കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പള്‍സര്‍ സുനി ഇനി 'വിഐപി'... സുരക്ഷ കൂട്ടും; ജനുവരി മുതല്‍ പ്രത്യേക ചികില്‍സ നടക്കുന്നു

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന് സുരക്ഷ കൂട്ടാന്‍ ജയില്‍ അധികൃതര്‍ ആലോചിക്കുന്നു. സുനിയില്‍ അടുത്തിടെയായി ചില മാറ്റങ്ങള്‍ പ്രകടമായതിനാല്‍ നിരീക്ഷണം ശക്തമാക്കാനാണ് നീക്കം. കഴിഞ്ഞ കുറച്ച് മാസങ്ങളായി സുനിക്ക് പ്രത്യേക ചികില്‍സ നടക്കുന്നുണ്ട്. ചൊവ്വാഴ്ച തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്ക് എത്തിച്ചിരുന്നു.

ആത്മഹത്യാ പ്രവണതയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തൃശൂരിലെ ആശുപത്രിയിലേക്ക് മാറ്റിയതത്രെ. അഞ്ച് വര്‍ഷത്തിലധികമായി ജയിലില്‍ വിചാരണ തടവുകാരനാണ് സുനി. കൂടെയുണ്ടായിരുന്ന മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടിയതാണ് സുനിയില്‍ മാനസികമായ പ്രശ്‌നങ്ങളുണ്ടാക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍, സുനിയെ മാനസിക രോഗിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നുവെന്നാണ് അമ്മ ശോഭനയുടെ ആരോപണം. വിശദാംശങ്ങള്‍ ഇങ്ങനെ...

തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്തേടിയ വള്ളി കാലില്‍ ചുറ്റിയെന്ന് സന്ദേശം; തൃശൂരിലെ സ്വാമി വഴി.... ദിലീപ് കേസില്‍ ട്വിസ്റ്റ്

1

2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. ദിവസങ്ങള്‍ക്കകം സുനി അറസ്റ്റിലായി. ആ വര്‍ഷം ജൂലൈയിലാണ് നടന്‍ ദിലീപ് അറസ്റ്റിലായത്. കേസിലെ എല്ലാ പ്രതികളും അറസ്റ്റിലാകുകയും വിചാരണ തുടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീടുണ്ടായ ചില വെളിപ്പെടുത്തല്‍ കാരണം തുടരന്വേഷണം വന്നു. ഇതോടെ വിചാരണാ നടപടികള്‍ നിലച്ചു.

2

അഞ്ച് വര്‍ഷത്തിനിടെ കേസിലെ എല്ലാ പ്രതികളും ജയില്‍ മോചിതരായി. ആദ്യം ജാമ്യം ലഭിച്ചത് ദിലീപിനായിരുന്നു. പിന്നീട് പല ഘട്ടങ്ങളിലായി മറ്റു പ്രതികളും ജാമ്യത്തിലിറങ്ങി. ഈ വര്‍ഷമാണ് രാജേഷ്, മാര്‍ട്ടിന്‍ എന്നീ പ്രതികള്‍ക്ക് മേല്‍ക്കോടതികള്‍ ജാമ്യം നല്‍കിയത്. ഇതോടെ സുനി മാത്രമാണ് ജയിലിലുള്ള പ്രതി. സുനിയുടെ ജാമ്യാപേക്ഷ കഴിഞ്ഞാഴ്ച സുപ്രീംകോടതി തള്ളിയിരുന്നു.

3

ജയില്‍വാസം അനന്തമായി നീളുന്നത് മാനസിക പിരിമുറക്കുത്തിന് കാരണമായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആത്മഹത്യാ പ്രവണതയും സുനിയിലുണ്ടത്രെ. ഇതാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയ്ക്ക് എത്തിക്കാന്‍ കാരണം. ചികില്‍സ കഴിഞ്ഞ്് സുനിയെ ജയിലിലേക്ക് മാറ്റും. ഈ വേളയില്‍ സുരക്ഷ കൂട്ടും. നിരീക്ഷണം ശക്തമാക്കുകയും ചെയ്യും.

4

വര്‍ഷങ്ങളായി ജയില്‍ കഴിയുന്നതിനാല്‍ മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് സുനി ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു. ചികില്‍സ ഉറപ്പാക്കാന്‍ ഹൈക്കോടതി ജയില്‍ അധികൃതരോട് നിര്‍ദേശിച്ചു. തുടര്‍ന്ന് കഴിഞ്ഞ ജനുവരി മുതല്‍ ചികില്‍സ നല്‍കുന്നുണ്ട്. ആദ്യം എറണാകുളം ജനറല്‍ ആശുപത്രിയായിരുന്നു ചികില്‍സ. പിന്നീട് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മന്ത്രിമാര്‍ മിണ്ടുന്നില്ല; ഫോണ്‍ ഓഫ് ചെയ്തു... യുപിയില്‍ യോഗിക്കെതിരെ പട, ബിജെപിയില്‍ പൊട്ടിത്തെറിമന്ത്രിമാര്‍ മിണ്ടുന്നില്ല; ഫോണ്‍ ഓഫ് ചെയ്തു... യുപിയില്‍ യോഗിക്കെതിരെ പട, ബിജെപിയില്‍ പൊട്ടിത്തെറി

5

ചൊവ്വാഴ്ച പ്രതിമാസ പരിശോധനയ്ക്ക സുനിയെ ആശുപത്രിയിലെത്തിച്ചിരുന്നു. ഈ വേളയിലാണ് ആത്മഹത്യാ പ്രവണത സംബന്ധിച്ച് സുനി ഡോക്ടറോട് പറഞ്ഞതത്രെ. തുടര്‍ന്നാണ് തൃശൂരിലെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയത്. ചികില്‍സയ്ക്ക് ശേഷം ജയില്‍ മാറ്റാനും സാധ്യതയുണ്ടെന്നാണ് വാര്‍ത്തകള്‍. ഇതുവരെ എറണാകുളം സബ് ജയിലിലെ വിചാരണ തടവുകാരനാണ് സുനി. ഡോക്ടര്‍മാരുടെ നിര്‍ദേശ പ്രകാരം ബാക്കി കാര്യങ്ങള്‍ സ്വീകരിക്കുമെന്ന് ജയില്‍ അധികൃതര്‍ പറയുന്നു.

6

മാനസികാരോഗ്യ കേന്ദ്രത്തില്‍ ആറ് പേരുള്ള സെല്ലിലാണ് സുനിയെ പാര്‍പ്പിച്ചത്. സുനി ശാന്തനായി കാണപ്പെട്ടുവെന്ന് അധികൃതര്‍ പറയുന്നു. ജയിലില്‍ വച്ച് സുനി മാനസിക സമ്മര്‍ദ്ദത്തിനുള്ള മരുന്ന് കഴിച്ചുവെന്ന് പറയപ്പെടുന്നു. അക്രമവാസനയൊന്നും മാനസികാരോഗ്യ കേന്ദ്രത്തില്‍ വച്ച് സുനി പ്രകടിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ വൈകാതെ ജയിലിലേക്ക് മാറ്റിയേക്കും.

7

മനഃപ്പൂര്‍വം സുനിയെ മാനസിക രോഗിയാക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സുനിയുടെ അമ്മ ശോഭന പറയുന്നു. സുനിയെ മാനസിക രോഗിയാക്കിയാല്‍ മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാം. കാശുള്ളവരാണ് ഒന്നാം പ്രതിയാകേണ്ടിയിരുന്നത്. എന്റെ മോനല്ല. മാനസിക രോഗിയാക്കുമെന്ന് മോന് അറിയാം. വലിയ ആള്‍ക്കാര്‍ പുറത്തുള്ളപ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കുമെന്നും അമ്മ ശോഭന പറഞ്ഞു.

Recommended Video

cmsvideo
സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

English summary
Dileep Actress Case: Pulsar Suni Security Will Increase After Medical Treatment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X