Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ജു വാര്യർ കണ്ടാല്‍ മഹാന്‍, ദിലീപ് കണ്ടാല്‍ ദാവൂദിന്റെ ആള്‍: ജനം തിരിച്ചറിയണമെന്ന് രാഹുല്‍ ഈശ്വർ

നടി ആക്രമിക്കപ്പെട്ട കേസ് സമയ ബന്ധിതമായി തീർപ്പാക്കുന്നതില്‍ സുപ്രീംകോടതി ഗൌരവപരമായി തന്നെ ഇടപെടുന്നുണ്ടെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നതെന്ന് രാഹുല്‍ ഈശ്വർ. വിചാരണയുടെ പുരോഗതി സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ഡിസംബര്‍ പതിമൂന്നിന് പുതിയ റിപ്പോര്‍ട്ട് പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കേരളത്തിലെ മാധ്യമങ്ങളാണ് ഈ വിഷയം കൂടുതല്‍ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

സിനിമ രംഗം ആയതുകൊണ്ടും നടിയും ദിലീപും

സിനിമ രംഗം ആയതുകൊണ്ടും നടിയും ദിലീപും പ്രമുഖരായതുകൊണ്ടും എല്ലാവരും ഈ കേസിലേക്ക് ശ്രദ്ധയോടെ നോക്കുന്നുണ്ട്. വളരെ ശക്തമായി സർക്കാറും നിലപാട് സ്വീകരിക്കുന്നുവെന്നും രാഹുല്‍ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേസ് സമയബന്ധിതമായി തീരുമെന്ന പ്രതീക്ഷയില്‍

കേസ് സമയബന്ധിതമായി തീരുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് ഉള്ളത്. അതിജീവിത കേസ് മാറ്റണമെന്ന് പറയുകയും, ദിലീപ് വേഗത്തിലാക്കണമെന്ന് പറയുന്ന ഹർജികളുമുണ്ട്. ഏതെങ്കിലും രീതിയിലുള്ള ഒരു സമയപരിധി വെക്കുന്നുണ്ട്, എന്നാല്‍ ജനുവരി 31 ന് തന്നെ തീരണമെന്നല്ല, ഒന്നോ രണ്ടോ ആഴ്ച കൂട്ടി ചോദിച്ചാലും അവർ കൊടുക്കുമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

സർക്കാറോ നടിയോ ഇടപെട്ടാല്‍ കുറച്ചുകൂടെ

സർക്കാറോ നടിയോ ഇടപെട്ടാല്‍ കുറച്ചുകൂടെ സമയപരിപരിധി നീട്ടി നല്‍കിയേക്കും. കേസിന് ഒരു അവസാനം വേണമെന്ന ഫീലിങ് സുപ്രീംകോടതിക്കും ഉണ്ടെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. ഇതിന് ഒരു അവസാനം വേണം, ഗണപതി കല്യാണം പോലെ ഇങ്ങനെ കാലാകാലം നീണ്ടുപോവാന്‍ പാടില്ല. അനുകൂലമായാലും പ്രതികൂലമായാലും ഇതിനൊരു അവസാനം വേണം.

Dileep's daughters: മാമാട്ടിയും മീനൂട്ടിയും, ദിലീപിന്റെ മണിമുത്തുകള്‍: അനിയത്തിക്കുട്ടിക്ക് മീനാക്ഷിയുടെ വക ചക്കരയുമ്മ

മഞ്ജുവാര്യർ ഗോല്‍ചനെ കണ്ട കാര്യം നോക്കിയാല്‍

സാധാരണക്കാരന് വ്യാഖ്യാനം എന്താണെന്ന് മനസ്സിലാവാന്‍ മഞ്ജുവാര്യർ ഗോല്‍ചനെ കണ്ട കാര്യം നോക്കിയാല്‍ മതി. ദിലീപ് ഗോല്‍ചനെ കണ്ടാല്‍ അദ്ദേഹം ദാവൂദ് ഇബ്രാഹീമിന്റെ ആളായി. എന്നാല്‍ മഞ്ജു വാര്യർ കണ്ടാല്‍ അത് ശ്രീജിത് പെരുമന പറയുന്നത് പോലെ പ്രൊഫഷണല്‍ കാര്യമായി. ഇങ്ങനെയുള്ള കാര്യങ്ങള്‍ സാധരണ ജനങ്ങള്‍ കൂടെ ശ്രദ്ധിക്കണമെന്ന് പറയുകയാണെന്നും അദ്ദേഹം പറയുന്നു.

മഞ്ജു വാര്യർ കാണുമ്പോള്‍ അദ്ദേഹം മഹാനും

മഞ്ജു വാര്യർ കാണുമ്പോള്‍ അദ്ദേഹം മഹാനും സിനിമ രംഗത്ത് കേരളത്തില്‍ സഹായിക്കുന്നവനും ദിലീപ് കാണുമ്പോള്‍ അദ്ദേഹം ദാവൂദ് ഇബ്രാഹീമിന്റെ ആളാവുന്നതുമായ ഒരു സാഹചര്യമുണ്ട്. ജനുവരി 31 ന് തന്നെ കേസ് തീരട്ടേയെന്നാണ് ഞാനും പറയുന്നത്. ഇരുപത് സാക്ഷികളോളും കൂറുമാറി. അത് വലിയ രീതിയിലുള്ള അട്ടിമറി ശ്രമങ്ങളുടെ ഭാഗമാണ് എന്നൊക്കെ പറഞ്ഞിരുന്നു.

കൂറുമാറാന്‍ സാക്ഷികള്‍ക്ക് പണം നല്‍കിയെന്നതടക്കം

കൂറുമാറാന്‍ സാക്ഷികള്‍ക്ക് പണം നല്‍കിയെന്നതടക്കമുള്ള ആരോപണങ്ങളും വന്നിരുന്നു. സാഗറിന്റെ കാര്യം വ്യക്തിപരമായി എനിക്ക് അറിയില്ല. കോടതി തന്നെ അത് പരിഗണിക്കട്ടെ. എന്ത് തന്നെയായാലും കേസ് വേഗത്തില്‍ തീരട്ടെ. പൊതുജനം എന്ന നിലയില്‍ വിധി പെട്ടെന്ന് തന്നെ വരട്ടെയെന്നാണ് ആഗ്രഹമെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

മെമ്മറി കാർഡില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണത്തില്‍

മെമ്മറി കാർഡില്‍ കൃത്രിമത്വം നടന്നുവെന്ന ആരോപണത്തില്‍ എന്തുകൊണ്ട് അതീജിവത ഹൈക്കോടതിയിലേക്ക് പോവുന്നില്ല. എത്ര മാസമായി ഈ ആരോപണം വന്നിട്ടുണ്ട്. ഇതിന് പിന്നില്‍ ആരാണെന്ന്എല്ലാവർക്കും അറിയാം. എല്ലാവരും കരുതിയിരിക്കുന്നത് ഇത് ചെയ്തതിന് പിന്നില്‍ ദിലീപ് ആണെന്നാണ്. എന്നാല്‍ അത് അങ്ങനെ അല്ലെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+