ദിലീപിന് ജാമ്യം കിട്ടുമോ? കൊടുക്കില്ല; കാരണം ഇതാണ്, കടക്കണം ഈ കടമ്പകള്‍...

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിന് ജാമ്യം ലഭിക്കുമോ എന്നാണ് കേരളക്കര ഉറ്റുനോക്കുന്നത്. ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച ഹൈക്കോടതി വിധി പറയുമ്പോള്‍ അനുകൂലമാകുമെന്നാണ് പ്രതിഭാഗത്തിന്റെ പ്രതീക്ഷ. അതിന് വേണ്ടി പ്രാര്‍ഥനയും വഴിപാടുമായി കഴിയുകയാണ് നടന്റെ കുടുംബവും ഇഷ്ടക്കാരും.

അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഉന്നയിച്ചതിനേക്കാള്‍ ശക്തമായ വാദങ്ങളാണ് പ്രതിഭാഗം ഹൈക്കോടതിയില്‍ ഉന്നയിച്ചിരിക്കുന്നത്. തിങ്കളാഴ്ച ഹൈക്കോടതി ജാമ്യം നല്‍കിയാലും ഇല്ലെങ്കിലും ദിലീപിന് മുമ്പില്‍ നിരവധി കടമ്പകളാണുള്ളത്. ജാമ്യം ലഭിച്ചാല്‍ അദ്ദേഹത്തിന്റെ അടുത്ത നീക്കമെന്തായിരിക്കും.

സാധ്യതയില്ലെന്ന് പോലീസ്

സാധ്യതയില്ലെന്ന് പോലീസ്

ജാമ്യം നല്‍കാന്‍ സാധ്യതയില്ലെന്ന് പോലീസ് കരുതുന്നു. ഇനി ജാമ്യം നല്‍കിയാല്‍ തന്നെ കര്‍ശന ഉപാധികള്‍ വയ്ക്കാനാണ് സാധ്യത. ദിലീപിനും മുഖ്യപ്രതി പള്‍സര്‍ സുനിക്കും സമാനമായ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

എല്ലാ പ്രതികളും പുറത്തിറങ്ങും

എല്ലാ പ്രതികളും പുറത്തിറങ്ങും

അതുകൊണ്ട് തന്നെ ഒരേ കേസിലെ ഏതെങ്കിലും ഒരു പ്രതിക്ക് ജാമ്യം നല്‍കിയാല്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി മറ്റു പ്രതികളും ജാമ്യാപേക്ഷയുമായി വരും. അത് കേസിലെ എല്ലാ പ്രതികളും പുറത്തിറങ്ങുന്നതിന് സൗകര്യമൊരുക്കും.

കടമ്പകള്‍ ഏറെ

കടമ്പകള്‍ ഏറെ

ഇക്കാര്യമാണ് ഉടന്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയില്ലെന്ന് പോലീസ് ചൂണ്ടിക്കാട്ടുന്നത്. ഗൂഢാലോചന, ബലാല്‍സംഗം തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസിലെ ആദ്യ പ്രതികള്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്. ഇനി ജാമ്യം ലഭിച്ചാല്‍ തന്നെ ദിലീപിന് മുമ്പില്‍ കടമ്പകള്‍ ഏറെയാണ്.

ശക്തിയോടെ തിരിച്ചുവരും

ശക്തിയോടെ തിരിച്ചുവരും

ദിലീപ് ജാമ്യം ലഭിച്ച് പൂര്‍വാധികം ശക്തിയോടെ തിരിച്ചുവരുമെന്ന് അദ്ദേഹത്തോട് അടുപ്പമുള്ളവര്‍ വിശ്വസിക്കുന്നു. നഷ്ടപ്രതാപം തിരിച്ചുപിടിക്കുക എന്നതായിരിക്കും ദിലീപ് പുറത്തിറങ്ങിയാലുള്ള ആദ്യ ലക്ഷ്യം.

അറസ്‌റ്റോടെ സംഭവിച്ചത്

അറസ്‌റ്റോടെ സംഭവിച്ചത്

താരരാജാക്കന്‍മാര്‍ക്ക് മുകളിലായിരുന്നു സിനിമാ ലോകത്ത് ദിലീപിന്റെ സ്ഥാനം. സിനിമാ നടന്‍ എന്നതില്‍ കവിഞ്ഞ് ദിലീപ് നിര്‍മാതാവും വ്യവസായിയും റിയല്‍ എസ്റ്റേറ്റ് ഇടപാടുകാരനുമെല്ലാമായിരുന്നു. ഈ ഒരു അറസ്‌റ്റോടെ എല്ലാം തകര്‍ന്ന് വീഴുകയായിരുന്നു.

തിരിച്ചുപിടിക്കുക പ്രയാസം

തിരിച്ചുപിടിക്കുക പ്രയാസം

ഇതെല്ലാം വീണ്ടും പഴയ പോലെ തിരിച്ചുപിടിക്കുക എന്നത് ഉടന്‍ സാധ്യമുള്ള ഒന്നല്ല. കേസില്‍ ഒത്തുതീര്‍പ്പിന്റെ വഴി നടന്‍ പുറത്തിറങ്ങാന്‍ അന്വേഷിക്കാന്‍ സാധ്യത കൂടുതലാണ്.

റിലീസ് മുടങ്ങിയ ചിത്രങ്ങള്‍

റിലീസ് മുടങ്ങിയ ചിത്രങ്ങള്‍

അറസ്റ്റിന് ശേഷം റിലീസ് മുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കലായിരിക്കും ദിലീപിന്റെ മറ്റൊരു ലക്ഷ്യം. ഇത് ജനപ്രിയമാക്കാന്‍ സാധിച്ചാല്‍ അദ്ദേഹത്തിന് ഗുണം ചെയ്യും. രാമലീല, കമ്മാരസംഭവം, സഞ്ചാരി, പ്രൊഫ.ഡിങ്കന്‍ എന്നിവയാണ് അടുത്തതായി ദിലീപ് നായകനായി ഇറങ്ങാനുണ്ടായിരുന്നത്.

