നുന്നില്ല. ആ കുട്ടിയെ കുറിച്ച് ദിലീപ് ആകെ പറഞ്ഞത് കൂട്ടുകൂടുമ്പോള്‍ സൂക്ഷിച്ച് കൂട്ടുകൂടണ്ടെ എന്ന് മാത്രമാണ്. അല്ലാതെ ചുട്ടുകളയും കത്തിച്ച് കളയും അങ്ങനെ ഉളളതൊന്നും പറഞ്ഞിട്ടില്ല. ചാനലില്‍ ഇരുന്ന് കൊണ്ട് യാതൊരു അടിസ്ഥാനവും ഇല്ലാത്ത ആരോപണങ്ങള്‍ ചിലര്‍ ഉന്നയിക്കുകയാണ്.

3

അതിന് ശേഷം ആ കുട്ടി അഭിനയിച്ചിട്ടുണ്ട്. ആ കുട്ടി കന്നട സിനിമയിലും തെലുങ്കിലും തമിഴിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ നിന്ന് അങ്ങനെ ഒരു അനുഭവം ഉണ്ടായത് കൊണ്ട് മാത്രം ആ കുട്ടി മലയാളത്തില്‍ അഭിനയിച്ചില്ല. ആ കുട്ടി മലയാള സിനിമയില്‍ അഭിനയിക്കാന്‍ വന്നാല്‍ ആരെങ്കിലും എതിര്‍ക്കുമെന്ന് തോന്നുന്നുണ്ടോ. എല്ലാവരും സ്വാഗതം ചെയ്യും.

4

മലയാള സിനിമയിലുളളവരും മനുഷ്യരല്ലേ. അവരും മനസാക്ഷിയുളളവരും കുടുംബത്തില്‍ പിറന്നവരും തന്നെയാണ്. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. ആ കുട്ടി വന്നാല്‍ എന്തിന് എതിര്‍ക്കണം. ആരും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. ദിലീപ് പോലും എതിര്‍ക്കുമെന്ന് തോന്നുന്നില്ല. തന്റെ ജീവിതത്തിലെ വ്യക്തിപരമായ പ്രശ്‌നങ്ങള്‍ കാണം എന്റെ പടങ്ങളില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടുണ്ട് എന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
    മലയാള സിനിമയിലേക്ക് ഭാവന ഉടൻ തിരിച്ചെത്തും : ആഷിഖ് അബു
    5

    ആ സംഭവത്തിന് ശേഷം മാനസികമായ ബുദ്ധിമുട്ട് കാരണം തനിക്ക് വന്ന അവസരങ്ങള്‍ നിരസിച്ചു എന്നാണ് ആ കുട്ടി തന്നെ അഭിമുഖത്തില്‍ പറഞ്ഞിട്ടുളളത്. ്അതല്ലാതെ മലയാള സിനിമ വിളിച്ചില്ല എന്ന് പറയരുത്. മറ്റ് പെണ്‍കുട്ടികളൊക്കെ അഭിനയിക്കുന്നുണ്ടല്ലോ. അവരെല്ലാം കംഫര്‍ട്ടബിള്‍ ആണ്. സാമൂഹിക ജീവിതത്തില്‍ എല്ലായിടത്തും ഉളളത് പോലുളള പ്രശ്‌നങ്ങള്‍ മലയാള സിനിമയിലും ഉണ്ടാകാം.

    6

    ''അതിജീവിതയുടെ അഭിമുഖം വളരെ സത്യസന്ധമായി തോന്നി. വ്യക്തിപരമായി ആരെയും പോയിന്റ് ചെയ്ത് കൊണ്ട് സംസാരിച്ചില്ല. മറിച്ച് സാമാന്യവത്കരിച്ച് കൊണ്ടുളള അഭിമുഖമായിരുന്നു. പ്രായത്തിന് അപ്പുറത്തുളള പക്വത ആ കുട്ടി കാണിച്ചു. ഡബ്ല്യൂസിസി എന്ന പ്രസ്ഥാനത്തെയോ ഇവിടെ അലമുറയിടുന്ന പലരേയും ആ കുട്ടി പരാമര്‍ശിച്ചതേ ഇല്ല. താന്‍ ദിലീപ് പക്ഷത്തിന് വേണ്ടി സംസാരിക്കുന്ന ആളാണ്. ഇന്ന് വരെ അതിജീവിതയെ അവഹേളിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിട്ടില്ല''.

    7

    ''കേസിന്റെ വിചാരണയും തുടരന്വേഷണവും നടക്കുകയാണ്. ആക്രമിക്കപ്പെട്ടതിന് ആ കുട്ടി ഇന്ന വ്യക്തിയുടെ പേര് പറഞ്ഞിട്ടില്ല. ഇന്ന വ്യക്തിയാണ് ചെയ്യിച്ചത് എന്ന് പറഞ്ഞിട്ടില്ല. പള്‍സര്‍ സുനി ചെയ്തു. മൂന്ന് മാസത്തിന് ശേഷം കത്ത് വെളിയിലേക്ക് വന്നു. പള്‍സര്‍ സുനിക്ക് വേണ്ടി രണ്ടാമത് ഹാജരായ അഭിഭാഷകന്‍ തനിക്ക് പണം തന്നത് ആരെന്ന് പറയാനാകില്ലെന്ന് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അവിടെയാണ് തങ്ങളുടെ സംശയമുളളത്. അല്ലാതെ അതിജീവിതയ്ക്ക് എതിരെയല്ല''.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+