നമ്പർ 523, ദിലീപ്! ഗോതമ്പുണ്ടയല്ല, ഉപ്പുമാവും പഴവും;ജനപ്രിയ നടനെ കാണാൻ ജയിലിൽ സഹതടവുകാരുടെ തിരക്ക്

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ ജനപ്രിയ നടൻ ദിലീപ് ഇനി ആലുവ സബ് ജയിലിലെ 523ാം നമ്പർ റിമാൻഡ് തടവുകാരൻ. രാവിലെ 7.40ഓടെ ആലുവ സബ് ജയിലിലെത്തിച്ച ദിലീപിനെ കനത്ത പോലീസ് കാവലിലാണ് ജയിലിനകത്തേക്ക് കയറ്റിയത്.

ദേ ഗോതമ്പുണ്ട! നടൻ ദിലീപ് റിമാൻഡിൽ, ഇനി ആലുവ സബ് ജയിലിലേക്ക്,ഭയപ്പെടാനില്ലെന്ന് ദിലീപ്...

ജനം കലിപ്പിൽ! മമ്മൂട്ടിക്കും മുകേഷിനും കനത്ത സുരക്ഷയൊരുക്കി പോലീസ്,മുകേഷിനെ സിപിഎം വിളിച്ചുവരുത്തി

തുടർന്ന് ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ദിലീപിനെ സെല്ലിലേക്ക് മാറ്റി. ആലുവ സബ് ജയിലിലെ 523ാം നമ്പർ തടവുകാരനാണ് ദിലീപ്. ജയിലിനുള്ളിൽ ദിലീപിന് പ്രത്യേക പരിഗണനകളുമൊന്നുമില്ല. റിമാൻഡ് തടവുകാരനായതിനാൽ ദിലീപിന് സാധാരണ വസ്ത്രം ധരിക്കാമെന്നത് മാത്രമാണ് ഏക ആശ്വാസം.

കൊക്കെയ്ൻ കേസിലും ദിലീപിന് പങ്ക്?ഷൈൻ ടോം ചാക്കോയുടെ വെളിപ്പെടുത്തൽ,ഞെട്ടിത്തരിച്ച് സിനിമാലോകം

ദിലീപ് എന്ന 'ബിസിനസ് ഡോൺ';മഞ്ജുവിന്റെ പേരിൽ മഞ്ജുനാഥ,ഗ്രാൻഡ് പ്രൊഡക്ഷൻസ്,!ദേ പുട്ടും ഡി സിനിമാസും!

രാവിലെ ജയിലിലെ പ്രഭാത ഭക്ഷണമായ ഉപ്പുമാവും പഴവും കഴിച്ചാണ് ദിലീപ് വിശപ്പടക്കിയത്. മോഷണക്കേസിലെ പ്രതികളെ പാർപ്പിച്ചിരിക്കുന്ന സെല്ലാണ് ദിലീപിന് ഇപ്പോൾ ദിലീപിന് നൽകിയിരിക്കുന്നത്.

രാവിലെ ജയിലിലേക്ക്....

രാവിലെ ജയിലിലേക്ക്....

അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം രാവിലെ 7.40ഓടെയാണ് ദിലീപിനെ ആലുവ സബ് ജയിലിലെത്തിച്ചത്. ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടമാണ് ജയിലിന് മുന്നിൽ തടിച്ചുകൂടിയത്. കൂവി വിളിച്ചാണ് ആലുവക്കാർ ദിലീപിനെ വരവേറ്റത്.

523ാം നമ്പർ...

523ാം നമ്പർ...

ആലുവ സബ് ജയിലിലെ രേഖകളിൽ ഇനി 523ാം നമ്പർ തടവുകാരനായാണ് ദിലീപ് അറിയപ്പെടുക. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ദിലീപിനെ സെല്ലിലേക്ക് മാറ്റി.

പിടിച്ചുപറിക്കാരുടെ സെല്ലിൽ...

പിടിച്ചുപറിക്കാരുടെ സെല്ലിൽ...

മോഷണക്കേസിലും പിടിച്ചുപറി കേസിലും അറസ്റ്റിലായ പ്രതികളെ താമസിപ്പിച്ചിരുന്ന സെല്ലിലാണ് ദിലീപിനെ ഇപ്പോൾ പാർപ്പിച്ചിരിക്കുന്നത്. മറ്റു തടവുകാരെ മാറ്റിയ ശേഷമാണ് ദിലീപിനെ ഇവിടെ പ്രവേശിപ്പിച്ചത്. സുരക്ഷാ കാരണങ്ങളാലാണ് മറ്റു തടവുകാരെ സെല്ലിൽ നിന്നും മാറ്റിയത്.

ഉപ്പുമാവും പഴവും...

ഉപ്പുമാവും പഴവും...

രാവിലെ സെല്ലിലെത്തിയ ദിലീപ് ജയിലിലെ പ്രഭാത ഭക്ഷണവും കഴിച്ചു. ജയിലിലെ ചൊവ്വാഴ്ചത്തെ മെനുവായ ഉപ്പുമാവും പഴവുമാണ് ദിലീപ് കഴിച്ചത്.

സാധാരണ വസ്ത്രം ധരിക്കാം...

സാധാരണ വസ്ത്രം ധരിക്കാം...

റിമാൻഡ് തടവുകാരനായതിനാൽ ദിലീപിന് ജയിലിനുള്ളിൽ സാധാരണ വസ്ത്രം ധരിക്കാം. എന്നാൽ ദിലീപിന് മറ്റു പരിഗണനകളൊന്നും നൽകില്ലെന്ന് ജയിൽ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

സഹതടവുകാരുടെ തിരക്ക്?

സഹതടവുകാരുടെ തിരക്ക്?

നടിയെ ആക്രമിച്ച കേസിൽ പിടിയിലായി ജയിലിലെത്തിയ ജനപ്രിയ നായകൻ ദിലീപിനെ കാണാൻ മറ്റു തടവുകാരും വരുന്നുണ്ട്. ദിലീപിനെ കാണാനായി തടവുകാർ തിരക്ക് കൂട്ടുന്നതായാണ് റിപ്പോർട്ട്.

ആരോടും മിണ്ടാതെ ദിലീപ്....

ആരോടും മിണ്ടാതെ ദിലീപ്....

മറ്റു തടവുകാർക്കൊപ്പമാണ് ദിലീപ് ഭക്ഷണം കഴിച്ചതെങ്കിലും ആരോടും മിണ്ടിയില്ല. തുടർന്ന് സെല്ലിനുള്ളിലെത്തിയ ദിലീപ് ആരോടും മിണ്ടാതെ തലകുനിച്ചിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

ആരും കാണാനെത്തിയില്ല...

ആരും കാണാനെത്തിയില്ല...

ജയിലിലെത്തിച്ച് മണിക്കൂറുകൾ പിന്നിട്ടിട്ടും ദിലീപിനെ കാണാനായി പുറത്തുനിന്നും ആരുമെത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സന്ദർശക സമയം അനുവദിച്ചിരുന്നെങ്കിലും ആരും ദിലീപിനെ കാണാനെത്തിയില്ല.

English summary
dileep got admission number in aluva sub jail.
Please Wait while comments are loading...