19 തെളിവുകള്‍

19 തെളിവുകള്‍

എന്നാല്‍ 19 തെളിവുകള്‍ ദിലീപിനെതിരേ തങ്ങളുടെ കൈയിലുണ്ടെന്ന് പോലീസ് പറയുന്നു. ബലാല്‍സംഗ കുറ്റവും ഗൂഢാലോചനയും ആരോപിക്കപ്പെട്ട കേസില്‍ ജാമ്യം ലഭിക്കാന്‍ സാധ്യത തീരെ കുറവാണെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രായം.

കരിനിഴല്‍ വീഴ്ത്തും

കരിനിഴല്‍ വീഴ്ത്തും

ജയില്‍വാസം നീണ്ടുപോകുന്നത് നടന്റെ സിനിമാ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല. താര സംഘടനയില്‍ നിന്നും നിര്‍മാതാക്കളുടെയും തിയേറ്റര്‍ ഉടമകളുടെയും സംഘടനകളില്‍ നിന്നും ദിലീപിനെ പുറത്താക്കിയിട്ടുണ്ട്. ഇതെല്ലാം പഴയ പോലെ തിരിച്ച് പിടിക്കുക എന്നത് എളുപ്പം സാധ്യമാകുന്ന കാര്യമല്ല.

കേസുകള്‍ നിരവധി

കേസുകള്‍ നിരവധി

നടി ആക്രമിക്കപ്പെട്ട സംഭവം മാത്രമല്ല, ചാലക്കുടിയിലും കുമരകത്തും ദിലീപിനെതിരേ ഭൂമി കൈയേറ്റ കേസുണ്ട്. ഈ വിഷയത്തില്‍ കളക്ടറും വിജിലന്‍സും അന്വേഷണം നടത്തുന്നു. കൂടാതെ അനധികൃത സ്വത്ത് സമ്പാദന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റും പരിശോധന നടത്തുന്നുണ്ട്. ഇതില്‍ നിന്നെല്ലാം താരത്തിന് തലയൂരുക എന്നത് പ്രയാസമുള്ള കാര്യമാണ്.

വിരല്‍ചൂണ്ടുന്നത് ദിലീപിലേക്ക്

വിരല്‍ചൂണ്ടുന്നത് ദിലീപിലേക്ക്

കേസിലെ എല്ലാ മൊഴികളും വിരല്‍ചൂണ്ടുന്നത് ദിലീപിലേക്കാണെന്നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചത്. നേരത്തെ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസില്‍ പിന്നീട് ദിലീപിനെ മനപ്പൂര്‍വം കുടുക്കുകയായിരുന്നുവെന്ന പ്രതിഭാഗത്തിന്റെ വാദത്തെ കോടതി തള്ളിയതും ദിലീപിന് തിരിച്ചടിയാണ്.

മുഖ്യസൂത്രധാരന്‍

മുഖ്യസൂത്രധാരന്‍

കേസിന്റെ മുഖ്യസൂത്രധാരന്‍ ദിലീപ് ആണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പോലീസിന്റെ കേസ് ഡയറി കോടതിയുടെ പരിശോധനയ്ക്കായി കൈമാറിയിട്ടുണ്ട്. നാല് കെട്ടുകളായാണ് കേസ് ഡയറി പോലീസ് തയ്യാറാക്കിയതും കൈമാറിയിട്ടുള്ളതും. തിങ്കളാഴ്ചയാണ് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി തീര്‍പ്പ് കല്‍പ്പിക്കുക.

ശക്തമായ വാദങ്ങള്‍

ശക്തമായ വാദങ്ങള്‍

ഇന്ത്യന്‍ ക്രിമിനല്‍ നിയമചരിത്രത്തിലെ ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷനാണിതെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ആദ്യം ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ച അങ്കമാലി കോടതിയില്‍ ഉന്നയിച്ചതിനെതിനേക്കാള്‍ ശക്തമായ വാദങ്ങളാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ നിരത്തിയിരിക്കുന്നത്.

തെളിവുകള്‍ ലഭിച്ചു

തെളിവുകള്‍ ലഭിച്ചു

ദിലീപിന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ ബോധിപ്പിച്ചിട്ടുണ്ട്. ആദ്യ കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളില്‍ വിശദമായ അന്വേണണത്തിനുള്ള സാധ്യത സൂചിപ്പിച്ചിരുന്നു.

ചരിത്രത്തിന്റെ ഭാഗം

ചരിത്രത്തിന്റെ ഭാഗം

ആദ്യ ലൈംഗികാതിക്രമ ക്വട്ടേഷന്‍ എന്ന നിലയില്‍ ശിക്ഷിക്കപ്പെട്ടാല്‍ കേസ് ചരിത്രത്തിന്റെ ഭാഗമാകുമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അതേസമയം, പ്രതിഭാഗത്തിന്റെ വാദങ്ങളും ഹൈക്കോടതിയില്‍ ശക്തമാണ്. ചില ഘട്ടത്തില്‍ പ്രോസിക്യൂഷനും മറ്റു ചില ഘട്ടത്തില്‍ പ്രതിഭാഗത്തിനും അനുകൂലമായ പരാമര്‍ശങ്ങള്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായി.

English summary
Actress Attack case: Dileep bail plea may be reject
Please Wait while comments are loading...