നടിയെ ആക്രമിച്ച കേസ്: അന്വേഷണച്ചുമതല പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ടച്ചുമതല ഇനി പുതിയ ക്രൈംബ്രാഞ്ച് മേധാവി ഷേഖ് ദര്‍വേഷ് സാഹിബിന്. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ മേല്‍നോട്ടത്തുമതലയില്‍ നിന്ന് എസ് ശ്രീജിത്ത് ഐപിഎസിനെ മാറ്റിയതിനെ തുടര്‍ന്നാണ് കേസിന്റെ ചുമതല ഷേഖ് ദര്‍വേഷിന് ലഭിച്ചത്. കേസിന്റെ മേല്‍നോട്ട ചുമതലയില്‍ നിന്നും ശ്രീജിത്ത് ഐപിഎസ് മാറിയ കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിക്കുകയും സര്‍ക്കാര്‍ പുതിയ അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി അറിയിക്കുകയും ചെയ്തു.
കേസന്വേഷണം സുപ്രധാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഘട്ടത്തിലായിയിരുന്നു ശ്രീജിത്തിനെ മാറ്റിയത്. നിരവധിപേര്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു.
ശ്രീജിത്തിനെതിരെ പരാതിയുമായി ദിലീപിന്റെ അഭിഭാഷകനായ ഫിലിപ് ടി വര്‍ഗീസ് ആഭ്യന്തര സെക്രട്ടറിയെ സീമീപിച്ചിരുന്നു. ദിലീപിന് എതിരായ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്താണ് ശ്രീജിത്തെന്നായിരുന്നു ഇവരുടെ വാദം. കേസിന് പിന്നില്‍ ശ്രീജിത്ത് ഉള്‍പ്പെടെ ഉള്ളവര്‍ ഗൂഢാലോചന നടത്തിയെന്നും പരാതിയുണ്ടായിരുന്നു. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയാണ് ദിലീപ്.

ശ്രീജിത്തിനെ അന്വേഷണച്ചുമതലയില്‍ നിന്ന് മാറ്റിയതിന് പിന്നാലെ സംവിധായകന്‍ ബൈജു കൊട്ടാരക്കര കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഹര്‍ജി പരിഗണിക്കുകയും അന്വേഷണ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് അറിയിക്കണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ തല്‍സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും അന്വേഷണ ചുമതലയില്‍ നിന്നും മാറ്റിയിട്ടുണ്ടോ എന്ന കാര്യത്തില്‍ വ്യക്തത വരുത്തണമെന്ന് കോടതി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര് ഭാഗം വ്യക്തമാക്കിയത്.

അതേസമയം,ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന ഹര്‍ജിയില്‍ കോടതി ഇന്ന് വാദം കേട്ടു. കൃത്യമായ തെളിവ് ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിയാത്തതില്‍ കോടതി അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. തെളിവ് ഹാജരാക്കാന്‍ വിചാരണക്കോടതി പ്രോസിക്യൂഷന് വീണ്ടും സമയം അനുവദിച്ചു. ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യാന്‍ കാരണം എന്താണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ അവസാന അവസരമാണ് നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കിയിട്ടുമുണ്ട്. വരുന്ന 26ാം തീയതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. ദിലിപിന്റെ ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ടി പ്രതിഭാഗം അഭിഭാഷകര്‍ മുംബെയില്‍ പോയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.
മുംബൈയില്‍ പോയ വിമാന ടിക്കറ്റും വിമാനത്താവളത്തില്‍ നിന്നുളള സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചിരുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലിപിന്റെ സുഹൃത്ത് ശരത്ത് കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. തെളിവ് നശിപ്പിക്കല്‍, തെളിവ് മൂടി വയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ ദിലീപിന്റെ വീട്ടിലെത്തിച്ചയാളാണ് ശരത്ത് എന്നാണ് ക്രൈം ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനേത്തുടര്‍ന്നുണ്ടായ തുടരന്വേഷണത്തിലെ ആദ്യ അറസ്റ്റായിരുന്നു ശരത്തിന്റേത്. ദിലീപിന്റെ കുടുംബവുമായി അടുത്ത ബന്ധമുള്ള ആളാണ് വിഐപി എന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു. കാവ്യ മാധവന്‍ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചിരുന്നത് എന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞിരുന്നു.

ഇതിനിടെ, കോടതിയെ സമീപിച്ചിട്ടുണ്ട്. വധഗൂഢാലോചന കേസിലെ മാപ്പുസാക്ഷിയായ സായി ശങ്കര്‍ തന്റെ വീട്ടില്‍ നിന്ന് പൊലീസ് പിടിച്ചെടുത്ത സാധനസാമഗ്രികള്‍ തിരികെ ആവശ്യപ്പെട്ട് ആലുവ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി പിടിച്ചെടുത്ത ഐമാക്, ഐപാഡ്, ഐഫോണ്‍ എന്നിവ തിരിച്ചു നല്‍കണം എന്നാവശ്യപ്പെട്ടാണ് സായി ശങ്കര്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.സായി ശങ്കറിന്റെ സാധനസാമഗ്രികളില്‍ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തെളിവുകള്‍ ഒന്നുമില്ലെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി
എന്ന കേസില്‍ ഇയാളെ കോടതി മാപ്പുസാക്ഷിയാക്കിയിരുന്നു. എന്നാല്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ഡിജിറ്റല്‍ തെളിവുകള്‍ താന്‍ മായിച്ചു കളഞ്ഞിട്ടുണ്ടെന്ന് ഇയാള്‍ സമ്മതിക്കുകയും ചെയ്തിരുന്നു.