കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിധി അനുകൂലമായെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വന്നേനെയെന്ന് രാഹുൽ ഈശ്വർ,അതിജീവിത സുപ്രീം കോടതിയിലേക്ക്?

Google Oneindia Malayalam News

കൊച്ചി; നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി തള്ളിയിരിക്കുകയാണ് ഹൈക്കോടതി. ജഡ്ജ് ഹണി എം വർഗീസ് പരിഗണിച്ചാൽ നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു അതിജീവിത ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഹൈക്കോടതിയുടെ ആവശ്യം കോടതി തള്ളുകയായിരുന്നു.

കോടതി വിധിയിൽ പ്രതികരിച്ച് രാഹുൽ ഈശ്വർ രംഗത്തെത്തി. ഇതൊരു തിരിച്ചടിയായി അതിജീവിത കാണേണ്ടതില്ലെന്നും ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ പൊതുസമൂഹത്തിന് മനസിലാക്കാൻ സാധിച്ചുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. റിപ്പോർട്ടർ ചാനലിനോടായിരുന്നു രാഹുലിന്റെ പ്രതികരണം.

1


'വിചാരണ കോടി ജഡ്ജിയെ മാറ്റുമെന്ന് അതിജീവിതയോട് ഇഷ്ടവും സ്നേഹവും ഉള്ളവർ കരുതിയെങ്കിലും അതിനപ്പുറത്തേക്ക് ആരും കോടതി മാറ്റുമെന്ന് കരുതിയിട്ടില്ല. നേരത്തേ തന്നെ അതിജീവിത ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിച്ചതാണ്. കേസിന്റെ വിചാരണ പൂർത്തിയാക്കാൻ 6 മാസത്തെ സമയം കൂടി സുപ്രീം കോടതി നീട്ടി നൽകിയിട്ടുണ്ട്'

2

'ജഡ്ജ് ഹണി എം വർഗീസിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഈ വിധിയിലൂടെ മനസിലാക്കാൻ സാധിക്കുന്നുണ്ട്. അടച്ചിട്ട മുറിയിലാണ് കേസിൽ വാദം നടന്നത്. ജഡ്ജിക്കെതിരായ ആരോപണങ്ങളിൽ അവരുടെ പ്രതികരണം ഹൈക്കോടതി തേടിയിരുന്നോ എന്നത് വ്യക്തമല്ല. ജഡ്ജിയുടെ നിലപാട് അറിയാതെ അവരെ കേസിൽ നിന്നും മാറ്റുന്നതിൽ സാങ്കേതികത്വ പ്രശ്നം ഉണ്ട്'.

3

'ജഡ്ജിക്കെതിരെ അവരുടെ കുടുംബത്തിനെതിരെ ആരോപണം ഉണ്ടാകുമ്പോൾ അവരുടെ നിലപാട് കൂടി രേഖപ്പെടുത്തേണ്ടതുണ്ട്. വിധിയിൽ ഇക്കാര്യത്തിലെല്ലാം വ്യക്തത ഉണ്ടാകുമെന്നാണ് വിചാരിക്കുന്നത്. ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം ഉണ്ടെന്നാണല്ലോ അതിജീവിത ആരോപിച്ചത്. വിധി അതിജീവിതയ്ക്ക് അനുകൂലമായിരുന്നുവെങ്കിൽ ജഡ്ജി സ്വാധീനിക്കപ്പെട്ടുവെന്ന് വരില്ലേ', രാഹുൽ ഈശ്വർ പറഞ്ഞു.

4

അതേസമയം അതിജീവിതയെ സംബന്ധിച്ച് ഇതൊരു തിരിച്ചടി തന്നെയാണെന്നായിരുന്നു അഭിഭാഷകയായ ടിബി മിനി പ്രതികരിച്ചത്. കോടതികൾ ഇരയുടെ പ്രയാസങ്ങൾ മനസിലാക്കുകയെന്നതാണ് പ്രധാനം. വിചാരണ കോടതിക്കെതിരെ അതിജീവിത മാത്രമല്ല പ്രോസിക്യൂഷനും പല കാര്യങ്ങളും ഉന്നയിച്ചിട്ടുണ്ട്. ഹൈക്കോടതി വിധി പ്രയാസമേറിയ ഒന്നാണെന്ന കാര്യത്തിൽ സംശയമൊന്നുമില്ല. മേൽ കോടതിയെ നിയമപരമായി സമീപിക്കേണ്ടതുണ്ടെങ്കിൽ തീർച്ചയായും പോകുമെന്നും മിനി പറഞ്ഞു.

5

പ്രതീക്ഷിച്ച വിധിയല്ലെന്നെന്നായിരുന്നു റിട്ട. പോലീസ് ഉദ്യോഗസ്ഥൻ ജോർജ് എം ജോസഫ് പ്രതികരിച്ചത്. 'വിചാരണ കോടതിക്കെതിരായ ആരോപണം വെറും പത്രങ്ങളിൽ വരുന്ന വാർത്തയല്ല. അതിജീവിതയ്ക്ക് അനുഭവപ്പെട്ട കാര്യങ്ങളാണ് അവർ ജഡ്ജിക്കെതിരെ ഉന്നയിച്ചത്. അവരുടെ താത്പര്യം അനുസരിച്ചാണ് വനിതാ ജഡ്ജി കേസിൽ വന്നത്. എന്നാൽ അതിജീവിത തന്നെ വനിത ജഡ്ജിക്കെതിരെ ആരോപണം ഉയർത്തുമ്പോൾ അവർ മാറി നിൽക്കാൻ തയ്യാറാകുകയാണ് വേണ്ടത്'.

'ഇവിടെ എന്തുകൊണ്ടാണ് അവർ അതിന് തയ്യാറാകാത്തത്. താൻ തന്നെ കേസ് വിധി പറയും എന്ന വാശി വിചാരണ കോടതി എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതിജീവിതയുടെ പ്രയാസമാണല്ലോ ഈ കേസ്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നലുണ്ടായാൽ അവരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച് കൊടുക്കേണ്ടതാണ്', ജോർജ് എം ജോസഫ് പറഞ്ഞു.

6

'ഇവിടെ എന്തുകൊണ്ടാണ് അവർ അതിന് തയ്യാറാകാത്തത്. താൻ തന്നെ കേസ് വിധി പറയും എന്ന വാശി വിചാരണ കോടതി എടുക്കുന്നത് എന്തുകൊണ്ടാണെന്ന് മനസിലാകുന്നില്ല. അതിജീവിതയുടെ പ്രയാസമാണല്ലോ ഈ കേസ്. അതുകൊണ്ട് തന്നെ അതിജീവിതയ്ക്ക് കേസിൽ നീതി ലഭിക്കുന്നില്ലെന്ന് തോന്നലുണ്ടായാൽ അവരുടെ ആവശ്യങ്ങൾ കോടതി അംഗീകരിച്ച് കൊടുക്കേണ്ടതാണ്', ജോർജ് എം ജോസഫ് പറഞ്ഞു.

English summary
Dileep Actress Case; Survivour Actress May Go to Supreme court hints adv mini, rahul says not a blow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X