ദിലീപിന് നിർണ്ണായകം; കേസ് അന്വേഷിക്കണം; കൂടുതൽ സമയം വേണം; നടിയെ ആക്രമിച്ച കേസ് ഇന്ന് കോടതിയിൽ
കൊച്ചി: നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും കോടതിയിൽ. കൊച്ചിയിലെ വിചാരണ കോടതിയിയാണ് കേസ് പരിഗണിക്കുക. കേസിന്റെ തുടരന്വേഷണത്തിന് വേണ്ടി കൂടുതൽ സമയം വിചാരണക്കോടതിയൊട് അന്വേഷണ സംഘം ആവശ്യപ്പെടും.
അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കുമെന്നാണ് സൂചന. നടിയെ ആക്രമിച്ച കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇനിയും ആറുമാസത്തെ സമയം വിചാരണ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന് കോടതി നൽകിയിരുന്ന സമയപരിധി അവസാനിച്ചിരുന്നു. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം നടക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ദിലീപ് ഹർജി സമർപ്പിച്ചിരുന്നു. ഈ ഹർജിയുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി വിധി പറയുന്നത് മാറ്റിയിരുന്നു. ഫെബ്രുവരി 24 -ാം തീയതിയാണ് ദിലീപ് കോടതിയിൽ ഹർജി സമർപ്പിച്ചത്. കേസിൽ തനിക്കെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ്. അന്വേഷണത്തിന്റെ പാളിച്ചകൾ മറച്ചു വെയ്ക്കാനാണ് നിലവിലെ തുടരന്വേഷണം. കേസ് നീട്ടിക്കൊണ്ടു പോകുന്നതിലേക്കുള്ള ശ്രമമെന്നും ദിലീപ് വാദിക്കുന്നു.

എന്നാൽ, കേസിന്റെ തുടക്കം അന്വേഷണത്തിൽ അന്വേഷണ സംഘം ദിലീപിനെതിരെ വ്യാജ തെളിവുകൾ ഉണ്ടാക്കുകയാണ് എന്ന വാദം പ്രോസിക്യൂഷൻ തള്ളിയിരുന്നു. കേസ് കോടതി പരിഗണിക്കവേ തുടർ അന്വേഷണം പൂർത്തിയാക്കാൻ ഇനി മൂന്ന് മാസം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ലഭിച്ച തെളിവുകൾ കോടതിക്ക് മുമ്പാകെ മുദ്രവെച്ച കവറിൽ സമർപ്പിച്ചിരുന്നു. ഇനിയും കേസിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം കോടതിയിൽ പ്രോസിക്യൂഷൻ അറിയിച്ചിരുന്നു.

എന്നാൽ, അന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കുകയാണെന്നും ചില ഡിജിറ്റൽ തെളിവുകൾ കൂടി പരിശോധിക്കണം എന്നും പ്രോസിക്യൂഷൻ കോടതി അറിയിച്ചിരുന്നു. കേസ് പരിഗണിക്കവേ ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ ദിലീപ് അടക്കമുള്ള പ്രതികളെ വീണ്ടും ചോദ്യം ചെയ്യലിന് വിധേയരാകണം എന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതിന് പിന്നാലെയാണ് തുടരന്വേഷണത്തിന് എതിരെ ദിലീപ് രംഗത്തെത്തിയത്. തുടരന്വേഷണം റദ്ദാക്കണം. കേസിന്റെ സമയ പരിധി നീട്ടേണ്ട ആവശ്യം ഇല്ല.
Recommended Video


അന്വേഷണം തടയണം. തനിക്കെതിരെ വ്യാജ തെളിവുകൾ സൃഷ്ടിക്കാനാണ് ശ്രമം എന്നും കോടതിയിൽ ഹർജി സമർപ്പിച്ച് ദിലീപ് വ്യക്തമാക്കിയിരുന്നു. എന്നാൽ കേസിൽ ഇടപെട്ട കോടതി കേസിന് കൂടുതൽ സമയം നീട്ടാൻ ആകില്ലെന്ന് ഫെബ്രുവരി ഇരുപത്തിനാലാം തീയതി വ്യക്തമാക്കിയിരുന്നു. ഈ കേസിന് മാത്രം എന്താണ് ഇത്ര പ്രത്യേകതയെന്നും കേസ് അന്വേഷിക്കുന്നതിലേക്കായി രണ്ടുമാസം സമയം അനുവദിച്ചില്ലെന്നും കോടതി ചോദിച്ചിരുന്നു.

ഒരു വിഷയത്തിൽ മാത്രം അന്വേഷണം നടത്താൻ സമയം നൽകാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കേസിൽ തുടരന്വേഷണം മാർച്ച് 1 - ന് തന്നെ പൂർത്തിയാക്കണമെന്നാണ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. എന്നാൽ, അന്വേഷണം മാർച്ച് ഒന്നിനകം പൂർത്തിയാക്കാൻ സാധിക്കില്ലെന്നും ചില തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കുകയായിരുന്നു.

മാർച്ച് ഒന്നിന് തന്നെ, തുടരന്വേഷണത്തിന് റിപ്പോർട്ട് നൽകണമെന്ന് കോടതിയുടെ ആവശ്യത്തിൽ നിന്നും പ്രോസിക്യൂഷൻ വിട്ടു നിന്നു. അതേസമയം, ദിലീപിന്റെ ആവശ്യത്തിന് പിന്നാലെ തുടരന്വേഷണത്തിൽ പ്രതികരിച്ച നടി ഹൈക്കോടതിയിൽ എത്തിയിരുന്നു. കേസിൽ തുടരന്വേഷണം തടയരുതെന്ന് ഹൈക്കോടതിയിൽ നടി അറിയിച്ചു. പ്രതിയുടെ അടുത്ത സുഹൃത്താണ് കേസിൽ വളരെ വേണ്ടപ്പെട്ട വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത് എന്നും കോടതിയിൽ നടി വ്യക്തമാക്കിയിരുന്നു.

താൻ ബാംഗ്ലൂരിൽ താമസിക്കുകയായിരുന്നു. ഈ സമയത്താണ് കേസിലെ പുതിയ വെളിപ്പെടുത്തൽ അറിയുന്നത്. കുറ്റപത്രം നൽകിയാലും തുടരന്വേഷണം നടത്താൻ പോലീസിന് സാധിക്കും. കേസിന്റെ ഇര എന്ന നിലയിൽ കേസിൽ ഇടപെടുന്നു. എല്ലാ പ്രതികളെയും മുന്നോട്ടു കൊണ്ടു വരണം. അതാണ് തന്റെ ആവശ്യം. കേസിലെ പ്രതിക്ക് ഒരിക്കലും തുടരന്വേഷണം വേണ്ട എന്ന് പറയാനാകില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications