ദിലീപ് ആ ആവശ്യത്തെ എതിർക്കുമോ? പൾസർ സുനിയുടെ ജാമ്യം റദ്ദാക്കും?'; ഇനി എന്ത്? വക്കീലിന്റെ കുറിപ്പ് വൈറൽ
നടിയെ ആക്രമിക്കാൻ ദിലീപ് തനിക്ക് നൽകിയത് ഒന്നര കോടിയുടെ ക്വട്ടേഷൻ ആണെന്ന ഒന്നാം പ്രതി പൾസർ സുനിയുടെ വെളിപ്പെടുത്തൽ വളരെ ഞെട്ടലോടെയാണ് മലയാളികൾ കേട്ടത്. റിപ്പോർട്ടർ ചാനലിന്റെ സ്റ്റിംഗ് ഓപ്പറേഷനിലാണ് ദിലീപിന്റെ പങ്കിനെ കുറിച്ചുള്ള പൾസർ സുനിയുടെ വെളിപ്പെടുത്തൽ. കേസിൽ ഏറ്റവും നിർണായകമായേക്കാവുന്ന വെളിപ്പെടുത്തലിൽ ഇനി പോലീസ് എന്ത് നടപടി സ്വീകരിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ഇത് സംബന്ധിച്ച് വിശദമായ കുറിപ്പ് പങ്കിട്ടിരിക്കുകയാണ് അഭിഭാഷകനും നടനുമായ സി ഷുക്കൂർ. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
'മലയാള മാധ്യമ ചരിത്രത്തിൽ മികച്ച ഒരേടാണ് ഇന്നത്തെ Reporter Live ബ്രേക്ക്. ആ കേസിലെ ഒന്നാം പ്രതി , പൾസർ സുനി ആ കുറ്റ കൃത്യത്തിലെ അയാളുടെ പങ്കാളിത്തം കൃത്യമായി ഒരു സ്റ്റിംഗ് ഓപ്പറേഷനിൽ പുറത്തു പറയുകയാണ്. ഈ വെളുപ്പെടുത്തൽ നിലവിലെ കേസിൽ എങ്ങിനെയാവും സ്വാധീനിക്കുക?ഇതൊരു പുതിയ വെളിപ്പെടുത്തലാണ്, അതും പൂർണ്ണ മനസ്സാലെ , പരപ്രേരണ കൂടാതെ ചെയ്ത കുറ്റ കൃത്യത്തിൽ അയാളുടെ പങ്കും മറ്റു പ്രതികളുടെയും പ്രതികൾ അല്ലാത്ത പലരുടെയും ഉൾപ്പെടലും അയാളിലൂടെ പുറത്തു വരികയാണ്.

പോലീസ് അന്തിമ റിപ്പോർട്ട് സമർപ്പിച്ച്, വിചാരണ പൂർത്തീകരിച്ചു അന്തിമ വാദം നടക്കുന്ന ഒരു കേസിലാണ് ഒന്നാം പ്രതി ഇങ്ങിനെ എക്സ്ട്രാ ജുഡീഷ്യൽ കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ഈ വെളിപ്പെടുത്തലോടെ കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ, വാച്യമോ രേഖാമൂലമോ ആയ പുതിയ തെളിവ്(further evidence) ലഭിച്ചു എന്ന നിലയിൽ CrPC 173( പ്രകാരം അല്ലെങ്കിൽ B N S S 193 ( 9 ) ബഹു കോടതി മുമ്പാകെ തുടർ അന്വേഷണത്തിനു ഒരു ഹർജി ഫയൽ ചെയ്ത്, കോടതിയുടെ അനുമതിയോടെ തുടർ അന്വേഷണം ഉത്തരവായാൽ, റിപ്പോർട്ടർ മുമ്പാകെ പ്രതി നടത്തിയ കുറ്റ സമ്മത വിഡിയോ ഫൂട്ടേജുകൾ നിയമം അനുശാസിക്കുന്ന രീതിയിൽ ആഷ് വാല്യൂ അടക്കം അന്വേഷണ ഉദ്യോഗസ്ഥൻ കോടതിയിൽ ഹാജരാക്കണം.
