നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായകമായ ഹാഷ് വാല്യു എന്താണ്?
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കുറച്ച് ദിവസങ്ങളായി നിരന്തരം കേട്ട് വരുന്ന ഒരു വാക്കാണ് ഹാഷ് വാല്യൂ. നടിയെ ആക്രമിച്ച കേസില്‍ കോടതിയിലുള്ള മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യുവില്‍ മാറ്റം വന്നതായാണ് ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട്.
കുറ്റാന്വേഷണത്തില്‍ സൈബര്‍ വിദഗ്ധര്‍ ഉപയോഗപ്പെടുത്തുന്ന ഒന്നാണ് ഹാഷ് വാല്യു. ഫിംഗര്‍പ്രിന്റ് എന്നും ഹാഷ് വാല്യുവിനെ പറയാം. വീഡിയോ ഫയലുകളിലെ ഇത്തരത്തിലുള്ള മാര്‍ക്കായി ഹാഷ് വാല്യുവിനെ പറയാവുന്നതാണ്.
ഹാഷിങ് അല്‍ഗോരിതം ഉപയോഗിച്ചാണ് ഒരു ഫയല്‍ സേവ് ചെയ്യുന്നത്. സുരക്ഷയ്ക്ക് വേണ്ടിയുള്ള മാര്‍ഗമാണത്. ഇങ്ങനെ സേവ് ചെയ്തിരിക്കുന്ന ഫയലുകള്‍ക്ക് വരുന്ന ഓരോ മാറ്റവും ഹാഷ് വാല്യുവില്‍ പ്രകടമാകും. ആ ഫയല്‍ ഉപയോഗിച്ചിട്ടുണ്ടോ, മാറ്റം വരുത്തിയിട്ടുണ്ടോ, കോപ്പി ചെയ്തിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങലെല്ലാം ഹാഷ് വാല്യു നോക്കിയാല്‍ മനസ്സിലാക്കാം.
ഡിജിറ്റല്‍ തെളിവുകളില്‍ വരുന്ന ചെറിയ തരത്തിലുള്ള മാറ്റംപോലും ഹാഷ് വാല്യുവിലൂടെ തിരിച്ചറിയാം. ഡൗണ്‍ലോഡ് ചെയ്യാന്‍ അയക്കുന്ന ഫയലുകള്‍ക്കൊപ്പം ചില ഹാഷ് വാല്യു ഉള്‍പ്പെടുത്താറുണ്ട്. ഫയല്‍ ലഭിച്ച് കഴിയുമ്പോള്‍ ഈ ഹാഷ് വാല്യുവുമായി താരതമ്യപ്പെടുത്തി നോക്കാം. ഹാഷ് വാല്യുവില്‍ വ്യത്യാസമില്ലെങ്കില്‍ ഫയലില്‍ മാറ്റം വരുത്തിയിട്ടില്ലെന്ന എന്നാണ്. എന്നാല്‍ ഫയലില്‍ മാറ്റം വരുത്തിയിട്ടുണ്ടെങ്കില്‍ ഹാഷ് വാല്യു വ്യത്യാസപ്പെടും.
നടിയെ ആക്രമിച്ച കേസില്‍ ഫയല്‍ കൊടുത്തുവിട്ട സമയത്തുള്ള ഹാഷ് വാല്യുവില്‍ മാറ്റം വന്നിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നതെന്നാണ് സൈബര്‍ വിദഗ്ധനും ടെക്‌നിസാംക്റ്റ് സി.ഇ.ഒയുമായ നന്ദകിഷോര്‍ ഹരികുമാര്‍ പറഞ്ഞത്.
അതിജീവിതയെ ഉപയോഗിച്ച് ആദ്യം പിആര്‍ വര്‍ക്ക്; പിന്നെ അട്ടിമറി, സിപിഎമ്മിനെതിരെ റിജില്‍ മാക്കുറ്റി
അക്ഷരങ്ങളും അക്കങ്ങളും കൂട്ടിക്കലര്‍ത്തിയാണ് ഹാഷ് ടാഗുകള്‍ തയ്യാറാക്കുന്നത്. ഫയലില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഇതില്‍ തിരിച്ചറിയാന്‍ കഴിയും ഫയലുകള്‍ക്കൊപ്പമുള്ള ഹാഷ് വാല്യു പരിശോധിക്കാനുള്ള സംവിധാനങ്ങള്‍ ലഭ്യമാണ്. സൂക്ഷിച്ചുവെച്ച ഒരു ഫയല്‍ എന്തെങ്കിലും മാറ്റും വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാനുള്ള സാങ്കേതികമാര്‍ഗമാണ് ഹാഷ് വാല്യൂ.