'ദിലീപേട്ടനെതിരെ പിന്നിൽ നിന്ന് കുത്തുന്നവർ ഓർക്കുക,നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല';ജീവൻ ഗോപാൽ
കൊച്ചി; സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളുപ്പത്തിലോടെ നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപിനെതിരെ കേസെടുത്തിരിക്കുകയാണ് പോലീസ്. ബാലചന്ദ്രന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ദിലീപിന്റെ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈംബ്രാഞ്ച് സംഘം. അതിനിടയിൽ സിനിമാ മേഖലയിൽ നിന്ന് ദിലീപിന് കൂടുതൽ പേരുടെ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും ഒടുവിലായി നടൻ ജീവൻ ബാലഗോപാലാണ് വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്.

മൈ ബോസ് എന്ന ചിത്രത്തിൽ ദിലീപിനൊപ്പം അഭിനയിച്ച നടനാണ് ജീവൻ. താൻ ദിലീപിനൊപ്പം തന്നെയാണെന്നും സത്യം കോടതിയിൽ തെളിയട്ടെ എന്നും ജീവൻ ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ പോസ്റ്റ് ഇങ്ങനെ-കഷ്ടപ്പാടുകൾക്കിടയിൽനിന്ന് സ്വപ്രയത്നത്തിലൂടെ ഉന്നതങ്ങളിൽ എത്തിയ ദിലീപേട്ടന് എന്റെ എല്ലാ പിന്തുണയും ...

സത്യം കോടതിയിൽ തെളിയട്ടെ
ചാനലുകളിൽ വന്നിരുന്ന് ദിലീപേട്ടനെതിരെ കവലപ്രസംഗം നടത്തി പിന്നിൽ നിന്ന് കുത്തുന്ന, കൂടെനിന്ന് എല്ലാം നേടിയവർ ഒരു കാര്യം ഓർക്കുക, നേരം ഇന്ന് കൊണ്ട് ഇരുട്ടി വെളുക്കില്ല..... ഒന്ന് ആത്‍മപരിശോധന നടത്തിയാൽ നന്ന്, ജീവൻ പോസ്റ്റിൽ പറഞ്ഞു.

ദിലീപ് ഫാൻസ് അസോസിയേഷൻ ഉൾപ്പെടെയുള്ള ദിലീപ് അനുകൂല ഗ്രൂപ്പുകളെ പോസ്റ്റിൽ ടാഗ് ചെയ്തിട്ടുണ്ട്. നിരവധി പേർ പോസ്റ്റിന് കമന്റുമായി എത്തിയിട്ടുണ്ട്. എല്ലാവരും കഷ്ടപ്പെട്ട് തന്നെ ആണ് Actor /Actress ആയി നിലനിൽക്കുന്നത്. സത്യം എന്ത് തന്നെ ആയാലും തെളിയിക്കപ്പെടട്ടെ. അതുവരെ നമുക്ക് ആരെയും കുറ്റപ്പെടുത്താതെ ഇരിക്കാം, എന്നായിരുന്നു ഒരാളുടെ കമന്റ്. ദിലീപിനെ അടുത്തറിയാവുന്നവർക്ക് ഈ മാധ്യമ വിചാരണയും പടച്ചുവിടുന്ന കെട്ടുകഥകളും വിശ്വസിക്കാൻ ഏറെ പ്രയാസമാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

സത്യം ഇതൊന്നും തുറന്നു പറഞ്ഞു പോസ്റ്റ് ഇടാൻ ഇപ്പൊ എല്ലാര്ക്കും മടിയാണ്.മലയാളസിനിമയിലെ പല വമ്പന്മായം കാണിക്കാത്ത ധൈര്യം Mr.ജീവൻ നിങൾ കാണിച്ചു.അഭിനന്ദനങ്ങൾ.അദ്ദേഹം തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം.but കുറ്റം തെളിയട്ടെ അപ്പോൾ പോരെ.FB പോലുള്ള സോഷ്യൽ മീഡിയ യിൽ വന്നു ഇത്തരം post ഇട്ടു സപ്പോർട്ട് കൊടുത്തതിനെ അഭിന്ദിക്കുന്നു, എന്നായിരുന്നു മറ്റൊരു കമന്റ്.

പോലീസും മാധ്യമങ്ങളും വിധി വരും മുന്നേ ദിലീപിന് എതിരെ പൊതുബോധം ഉണ്ടാക്കാൻ ഇല്ലേൽ കേസ് അനിശ്ചിതമായി നീട്ടാൻ ശ്രമിക്കുകയാണ്. ദിലീപിന് എതിരെ തെളിവോ ഈ കേസ് ആയി ഏതേലും തരത്തിൽ ബന്ധിപ്പിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ ഇവർ ഈ കേസ് ഇങ്ങനെ നീട്ടി കൊണ്ടു ഇരിക്കില്ല.
ബൈജു കൊട്ടാരക്കര എന്ന ബ്രെമാണ്ഡ സംവിധായകനെ അറിയാമോ? ഏറ്റവും കൂടുതൽ തന്തയില്ലാത്തരം പറയുന്നത് അദ്ദേഹം ആണ്, എന്നായിരുന്നു വേറൊരു ആരാധകന്റെ പ്രതികരണം.

നേരത്തേ സീരിയൽ നടൻ ആദിത്യനും ദിലീപിനെ പിന്തുണച്ച് പോസ്റ്റിട്ടിരുന്നു. ദിലീപേട്ടനൊപ്പം യഥാർത്ഥ ഇരയ്ക്കൊപ്പം എന്ന ഹാഷ് ടാഗോടെയായിരുന്നു ആദിത്യൻ ദിലീപിന് പിന്തുണ അറിയിച്ചത്. ദിലീപിനെതിരെ സംവിധായകൻ ബാലചന്ദ്രകുമാറിന്റെ ആരോപണങ്ങൾക്കെതിരെ ഉയരുന്ന വിമർശനങ്ങളുടെ വാർത്തകളും വീഡിയോ ലിങ്കുകളും ആദിത്യൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

അതിനിടെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ദിലീപ് ഉൾപ്പെടെയുള്ളവരുടെ ഫോണുകൾ ഇന്ന് കോടതിയിൽ ഹാജരാക്കും. ദിലീപ് ഉപയോഗിച്ച നാല് ഫോണുകളിൽ 3 എണ്ണമാണ് ഹാജരാക്കുക. നാലാമത്തെ ഫോൺ ദിലീപ് ഒളിപ്പിച്ചിരിക്കുകയാണെന്നാണ് അന്വേഷണ സംഘം കുറ്റപ്പെടുത്തുന്നത്. ഫോറൻസിക് പരിശോധനയ്ക്കായി അയച്ചതായി ദിലീപ് പറഞ്ഞ രണ്ട് ഫോണുകൾ കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിച്ചിരുന്നു. ദിലീപിന്റെ ഫോണുകൾ ലഭിച്ചാലുടൻ അവ കൈമാറിയ ഫൊറൻസിക് ലാബിലേക്കും ക്രൈംബ്രാഞ്ച് അന്വേഷണം വ്യാപിപ്പിച്ചേക്കുമെന്നാണ് റിപ്പോർട്ട്.
'സാഹചര്യങ്ങൾ കഠിനമാകുമ്പോൾ തല ഉയർത്തിപിടിച്ച് തന്നെ നിൽക്കണം'..ചർച്ചയായി റിമ കല്ലിങ്കലിൻറെ ഫോട്ടോകൾ












Click it and Unblock the Notifications