ഒരു പ്രതി നടത്തുന്ന കുറ്റ സമ്മതം കൂട്ട പ്രതികൾക്ക് ബാധകമാണോ?
അല്ല, എന്നാൽ ആ കുറ്റ സമ്മതത്തിൽ വെളിപ്പെടുത്തിയ കാര്യങ്ങൾ മറ്റു രേഖകൾ വഴിയും മൊഴികളും തെളിവുകളും വഴി സ്ഥാപിക്കാനായാൽ മറ്റു പ്രതികൾക്കും ആ വെളിപ്പെടുത്തലുകൾ ദോഷകരമായി ബാധിക്കും. നേരത്തെ നരോദ് പാട്യ കേസിൽ ടെഹൽക്കയിലെ ആഷിസ് കേതൻ നടത്തിയ sting ഓപ്പറേഷനിൽ ബാബു ബജ്റംഗിയും മായാ കൊഡ്നാനിയും നടത്തിയ കറ്റ സമ്മതം Special Investigation team വഴി സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കിതിലൂടെയാണ് ഗുജറാത്ത് വംശ ഹത്യയിൽ 91 പേർ കൊല്ലപ്പെട്ട കേസിൽ അവരുടെ (പ്രതികളുടെ) ശിക്ഷ ഉറപ്പാക്കിയത്.
ഇവിടെ, ബഹു കോടതി മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥൻ തുടർ അന്വേഷണത്തിനുള്ള അനുമതിക്കായി അപേക്ഷ സമർപ്പിക്കുമോ? ഇനി അന്വേഷണ ടീം തുടർ അന്വേഷണം ആവശ്യപ്പെടുന്നില്ലെങ്കിൽ, അതിജീവിത ആവശ്യപ്പെടുമോ? അങ്ങിനെ അപേക്ഷ സമർപ്പിച്ചാൽ, പൾസർ സുനി എന്തു നിലപാടു സ്വീകരിക്കും? ദീലിപും മറ്റു പ്രതികളും ആ ഹർജിയുടെ ആവശ്യത്തെ എതിർക്കുമോ? ബഹു സെഷൻസ് കോടതി എന്തു തീരുമാനം കൈകൊള്ളും?
തുടർ അന്വേഷണം അനുവദിച്ചാൽ, നിലവിൽ വെളിവായ കാര്യങ്ങൾ വെച്ച് പ്രതി പട്ടികയിൽ പുതിയ ആളുകൾ വരുമോ?
എവിടെയാണ് റിക്കാർഡ് ചെയ്ത മൊബൈൽ ഫോൺ ഉള്ളത്? ദിലീപിനും ബന്ധുക്കൾക്കും ഈ മൊബൈൽ ഫോണിലേക്കുള്ള ദൂരം എത്ര ആയിരുന്നു?
ക്വട്ടേഷൻ തുകയിൽ 70 ലക്ഷം ആര് , എപ്പോൾ, എങ്ങിനെ കൈമാറി? ആ പണം കൈമാറിയവരിലേക്ക് എങ്ങിനെ വന്നു? കോടതി മുമ്പാകെ വിചാരണ നടന്നു കൊണ്ടിരിക്കുന്ന ഒരു കേസിൽ, ആ കേസിൽ വലിയ രീതിയിൽ സ്വാധീനം ചൊലുത്താവുന്ന ഒരു കാര്യം ഇങ്ങിനെ ഒരു ടെലിവിഷൻ ചാനൽ പ്രക്ഷേപണം ചെയ്യാമോ? ക്രിമിനൽ കോടതി അലക്ഷ്യം ഈ കാര്യത്തിൽ എന്താണ് പറയുന്നത്?
