കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടിയെ ആക്രമിച്ച കേസിലെ വെളിപ്പെടുത്തൽ; ബാലചന്ദ്ര കുമാറിന് ഡബ്ല്യൂസിസിയുടെ പിന്തുണ, മാധ്യമങ്ങൾക്ക് വിമർശനം

Google Oneindia Malayalam News

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ നിര്‍ണാടയക വെളിപ്പെടുത്തലുമായി സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ രംഗത്തെത്തിയത് വലിയ ചര്‍ച്ചയായിരുന്നു . കേസില്‍ പ്രതിയായ നടന്‍ ദിലീപിനെതിരെയാണ് സംവിധായകന്റെ വെളിപ്പെടുത്തല്‍. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ ഒരു വി ഐ പി വീട്ടില്‍ എത്തിച്ച് നല്‍കിയെന്നും അത് ദിലീപ് കണ്ടെന്നുമായിരുന്നു ബാചചന്ദ്രന്‍ ആരോപിച്ചത് . വിഷയത്തില്‍ പ്രതികരിച്ച് നടന്‍ ദിലീപും രംഗത്തെത്തിയിരുന്നു .

1

ഇപ്പോള്‍ താന്‍ ജാമ്യത്തിലാണ്. അതുകൊണ്ട് തന്നെ ആരെങ്കിലും തനിക്കെതിരെ കല്ലെറിഞ്ഞാലോ കുറ്റം പറഞ്ഞാലോ ഒന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്നിരുന്ന് ഒന്നിനും മറുപടി പറയാന്‍ സാധിക്കില്ലെന്നാണ് ദിലീപ് പറഞ്ഞത്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ അന്വേഷണ സംഘം സംവിധായകനെ സാക്ഷിപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്.

2

വിഷയം വലിയ ചര്‍ച്ചയായതിന് പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സിനിമയിലെ വനിതകളുടെ സംഘടനയായ വുമന്‍സ് സിനിമ കളക്ട്രീവ് ( ഡബ്ല്യൂസിസി ). കേസുമായി ബന്ധപ്പെട്ട് ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, സംവിധായകന്‍ ബാലചന്ദ്രകുമാറിന് എന്തുതരം സുരക്ഷയാണ് സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുള്ളതെന്ന് ഡബ്ല്യൂസിസി ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു. ഡബ്ല്യൂസിസി ഫേസ്്ബുക്കില്‍ പങ്കുവച്ച കുറിപ്പ് ഇങ്ങനെ,

3

മാധ്യമങ്ങളിലൂടെ പുറത്തുവന്ന ശ്രീ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ നമ്മുടെ സംസ്ഥാനത്തെ നീതിനിര്‍വ്വഹണ സംവിധാനം അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ നിരീക്ഷിക്കുകയും ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമോ?
ഇന്റര്‍വ്യൂവില്‍ ആരോപിക്കപ്പെടുന്നതനുസരിച്ചാണെങ്കില്‍ കുറ്റ ആരോപിതന്‍ കൈക്കൂലി നല്‍കുന്നതും നിര്‍ണായക സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതും ഒക്കെ നിയമവിരുദ്ധമായ നടപടികളല്ലെ??

4

ഇത്രയും പ്രാധാന്യമര്‍ഹിക്കുന്ന തെളിവുകള്‍ വെളിപ്പെടുത്തിയ, തന്റെ ജീവന്‍ അപകടത്തിലാണെന്ന് സ്വയം സര്‍ക്കാരിനെ അറിയിച്ച ഈ വ്യക്തിക്ക് എന്തുതരം സുരക്ഷയാണ് ഉറപ്പാക്കിയിട്ടുള്ളത് ? എന്തുകൊണ്ട് ഭൂരിപക്ഷ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ സംഭവ വികാസങ്ങള്‍ക്ക് അവശ്യം വേണ്ട ശ്രദ്ധ നല്‍കി സത്യം കണ്ടുപിടിക്കാനുള്ള ശ്രമം നടത്തുന്നില്ല ?

5

നീതിക്കായി പോരാടുന്നതിന്റെ വേദനയും സംഘര്‍ഷങ്ങളും ഒരു ഭാഗത്ത് അനുഭവിക്കുമ്പോള്‍ തന്നെ, ഇത്തരം സങ്കീര്‍ണ്ണമായ സന്ദര്‍ഭങ്ങളില്‍ സത്യം അറിയിയുന്നതിന് ചോദ്യങ്ങള്‍ ചോദിക്കുകയും മറുപടി കണ്ടെത്തുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഞങ്ങള്‍ കരുതുന്നു- ഡബ്ല്യൂസിസി ഫേസ്ബുക്കില്‍ കുറിച്ചു.

Recommended Video

cmsvideo
നടിയെ ആക്രമിച്ച കേസ് ദിലീപിനെതിരെ തുടരന്വേഷണം | Oneindia Malayalam

English summary
Dileep Involved Actress Case: WCC Asked What kind of security has govt provided to Balachandra Kumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X