ജനപ്രിയനായത് വെറുതെയല്ല, ദിലീപ് നിർമ്മിച്ച് നൽകിയ വീട്;താക്കോൽ ദാനത്തിന് താരമെത്തില്ല!അമ്മയും മകളും

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കോട്ടയം: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ദിലീപ് ജയിലിൽ പോയതോടെ താരം നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനവും വൈകുന്നു. കറുകച്ചാൽ നെടുങ്കന്നത്തെ സിനിയ്ക്കും മകൾ അനുഗ്രഹയ്ക്കും ദിലീപ് മുൻകൈയെടുത്ത് നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനമാണ് വൈകുന്നത്.

പ്രൊഫൈൽ ഫോട്ടോ കണ്ട് പ്രണയിച്ചു,നേരിട്ടു കണ്ടപ്പോൾ കാമുകന്റെ ബോധംപോയി! 17കാരി വീട്ടിലേക്ക് മടങ്ങി...

മുൻ ഭർത്താവ് ദിലീപ് ജയിലിൽ! മഞ്ജു വാര്യർ ദുബായിലേക്ക്, കൂടെ തമിഴ് നടൻ പ്രഭുവും..ഒരു വാക്ക് പോലും..

കർക്കടകത്തിന് മുൻപ് ദിലീപിൽ നിന്നും താക്കോൽ വാങ്ങി വീട്ടിൽ താമസമാക്കാമെന്നായിരുന്നു സിനിയും മകളും കരുതിയിരുന്നത്. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ജനപ്രിയ നടൻ അകത്തായതോടെ എല്ലാം വൈകുകയായിരുന്നു. ഭർത്താവ് മരണപ്പെട്ടതിനെ തുടർന്ന് ദുരിതത്തിലായ സിനിയ്ക്കും മകൾക്കും ദിലീപിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റും നാട്ടുകാരുടെ സഹായസമിതിയും ചേർന്നാണ് വീട് നിർമ്മിച്ചത്. ഈ മാസം ദിലീപ് തന്നെ നേരിട്ടെത്തി താക്കോൽ കൈമാറാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ പിന്നീടാണ് നടിയെ ആക്രമിച്ച സംഭവത്തിൽ ദിലീപിനെതിരെ ആരോപണമുയരുന്നതും അദ്ദേഹം ജയിലിലായതും.

കലാഭവൻ മണിയെ കൊല്ലാനും ദിലീപോ?ദിലീപിനെതിരെ സിബിഐ അന്വേഷണവും,സഹോദരന്റെ വെളിപ്പെടുത്തൽ

അമ്മയും മകളും...

അമ്മയും മകളും...

2016 ജൂണിലാണ് സിനിയുടെ ഭർത്താവ് ഷാബിദാസ് ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. ഇതോടെ സിനിയും മകളും ജീവിതത്തിൽ ഒറ്റപ്പെട്ടു.

ദുരിത ജീവിതം...

ദുരിത ജീവിതം...

മരണപ്പെട്ട ഷാബിയുടെ അവയവങ്ങൾ മറ്റനേകം പേർക്ക് പുതിയ ജീവിതം നൽകിയെങ്കിലും, വീട്ടുവാടക നൽകാൻ പോലുമാകാതെ സിനിയുടെയും മകളുടെയും ജീവിതം ദുരിതത്തിലായി.

നാട്ടുകാർ കൈകോർത്തു...

നാട്ടുകാർ കൈകോർത്തു...

ദുരിത ജീവിതം നയിച്ചിരുന്ന സിനിയ്ക്കും മകൾക്കും വീട് നിർമ്മിക്കാനായി നാട്ടുകാരും ദിലീപിന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റും മുന്നിട്ടിറങ്ങി.

ധനസമാഹരണം...

ധനസമാഹരണം...

കുടുംബത്തിന് വേണ്ടി പഞ്ചായത്തിന്റെയും ചങ്ങാനാശേരി പ്രത്യാശയുടെയും നേതൃത്വത്തിൽ ധനസമാഹരണം നടത്തി. ഈ പണമുപയോഗിച്ചാണ് വീട് നിർമ്മിക്കാനുള്ള സ്ഥലം വാങ്ങിയത്.

ദിലീപ് ഇടപെടുന്നു...

ദിലീപ് ഇടപെടുന്നു...

കുടുംബത്തിന്റെ ദയനീയാവസ്ഥ അറിഞ്ഞ ദിലീപ് ഇടപെട്ട് തന്റെ ട്രസ്റ്റിന്റെ കീഴിലുള്ള സുരക്ഷിത ഭവനം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വീട് നിർമ്മിച്ച് നൽകിയത്.

ജിപി ട്രസ്റ്റ്...

ജിപി ട്രസ്റ്റ്...

ദിലീപിന്റെ നേതൃത്വത്തിലുള്ള ജിപി ചാരിറ്റബിൾ ട്രസ്റ്റ്, ഷാബിദാസ് സഹായസമിതി, കേരള ആക്ഷൻ ഫോഴ്സ് എന്നിവരാണ് വീട് നിർമ്മാണത്തിന് ചുക്കാൻ പിടിച്ചത്.

താക്കോൽ ദാനം വൈകി...

താക്കോൽ ദാനം വൈകി...

ജനപ്രിയ നടന്റെ കാരുണ്യത്താൽ നിർമ്മിച്ച വീടിന്റെ താക്കോൽ അദ്ദേഹത്തിൽ നിന്നും വാങ്ങി വീട്ടിൽ താമസമാക്കാമെന്നായിരുന്നു സിനിയുടെ ആഗ്രഹം. എന്നാൽ നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായതോടെ താക്കോൽ ദാനം വൈകി.

ദിലീപിന്റെ അഭാവത്തിൽ...

ദിലീപിന്റെ അഭാവത്തിൽ...

നടിയെ ആക്രമിച്ച കേസിൽ ജയിലിലായതിനാൽ അദ്ദേഹത്തിന്റെ അഭാവത്തിൽ താക്കോൽ ദാന ചടങ്ങ് സംഘടിപ്പിക്കാനാണ് ഭാരവാഹികളുടെ തീരുമാനം. രണ്ടാഴ്ചയ്ക്കകം സിനിയും മകളും പുതിയ വീട്ടിൽ താമസം ആരംഭിക്കും.

English summary
dileep constructed home for a mother and daughter.
Please Wait while comments are loading...