മാധ്യമങ്ങളോട് സംസാരിക്കരുതെന്ന നിബന്ധനയിൽ പുറത്തിറങ്ങിയ പൾസർ സുനിയുടെ ജാമ്യം റദാക്കുവാൻ പ്രോസിക്യൂഷൻ അപേക്ഷ നൽകുമോ? അങ്ങിനെ അപേക്ഷ നൽകിയാൽ അതു എട്ടാം പ്രതിയെ സഹായിക്കുവാൻ ചെയ്തതാണെന്ന രീതിയിൽ വ്യാഖ്യാനിക്കില്ലെ? ഇനി സ്വയം കോടതിജാമ്യം റദ്ദു ചെയ്യുമോ?
ഏതായാലും ലോക ചരിത്രത്തിൽ അപൂർവ്വ സംഗതിയാകും ബലാൽസംഗത്തിനു ഒരാൾ ക്വട്ടേഷൻ കൊടുക്കുന്നത്.
മനുഷ്യരുടെ മറവിയിലേക്ക് ആ ഭീകരവും മനുഷ്യത്വ വിരുദ്ധവുമായ സംഭവത്തെ തള്ളിവിടാതെ കൃത്യമായ ഇടവേളകളിൽ ഓർമ്മിപ്പിക്കുന്നത് തീർച്ചയായും സാമൂഹിക പ്രവർത്തനമാണ്. ഈ കാര്യങ്ങൾ പലതും അതി ജീവിതയിൽ നിന്നും നേരിട്ടു കേട്ടിട്ടുണ്ട്, ആ നടുക്കം മാറുന്നില്ല. ആ ധീരയോട് ഒരിക്കൽ കൂടി ഐക്യപ്പെടുന്നു', അഡ്വ ഷുക്കൂർ കുറിച്ചു. അതേസമയം പൾസർ സുനിയുടെ വെളിപ്പെടുത്തലിനോട് സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. ദിലീപിനെ കുടുക്കാൻ പലരും ചേർന്നുള്ള ഒത്തുകളിയായിട്ടാണ് ഇന്നത്തെ ഈ വീഡിയോ കണ്ടതിലൂടെ ബോധ്യമായതെന്നാണ് ചിലർ കുറിക്കുന്നത്. 'പീഡിപ്പിക്കപ്പെട്ട നടി, പൾസർ സുനി, പിന്നിൽ പ്രവർത്തിച്ചു എന്ന് പറയപ്പെടുന്ന കുറ്റാരോപിതനനായ നടൻ,
ഇത്രയും പേരെ നുണ പരിശോധനക്ക് വിധേയരാക്കണം.
വർഷങ്ങൾ എടുക്കാതെ ഒരൊറ്റ മണിക്കൂർ കൊണ്ട് കേസ് തെളിയും. സങ്കികൾ പ്രതിസന്ധിയിലാവുന്ന സമയത്ത് ഭീകരാക്രമണം നടക്കുന്നതുപോലെ ആണ് ഇത്തരം ഒളിക്യാമറ നാടകങ്ങൾ വരാറുള്ളത്. ദിലീപിന്റെ പുതിയ സിനിമ ദിവസങ്ങൾക്കുള്ളിൽ ഇറങ്ങാനിരിക്കുന്ന, എമ്പുരാൻ വിഷയം ചർച്ചയാകുന്ന, മലയാള സിനിമാ മേഖലയിൽ ലഹരി മാഫിയ പിടിമുറുക്കുന്നു എന്ന വാർത്ത വന്നിരിക്കുന്ന, ആദിവാസി യുവാവ് ജയിലിൽ തൂങ്ങി മരിച്ച, വഖഫ് ബിൽ ചർച്ച നടന്ന ഈ ഒരു സമയത്ത് ഇത് വീണ്ടും കുത്തിപ്പൊക്കിയതിൽ ഏതൊരു മലയാളിക്കും സംശയം തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ', എന്നാണ് പോസ്റ്റിന് താഴെ ഒരാൾ കമന്റ് ചെയ്തത്. അതേസമയം ഇപ്പോഴത്തെ വെളിപ്പെടുത്തൽ ദിലീപിന് ഗുണകരമാകുമെന്നാണ് നിയമ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രത്യേകിച്ച് കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ച കൂടി സാഹചര്യത്തിൽ.
