Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് വീഡിയോ കണ്ടെന്ന് അതിലൂടെ വ്യക്തം;ആ രണ്ട് പേർക്ക് ദിലീപിനോട് എന്ത് വൈരാഗ്യം';ബാലചന്ദ്രകുമാർ

കൊച്ചി;നടി ആക്രമിക്കപ്പെട്ട കേസിന്റെ തുടരന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ.കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിയുമായി തനിക്ക് ബന്ധമില്ലെന്ന ദിലീപിന്റെ വാദങ്ങൾ പൊളിഞ്ഞിരിക്കുകയാണ്. ഇരുവരും തമ്മിൽ ബന്ധമുണ്ടെന്ന പുതിയ മൊഴികൾ പുറത്തുവന്നിട്ടുണ്ടെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.മീഡിയ വൺ ചാനൽ ചർച്ചയിലായിരുന്നു സംവിധായകന്റെ പ്രതികരണം.

കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുൻ ജീവനക്കാരനായ സാഗർ വിൻസെന്റും മൊഴി മാറ്റിയിട്ടില്ലെന്ന് കുറ്റപത്രത്തിൽ ഉണ്ട്, ബാലചന്ദ്രകുമാർ പറഞ്ഞു. പൾസർ സുനി ലക്ഷ്യയിലെത്തിയെന്നായിരുന്നു സാഗറിന്റെ മൊഴി. സംവിധായകന്റെ വാക്കുകളിലേക്ക്

1

'2017 നവംബർ 15 നാണ് ദിലീപും കൂട്ടരും വീഡിയോ കണ്ടുവെന്നതാണ് താൻ പറഞ്ഞത്. 2017 ഡിസംബർ 15 ാം തീയതി ഈ വീഡിയോയുടെ നാല് പേജ് വരുന്ന നിമിഷം പ്രതിയുള്ള നോട്ട് അനൂപിന്റെ ഫോണിൽ നിന്നും കണ്ടെത്തി. ഫോണിന്റെ ഫോറൻസിക് പരിശോധനയിലാണ് തീയതി കണ്ടെത്താൻ സാധിച്ചത്. വീഡിയോ കാണാതെ അത്തരമൊരു റിപ്പോർട്ട് തയ്യാറാക്കാൻ സാധിക്കില്ലെന്ന് എഫ്എസ്എൽ റിപ്പോർട്ടിൽ ഉണ്ട്. അതിൽ നിന്ന് അനുമാനിക്കാൻ സാധിക്കുന്നത് ദിലീപോ സഹോദരങ്ങളോ ആ വീഡിയോ വ്യക്തമായി കണ്ടിട്ടുണ്ട് എന്നാണ്'.

2

'പൾസർ സുനിയെ 2016 ഡിസംബർ 26 ന് പദ്മസരോവരത്തിൽ വെച്ച് കണ്ടെന്ന് ഞാൻ പറഞ്ഞിരുന്നു. എന്നാൽ തനിക്ക് സുനിയുമായി യാതൊരു ബന്ധവുമില്ലെന്നാണ് ദിലീപ് പറഞ്ഞത്. ഇപ്പോൾ പക്ഷേ പൾസർ സുനിയും ദിലീപുമായി ബന്ധമുണ്ടെന്ന് പുതിയ മൊഴി വന്നിട്ടുണ്ട്. ബാലചന്ദ്രകുമാറിന് ദിലീപിന് വൈരാഗ്യം ഉണ്ടെന്നാണ് പലരും പറഞ്ഞത്. പൾസർ സുനിയെ ലക്ഷ്യയിൽ വെച്ച് കണ്ടെന്ന് ജീവനക്കാരനായ സാഗർ പറഞ്ഞിട്ടുണ്ട്. അയാൾ മൊഴി മാറ്റിയിട്ടില്ല. അയാൾക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്? പുതിയ കുറ്റപത്രത്തിലും പൾസർ സുനിയെ ദിലീപിനൊപ്പം കണ്ടുവെന്ന് രണ്ട് പേർ മൊഴി നൽകിയതായി പറയുന്നുണ്ട്. അവർക്ക് എന്ത് വൈരാഗ്യമാണ് ദിലീപിനോട് ഉള്ളത്', ബാലചന്ദ്രകുമാർ ചോദിച്ചു.

3

'നടിയുടെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയ വിഷയത്തിലും ബാലചന്ദ്രകുമാർ പ്രതികരിച്ചു.'നടി ആക്രമിക്കപ്പെട്ട മെമ്മറി കാർഡിന്റെ ഹാഷ് വാല്യു ആണ് മാറിയത്, ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയതായി എഫ്എസ്എൽ റിപ്പോർട്ടിൽ ഇല്ല. അക്കാര്യം സമ്മതിക്കുന്നു. ഇന്റിവിജ്വൽ ഫയൽസിന്റെ ഹാഷ് വാല്യു മാറണമെങ്കിൽ ഒന്നുകിൽ അത് ആൾട്ടർ ചെയ്യണം, അല്ലേങ്കിൽ അതിൽ കൃത്രിമം നടത്തണം, അക്കാര്യവും സമ്മതിക്കുന്നു. പക്ഷേ മെമ്മറി കാർഡ് ഇട്ട ഫോണിൽ നിന്നും ദൃശ്യങ്ങൾ സ്ക്രീൻ കാപ്ചർ ചെയ്യാൻ സാധിക്കും.അതിന് യാതൊരു എഡിറ്റിങ്ങും ആവശ്യമില്ല.30 മിനിറ്റ് എന്തിനാണ് ദൃശ്യങ്ങൾ കുത്തിയതെന്നതിനുള്ള മറുപടി ലഭിക്കണം.'

4

'അന്വേഷണത്തിൽ താൻ പൂർണ തൃപ്തനാണെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.'നടി ആക്രമിക്കപ്പെട്ട കേസിൽ മാഡം കാവ്യ മാധവനാണെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ല. അങ്ങനെ ഒരു മാഡത്തിന്റെ പേര് പറഞ്ഞത് പൾസർ സുനിയാണ്. പൾസർ സുനി പറഞ്ഞത് പറഞ്ഞതിവൽ എന്തെങ്കിലും സത്യം ഉണ്ടോയെന്ന് പരിശോധിക്കണം. ഒരു ജോലി ഏൽപ്പിച്ച് അത് പൂർത്തിയായി കഴിഞ്ഞാൽ നമ്മൾ കാണാൻ ചെല്ലുക ബോസിനെയാണ്. അങ്ങനെയാണോ പൾസർ സുനി ലക്ഷ്യയിൽ എത്തിയതെന്ന് അറിയണം'.

5

'പൾസർ സുനിക്ക് മാനസിക പ്രശ്നങ്ങൾ നേരിടുന്നവെന്നത് ജയിലിൽ വർഷങ്ങളായി കിടക്കുന്ന പ്രതി പറയുന്ന വാദങ്ങൾ കാണുന്നുള്ളൂ. ശ്രീജിത്ത് രവിയെന്ന നടൻ ഇപ്പോൾ നഗ്നതാ പ്രദർശനം നടത്തിയ സംഭവത്തിൽ അറസ്റ്റിലായപ്പോൾ മാനസിക പ്രശ്നം ഉന്നയിച്ച് ആണ് ജാമ്യം വാങ്ങിയത്. അത് സത്യമാണോ കളവാണോയെന്ന കാര്യം നമ്മുക്ക് അറിയില്ല. ഓരോരുത്തർക്ക് അവരുടേതായ വഴികൾ ഉണ്ടാകും. അത് സത്യമോ കളവോ അറിയില്ല'

6

'വിചാരണ തടവുകാരായി പലരും വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. അതുകൊണ്ട് പൾസർ സുനി കിടക്കുന്നതിൽ വിഷമിക്കേണ്ട കാര്യമൊന്നുമില്ല.ഈ കാലതാമസം സാങ്കേതികമാണെന്ന് മാത്രമാണ് താൻ വിശ്വസിക്കുന്നത്', ബാലചന്ദ്രകുമാർ പറഞ്ഞു.

7

നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം സംബന്ധിച്ച അനുബന്ധ കുറ്റപത്രത്തിലെ പ്രധാന സാക്ഷിയാണ് സംവിധായകൻ ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപ് തന്റെ വീട്ടിൽ വെച്ച് കണ്ടുവെന്ന ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു തുടരന്വേഷണം നടന്നത്. തുടരന്വേഷണത്തിൽ ദിലീപിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.

8

120 ഓളം പേരെ സാക്ഷിയാക്കിയിട്ടുണ്ട്. മേയ്ക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, നടൻ ചെമ്പൻ വിനോദ് എന്നിവരാണ് കേസിലെ പുതിയ സാക്ഷികൾ. കാവ്യയും പൾസർ സുനിയും തമ്മിൽ പരിചയമുണ്ടെന്നത് അറിയാമെന്നാണ് രഞ്ജി രഞ്ജിമാറിന്റെ മൊഴി. കാവ്യ മാധവൻ, മഞ്ജു വാര്യർ , നടൻ സിദ്ധിഖ്, ദിലീപിന്റെ സഹോദരൻ അനൂപ്, സഹോദരി ഭർത്താവ് സുരാജ് എന്നിവരെല്ലാം സാക്ഷികളാണ്.

Recommended Video

cmsvideo
    സ്വാമി വഴി വീണ്ടും അടുത്ത പണി കിട്ടി ; ദിലീപ് കേസില്‍ ട്വിസ്റ്റ് |*Kerala

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+