ദിലീപ് അറസ്റ്റിലായതറിഞ്ഞ് മഞ്ജു പൊട്ടിക്കരഞ്ഞോ? ബോധം കെട്ടോ? എന്താണ് യാഥാര്‍ഥ്യം...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപ് അറസ്റ്റിലായതോടെ വ്യത്യസ്തമായ കഥകളാണ് പ്രചരിക്കുന്നത്. ആദ്യഘട്ടത്തില്‍ ദിലീപിനൊപ്പം നിന്ന സിനിമാ ലോകം മൊത്തം ഇപ്പോള്‍ പ്രതിക്കെതിരാണ്. അതോടൊപ്പം ദിലീപിന്റെ ആദ്യ ഭാര്യയും നടിയുമായ മഞ്ജുവാര്യര്‍ അറസ്റ്റ് വാര്‍ത്ത കേട്ട് പൊട്ടിക്കരഞ്ഞുവെന്നും വാര്‍ത്തകളുണ്ടായിരുന്നു.

എന്നാല്‍ എന്താണ് യാഥാര്‍ഥ്യം. മഞ്ജു പൊട്ടിക്കരഞ്ഞോ? ബോധം കെട്ടുവീണുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യഥാര്‍ഥത്തില്‍ ബോധം കെട്ടുവീണിരുന്നോ? ഈ ദിവസം മഞ്ജു കമലാ സുരയ്യയുടെ കഥ പറയുന്ന കമല്‍ ചിത്രം ആമിയുടെ തിരക്കിലായിരുന്നു.

വാര്‍ത്തകള്‍ തെറ്റ്

വാര്‍ത്തകള്‍ തെറ്റ്

ദിലീപിന്റെ അറസ്റ്റിന് ശേഷം മഞ്ജു വാര്യരുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് അവരോട് അടുപ്പമുള്ളവര്‍ പറയുന്നു. എന്തെങ്കിലും കേള്‍ക്കുമ്പോഴേക്കു പൊട്ടിക്കരയുന്ന വ്യക്തിയല്ല മഞ്ജുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എടുത്തു ചാടുന്ന വ്യക്തിയല്ല

എടുത്തു ചാടുന്ന വ്യക്തിയല്ല

എടുത്തു ചാടി തീരുമാനമെടുക്കുന്ന ആളല്ല മഞ്ജുവാര്യര്‍. വളരെ ആലോചിച്ചാണ് ഏത് കാര്യത്തിലും അവര്‍ തീരുമാനമെടുക്കാറുള്ളത്. അത് സംസാരിക്കുമ്പോഴും അങ്ങനെ തന്നെ. ആലോചിച്ച് വ്യക്തമായ നിലപാടുമായാണ് മഞ്ജു രംഗത്തെത്താറുള്ളത്.

അടുപ്പമുള്ളവര്‍ പറയുന്നു

അടുപ്പമുള്ളവര്‍ പറയുന്നു

അത്തരത്തിലുള്ള ഒരു വ്യക്തി മുന്‍ ഭര്‍ത്താവിന്റെ അറസ്റ്റ് വാര്‍ത്ത കേട്ടാല്‍ ബോധം കെടുമോ, പൊട്ടിക്കരയുമോ, ഇതെല്ലാം വ്യാജ വാര്‍ത്തകളാണ്. അങ്ങനെ ഒന്നും സംഭവിച്ചിട്ടില്ലെന്നും നടിയുമായി ബന്ധമുള്ളവര്‍ വിശദീകരിക്കുന്നു.

നടിക്ക് പിന്തുണ

നടിക്ക് പിന്തുണ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആദ്യം മുതല്‍ തന്നെ നടിക്ക് പിന്തുണയുമായി മഞ്ജു രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ ക്രിമിനല്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആദ്യം പരസ്യമായി പറഞ്ഞത് മഞ്ജുവാര്യരാണ്.

പ്രമുഖ വനിതാ താരം അവര്‍

പ്രമുഖ വനിതാ താരം അവര്‍

നടി ആക്രമിക്കപ്പെട്ട വേളയില്‍ താരങ്ങളുടെ യോഗം പരസ്യമായി ചേര്‍ന്നിരുന്നു. സിനിമാ ലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്ത യോഗമായിരുന്നു അത്. ഈ യോഗത്തില്‍ സംസാരിച്ച പ്രമുഖ വനിതാ താരം മഞ്ജുവാര്യരായിരുന്നു.

ക്രിമിനല്‍ ഗൂഢാലോചന

ക്രിമിനല്‍ ഗൂഢാലോചന

ഈ യോഗത്തിലാണ് മഞ്ജു ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ച് വ്യക്തമാക്കിയത്. ദിലീപ് ഉള്‍പ്പെടെയുള്ള നടന്‍മാരും യോഗത്തില്‍ സംബന്ധിച്ചിരുന്നു. ഈ യോഗത്തില്‍ എല്ലാവരും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു.

വനിതാ കൂട്ടായ്മക്കു പിന്നിലും

വനിതാ കൂട്ടായ്മക്കു പിന്നിലും

എന്നാല്‍ പിന്നീട് സിനിമാ താരങ്ങളിലെ വനിതകളുടെ കൂട്ടായ്മ പിന്നീട് രൂപീകരിക്കപ്പെട്ടു. ഇതിന് പിന്നിലും പ്രധാന പങ്ക് മഞ്ജുവിനായിരുന്നു. റിമാ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള നടിമാരും സംഘടന രൂപീകരിക്കുന്നതില്‍ മുന്‍പന്തിയിലുണ്ടായിരുന്നു.

മകള്‍ ഇനി ആര്‍ക്കൊപ്പം

മകള്‍ ഇനി ആര്‍ക്കൊപ്പം

ദിലീപ് അറസ്റ്റിലായ പശ്ചാത്തലത്തില്‍ മകളെ വിട്ടുകിട്ടണമെന്ന് മഞ്ജു കോടതിയില്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ മഞ്ജുവുമായി അടുപ്പമുള്ളവര്‍ വ്യക്തമായ വിവരം നല്‍കിയില്ല. ഈ സാഹചര്യത്തില്‍ മഞ്ജു എന്ത് തീരുമാനമെടുക്കുമെന്ന കാര്യം വ്യക്തമല്ല.

മഞ്ജു വിദേശത്തേക്ക്

മഞ്ജു വിദേശത്തേക്ക്

വിഷയത്തില്‍ മഞ്ജു ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതിനിടെ അവര്‍ വിദേശത്തേക്ക് പോകുമെന്ന വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. സ്വര്‍ണ കട ഉദ്ഘാടനത്തിനാണ് യുഎഇയിലേക്ക് പോകുന്നതെന്ന് റിപ്പോര്‍ട്ടുകള്‍.

നടിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍

നടിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍

തമിഴ്‌നടന്‍ പ്രഭുവിനൊപ്പമാണ് മഞ്ജു വിദേശത്തേക്ക് പോകുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലേക്ക് വരുന്നത് മഞ്ജു വാര്യരുടെ നേതൃത്വത്തില്‍ രൂപീകരിച്ച വനിതാ താര സംഘടയുടെ ഇടപെടല്‍ വഴിയാണ്. ഇനിയും ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില്‍ക്കുമെന്ന് അവര്‍ അറിയിച്ചിട്ടുണ്ട്.

English summary
Actress Attack Case: Manju what done at the time of Dileep Arrest
Please Wait while comments are loading...