കേസിൽ ഏപ്രിൽ 11 ഓടെ വിചാരണ പൂർത്തിയാകും. ഉടൻ തന്നെ വിധി പ്രഖ്യാപികുകയും ചെയ്യു. ഈ ഘട്ടത്തിൽ കേസിലൊരു തുടരന്വേഷണം അതിജീവിത ആഗ്രഹിക്കുന്നില്ലെന്നാണ് നടിയുടെ അഭിഭാഷക കൂടിയായ അഡ്വ ടിബി മിനി ചൂണ്ടിക്കാട്ടിയത്. പൾസർ സുനിയുടെ വെളിപ്പെടുത്തലിൽ തുടരന്വേഷണം നടന്നാൽ അത് ഗുണം ചെയ്യുകയ ദിലീപിനാണെന്നും അവർ പറഞ്ഞു. അതേസമയം നടി കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി തിങ്കളാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. കേസിൽ സി ബി ഐ അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും നിർണായക തെളിവായ ആ മൊബൈൽ ഫോൺ പോലീസ് കണ്ടെടുക്കണമെന്നുമാണ് ഹർജിയിൽ ദിലീപ് ആവശ്യപ്പെട്ടത്. കഴിഞ്ഞ ദിവസം ഹർജി പരിഗണിക്കവെ നടനെതിരെ അതിരൂക്ഷ വിമർശനം കോടതി ഉയർത്തിയിരുന്നു. പ്രതിയായ ഒരാൾക്ക് എങ്ങനെയാണ് സി ബി ഐ അന്വേഷണത്തിന് ഇപ്പോൾ ആവശ്യപ്പെടാൻ സാധിക്കുകയെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്.
-
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
ബഹ്റൈന്‍, ഖത്തര്‍ പ്രവാസികള്‍ക്ക് പ്ലാന്‍ ബി; തിരിച്ചെത്തിയത് 52360 പേര്, അനാവശ്യ ധൃതി വേണ്ട -
ജോബി ജോര്‍ജ് ജയിലിലേക്ക്; സിനിമാ നിര്‍മാതാവിന് 4 വര്‍ഷം തടവ് വിധിച്ച് കോടതി, ഇതാണ് കേസ് -
'മമ്മൂട്ടി ഒരു അൽപനാണ്..വയനാട് ദുരന്തം നടക്കുമ്പോൾ നിങ്ങൾ എവിടെ ആയിരുന്നു';രൂക്ഷവിമർശനം -
റഫീഖിനെ ഫോണില്‍ വിളിച്ച് സംസാരിച്ച് മമ്മൂട്ടി, 'മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചതല്ല' -
സുനില്‍ കുമാറിന് പകരം ജയരാജ് വാര്യര്‍? പത്മജ വേണുഗോപാലിനെതിരെ ഇറങ്ങിയേക്കും, കോണ്‍ഗ്രസിനാര് -
ഡോളറിന് അടിതെറ്റുന്നു.. പൊന്ന് കയറി; സര്‍വകാല റെക്കോഡിലേക്ക് 19000 രൂപ മാത്രം പിന്നില്‍ സ്വര്‍ണം -
പാലക്കാട് ബിജെപിയിൽ 'കല്ലുകടി'; ശോഭ സുരേന്ദ്രന്റെ വരവിൽ അതൃപ്തിയുമായി ജില്ലാ അധ്യക്ഷൻ, -
മമ്മൂട്ടിയെ തെറി വിളിക്കുന്നവർ അറിയൻ; കട്ട് മുടിച്ചിട്ടാണ് ഔദാര്യമെന്ന പ്രചാരണം; അഖിൽ മാരാർ -
മമ്മൂക്കയുടെ ഉള്ളിൽ മൈക്കിളപ്പനോ സേതുരാമയ്യറോയെന്ന് ആർക്കറിയാം';നടി സരിത -
സ്വര്‍ണം വാങ്ങിയവര്‍ക്ക് പേടി വേണ്ട... ഇറാന്-യുഎസ് യുദ്ധം അവസാനിച്ചാലും വില കൂടും! കാരണമിത്












Click it and Unblock the Notifications