നടിയെ ആക്രമിച്ച കേസ്: മാധ്യമങ്ങള്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മാധ്യമങ്ങള്‍ രഹസ്യ വിചാരണയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചോ എന്ന് പരിശോധിക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി ഹൈക്കോടതി. രഹസ്യ വിചാരണ എന്ന സെഷന്‍സ് കോടതി ഉത്തരവ് ലംഘിച്ചതായി കണ്ടെത്തിയാല്‍ ഉചിതമായ നടപടിയെടുക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.
കേസില്‍ നടക്കുന്നത് മാധ്യമ വിചാരണയാണെന്ന് ദിലീപ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. മാധ്യമവിചാരണ ഹൈക്കോടതി ഇടപെട്ട് തടയണമെന്നാണ് ദിലീപ് ആവശ്യപ്പെട്ടത്. അന്വേഷണ സംഘവും പ്രോസിക്യൂഷനും ചേര്‍ന്ന് കേസ് അട്ടിമറിക്കുകയാണെന്നും രഹസ്യ വിചാരണ നിര്‍ദേശം മാധ്യമപ്രവര്‍ത്തകര്‍ ലംഘിച്ചുവെന്നും ദിലീപ് ആരോപിക്കുന്നു. വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കും വരെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നാണ് ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

മാധ്യമ വിചാരണ നടത്തി തനിക്കെതിരെ ജനവികാരം ഉണ്ടാക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ദിലീപ് ആരോപിച്ചിരുന്നു. അത്തരം മാധ്യമങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. ഇതിനിടെ, നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നടന്‍ ദിലീപിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വീണ്ടും മാറ്റി. വെള്ളിയാഴ്ചത്തേക്കാണ് കോടതി ഹര്‍ജി മാറ്റിയത്. പ്രോസിക്യൂഷന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. ഇതോടെ അറസ്റ്റില്‍ നിന്നുള്ള സംരക്ഷണം ദിലീപിന് വെള്ളിയാഴ്ച വരെ തുടരും. ഇതോടൊപ്പം ആറ് പ്രതികളുടെ അറസ്റ്റിനുള്ള വിലക്കും വെള്ളിയാഴ്ച വരെ തുടരും.
ഈ കേസുമായി ബന്ധപ്പെട്ട് ഇന്നലെ ദിലീപിന്റെ സഹോദരി ഭര്‍ത്താവിന്റെ വീട്ടിലും ശരത്ത് എന്ന സുഹൃത്തിന്റെ വീട്ടിലും പൊലീസ് പരിശോധന നടത്തിയിരുന്നു. അേേതാസമയം, കേസുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തല്‍ വന്നതോടെ പ്രതി പള്‍സര്‍ സുനിയുടെ മൊഴി എടുക്കും. ഇതിനായി അനുമതി തേടി അന്വേഷണ സംഘം കോടതിയില്‍ അപേക്ഷ നല്‍കി. പള്‍സര്‍ സുനി അമ്മയ്ക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ സുനിയുടെ അമ്മയുടെ മൊഴിയും അന്വേഷണ സംഘം ശേഖരിക്കും.
നടിയെ ആക്രമിച്ച കേസില്‍ വിഐപിയെ കുറിച്ചുള്ള അന്വേഷണം ശക്തമായിരിക്കുകയാണ് പൊലീസ്. ഒപ്പം കേസിലെ മാഡം എന്ന് പറയുന്ന സ്ത്രീയെ കുറിച്ചും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇത് ഒരു പെണ്ണ് അനുഭവിക്കേണ്ടതാണ് എന്ന് ദിലീപ് സുഹൃത്തായ ബൈജു എന്നയാളോട് പറഞ്ഞുവെന്നാണ് ബാലചന്ദ്രകുമാര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഈ സംഭാഷണം റെക്കോര്‍ഡ് ചെയ്താണ് ബാലചന്ദ്രകുമാര്‍ പോലീസിന് കൈമാറിയത്.












Click it and Unblock the Notifications