ദിലീപിനു കഷ്ടകാലം തീരുന്നില്ല..ഡിസിനിമാസ് പൂട്ടിച്ചു!! ഇപ്പോള്‍ വീടും ഇരുട്ടില്‍!! കാരണം...

  • By: Sooraj
Subscribe to Oneindia Malayalam

മൂലമറ്റം (തൊടുപുഴ): നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് മറ്റൊരു തിരിച്ചടി കൂടി. ദിലീപിന്റെ വീടിന്റെ വൈദ്യുതിയാണ് ഇപ്പോള്‍ വിച്ഛേദിച്ചിരിക്കുന്നത്. അതിനിടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനാല്‍ ദിലീപിനെ ഇന്നു വീഡിയോ കോണ്‍ഫറിന്‍സിങ് വഴി കോടതിയില്‍ ഹാജരാക്കും. കഴിഞ്ഞ തവണയും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് താരത്തെ ഹാജരാക്കിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ ഹാജരാക്കാന്‍ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചത്. ഇതു കോടതി അംഗീകരിക്കുകയും ചെയ്യുകയായിരുന്നു.

വൈദ്യുതി വിച്ഛേദിച്ചു

വൈദ്യുതി വിച്ഛേദിച്ചു

ദിലീപിന്റെ ഇടുക്കിയിലെ കൈപ്പയിലുള്ള വീടിന്റെ വൈദ്യുതിയാണ് വിച്ഛേദിക്കപ്പെട്ടത്. കുടിശ്ശിക അടയ്ക്കാത്തതിനെ തുടര്‍ന്നാണിത്.

 അടയ്ക്കാനുള്ളത്

അടയ്ക്കാനുള്ളത്

346 രൂപയാണ് കുടിശ്ശികയായി ദിലീപ് അടയ്ക്കാനുള്ളത്. നാലു തവണത്തെ കുടിശ്ശികയാണിത്. കെഎസ്ഇബി അധികൃതരാണ് കഴിഞ്ഞ ദിവസം വീട്ടിലെത്തി ഫ്യൂസ് ഊരിയത്.

ദിലീപ് വാങ്ങിയ വീട്

ദിലീപ് വാങ്ങിയ വീട്

കുര്യാട്ടുമലയില്‍ തൊമ്മന്‍ തോമ്മന്നെ ആളില്‍ നിന്ന് ദിലീപ് വാങ്ങിയതാണ് ഇടുക്കിലെ ഈ വീട്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു ഇത്.

കണക്ഷന്‍ അയാളുടെ പേരില്‍

കണക്ഷന്‍ അയാളുടെ പേരില്‍

വീടും സ്ഥലും വാങ്ങിയെങ്കിലും വൈദ്യുതി കണക്ഷന്‍ ഇപ്പോഴും തൊമ്മന്റെ പേരിലാണ്. കണ്‍സ്യൂമര്‍ നമ്പറും വിലാസവുമെല്ലാം ഇപ്പോഴും പഴയ പേരിലാണ്.

ആള്‍ത്താമസമില്ല

ആള്‍ത്താമസമില്ല

വീടും സ്ഥലവുമെല്ലാം ദിലീപിന്റെ പേരിലാണെങ്കിലും ഇവിടെ ആള്‍ത്താമസമില്ല. വീട് ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.

പരിശോധിച്ചിരുന്നു

പരിശോധിച്ചിരുന്നു

ഭൂപരിഷ്‌കരണ നിയമം ലംഘിച്ചാണ് ദിലീപ് ഭൂമി സ്വന്തമാക്കിയതെന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്നു ഇടുക്കിയില്‍ ഈ വീട് സ്ഥിതി ചെയ്യുന്ന സ്ഥലവും തഹസില്‍ദാറുടെ നേതൃത്വത്തില്‍ പരിശോധിച്ചിരുന്നു.

ഹൈക്കോടതിയെ സമീപിക്കും

ഹൈക്കോടതിയെ സമീപിക്കും

ഒരു തവണ ജാമ്യം നിഷേധിക്കപ്പെട്ടെങ്കിലും ഒരിക്കല്‍ക്കൂടി ഹൈക്കോടതിയെ സമീപിക്കാന്‍ ദിലീപ് തീരുമാനിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ജാമ്യാപേക്ഷ സമര്‍പ്പിക്കാനാണ് താരത്തിന്റെ നീക്കം. അഡ്വ ബി രാമന്‍ പിള്ളയാണ് ഇത്തവണ ദിലീപിനായി വാദിക്കുക.

തടവുകാരന്റെ ആരോപണം

തടവുകാരന്റെ ആരോപണം

ദിലീന് ആലുവ സബ് ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം ഒരു സഹ തടവുകാരന്‍ വെളിപ്പെടുത്തിയിരുന്നു. ജയില്‍ അധികൃതരുടെ മുറിയിലാണ് ദിലീപ് സമയം ചെലവിടുന്നതെന്നും അവര്‍ക്കു നല്‍കുന്ന പ്രത്യേക ഭക്ഷണം താരത്തിനും നല്‍കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞിരുന്നു.

English summary
Dileep's house electricity connection cut off.
Please Wait while comments are loading...