ദിലീപിന്റെ മേലുള്ള ബാധ ഉടന്‍ ഒഴിയും: അവസാനം നായകന്‍ ശക്തമായി തിരിച്ച് വരും: രാഹുല്‍ ഈശ്വർ
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ നീണ്ട് പോവുന്നതില്‍ അതൃപ്തിയുമായി സുപ്രീംകോടതി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ തോല്‍വി ഭയന്നിട്ടാണ് പ്രോസിക്യൂഷന്‍ വിചാരണ നീട്ടിക്കൊണ്ട് പോവുന്നതെന്ന് ദിലീപ് അനുകൂലിയായ രാഹുല്‍ ഈശ്വർ. പരാജയം നേരിടാന്‍ അവർ ഇതുവരെ മാനസികമായി തയ്യാറായാട്ടില്ല, അതുകൊണ്ടാണ് പലകാരണങ്ങള്‍ പറഞ്ഞ് വിചാരണ നീട്ടിക്കൊണ്ടുപോവുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് അദ്ദേഹം ചോദിക്കുന്നു.
ഒരു കേസില്‍ ഏത് അഭിഭാഷകനെ ഒരു വ്യക്തി വെക്കണം എന്നുള്ളത് അദ്ദേഹത്തിന്റെ അവകാശമാണ്. മുകുള്‍ റോത്തഗി പോലെ രാജ്യത്തെ പ്രമുഖനായ ഒരു അഭിഭാഷകനെ കൊണ്ടുവരികയും അദ്ദേഹത്തിന് വളരെ ശക്തമായി തന്നെ വാദങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. എന്തുകൊണ്ട് വിചാരണ നീളുന്നുവെന്ന ചോദ്യം വരെ കോടതി ചോദിച്ചുവെന്നാണ് മാധ്യമങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതെന്നും രാഹുല്‍ ഈശ്വർ പറയുന്നു.

നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ
ജനുവരി 31 എന്ന തിയതിയോട് അനുബന്ധിച്ച് വിചാരണ തീർക്കണമെന്ന് കോടതി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ അവിടുന്നു കാര്യങ്ങള്‍ നീണ്ട് പോവുകയാണ്. ഇതിന് ഒരു അവസാനം വേണ്ടതുണ്ട്. തോല്‍ക്കുന്നതിന് തൊട്ടുമുമ്പുള്ള ആത്മവിശ്വാസം നല്ലതാണെന്ന് യോദ്ധയില്‍ മോഹന്‍ലാല്‍ ജഗതിയോട് പറയുന്നത്. അതാണ് ബെജു കൊട്ടാരക്കര ഉള്‍പ്പടേയുള്ളവരോട് എനിക്ക് പറയാനുള്ളത്. ഈ കേസില്‍ ദിലീപ് ജയിക്കുമെന്ന കാര്യം ഞങ്ങള്‍ക്ക് ഉറപ്പാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.

സത്യം ദിലീപിന്റെ പക്ഷത്താണ്. അന്തിമ വിധി വരുന്നതോടെ തങ്ങള്‍ പറയുന്നതില്‍ കാമ്പിലെന്നുള്ളത് ഇവർക്ക് വ്യക്തമാവും. സുപ്രീംകോടതിയില്‍ സമർപ്പിച്ച അഫിഡവിറ്റില്‍ എന്തുകൊണ്ട് തന്നെ ഈ കേസിലേക്ക് വലിച്ചിഴച്ചു എന്നുള്ളത് രണ്ട് പേരുടെ പേര് പറയാതെ തന്നെ സുപ്രീംകോടതിയില്‍ വളരെ വ്യക്തമായി എഴുതി കൊടുത്തിട്ടുണ്ട്.

ദിലീപ് എന്ന് പറയുന്നത് ഷോ ബിസിനസില്‍
ദിലീപ് എന്ന് പറയുന്നത് ഷോ ബിസിനസില്‍ നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ ജീവിതവും സിനിമയും എല്ലാമുണ്ട്. ഈ കേസ് എന്ന് പറയുന്നത് അദ്ദേഹത്തിന് മേല്‍ ഒരു ബാധ പോലെ നില്‍ക്കുകയാണ്. വിധി വരുന്നതോടെ ഈ ബാധ അങ്ങ് തീർന്ന് കിട്ടും. ദിലീപിന്റെ ഭാഗത്തെ ന്യായവും സത്യവും ജയിക്കും. കോടതിയില്‍ അന്തിമമായി ജയിക്കുക സത്യമാണെന്നും രാഹുല്‍ ഈശ്വർ വ്യക്തമാക്കുന്നു.
Spinach Benefits: ഇലക്കറികളിലെ ഒരു സൂപ്പർസ്റ്റാറാണ് ചീര, കണ്ണിന് മുതല്‍ മുടിക്ക് വരെ ആരോഗ്യപ്രദം

കാവിലെ പാട്ട് മത്സരത്തിന് കാണാമെന്ന് പറഞ്ഞ് അന്നും ദിലീപിനെ അപഹസിക്കാന്‍ ചിലർ കാണും. എത്രയും പെട്ടെന്ന് കേസിന്റെ വിചാരണ പൂർത്തിയാക്കി വിധി വരണം എന്നുള്ളത് എല്ലാവരുടേയും ആവശ്യമാണ്. അതിലൂടെ സത്യം തെളിയുമെന്നും നമ്മള്‍ പ്രതീക്ഷിക്കുന്നു. അതിന് എന്തൊക്കെ കാണിച്ചിട്ടും കാര്യമില്ല. ദിലീപിന്റെ ഭാഗം വിജയിക്കാന്‍ പോവുകയാണ്.

കേസിന്റെ വിധി ഇന്ന തീയതി
കേസിന്റെ വിധി ഇന്ന തീയതി തന്നെ വേണമെന്ന് ഇവിടെ ആരും പറയുന്നില്ല. എന്നാല്‍ ഇതിനൊരു അവസാനം വേണം താനും. ഗണപതി കല്യാണം പോലെ ഇത് അവസാനമില്ലാതെ പോവാന്‍ പാടില്ല. കേസില്‍ ദിലീപിനെതിരായ തെളിവുകള്‍ ഇതുവരെ പൊതുസമൂഹത്തിന് മുന്നില്‍ വന്നിട്ടില്ല. ഇനി ഇവർ രഹസ്യമായി കൊടുത്തിട്ടുണ്ടോ എന്നുള്ള കാര്യം അറിയില്ല. ഏതെങ്കിലും രീതിയിലും ഈ കേസിന് ഒരു അവസാനം ഉണ്ടാവുന്നതിനെയാണ് പലരും ഭയക്കുന്നത്. അന്തിമ പരാജയം നേരിടാന്‍ പലർക്കും മടിയാണ്. ഞങ്ങള്‍ പരാജയപ്പെടും എന്ന അവസ്ഥ അവർ തിരിച്ചറിയണം. കേസില്‍ മെറിറ്റില്ല. പറയുന്നത് ഗ്യാസുമാണ്. എന്ത് തന്നെയായാലും ഇതിനൊരു അവസാനം വേണം.

ദിലീപിനെ അനുകൂലിക്കുന്നവർ മാത്രമല്ല, പ്രതികൂലിക്കുന്നവരും ഇതിനൊരു അവസാനം വേണമെന്ന നിലപാടുകരാണ്. സത്യം ദിലീപിന്റെ ഭാഗത്ത് ആയതുകൊണ്ട് അത് എത്രയും വേഗം പുറത്ത് വരണമെന്നാണ് ഞാന്‍ അടക്കമുള്ള ദിലീപ് സ്നേഹികള്‍ ആഗ്രഹിക്കുന്നത്. ദിലീപ് വിരോധികളാവട്ടെ പ്രതിയെ ശിക്ഷിക്കുമെന്ന ദിവാസ്വപ്നത്തിലാണ്. അവർക്ക് അങ്ങനെ സ്വപ്നം കാണാനുള്ള അവകാശമുണ്ട്. അവസാനം നായകന്‍ എല്ലാ വിധ പരിവേഷങ്ങളുമായി തിരിച്ച് വരികയും സത്യം ജയിക്കുമെന്നും രാഹുല്‍ ഈശ്വർ കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications