നടിയുടെ കേസിൽ ദിലീപ് നിരപരാധി.. കരിഓയില്‍ ഒഴിച്ചാലും ദിലീപിനെ കൈവിടാതെ ശ്രീനിവാസന്‍

  • Posted By: Anamika
Subscribe to Oneindia Malayalam

കണ്ണൂര്‍: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് വിശ്വസിക്കുന്ന പലരുമുണ്ട്. ദിലീപ് ആരാധകര്‍ മാത്രമല്ല അക്കൂട്ടത്തിലുള്ളത്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള പ്രമുഖര്‍ അടുത്തിടെ ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വരികയുണ്ടായി. ദിലീപ് നിരപരാധിയെന്ന് ഉറച്ച് വിശ്വസിക്കുന്ന വ്യക്തിയാണ് നടന്‍ ശ്രീനിവാസന്‍. വീട്ടില്‍ അല്ല തലയില്‍ കരിഓയില്‍ ഒഴിച്ചാലും ആ നിലപാട് മാറ്റാന്‍ ശ്രീനിവാസന്‍ ഒരുക്കവുമല്ല.

കോണ്‍ഗ്രസുകാരനായ ദിലീപിനോട് സിപിഎമ്മിന് വിരോധം..! നേതാവും മകനും മുന്‍ഭാര്യയും ദിലീപിനെ കുടുക്കി?

നടി മാത്രമല്ല, മറ്റ് നടിമാരും ആക്രമിക്കപ്പെടണം! ദിലീപിനെതിരെ എഴുതിയ മാധ്യമപ്രവർത്തകയ്ക്ക് കിട്ടിയത്

നടിയോട് അനുഭാവം

നടിയോട് അനുഭാവം

ആക്രമണത്തിന് ഇരയായ നടിയോട് തനിക്ക് ഇപ്പോഴും അനുഭാവമാണ് ഉള്ളതെന്ന് ശ്രീനിവാസന്‍ പറയുന്നു. വേദനിപ്പിക്കുന്ന സംഭവം നടന്നപ്പോള്‍ ആദ്യം നടിയെ വിളിച്ച് സംസാരിച്ചവരില്‍ ഒരാളാണ് താന്‍.

ദിലീപ് അത് ചെയ്യില്ല

ദിലീപ് അത് ചെയ്യില്ല

എന്നാല്‍ താനറിയുന്ന ദിലീപ് ഇത്തരമൊരു കാര്യം ചെയ്യില്ല എന്നാണ് മാധ്യമങ്ങളോട് പറഞ്ഞത്. അന്നും ഇന്നും താന്‍ അങ്ങനെ തന്നെയാണ് വിശ്വസിക്കുന്നതും.ദിലീപിനെ തനിക്ക് വളരെ നാളുകളായി അറിയാം.

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാ

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാ

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഒരു അവസ്ഥയാണ് നമ്മുടെ നാട്ടില്‍ ഇന്നുള്ളതെന്നും ശ്രീനിവാസന്‍ പറയുന്നു. സ്വന്തം അഭിപ്രായം തുറന്ന് പറഞ്ഞവര്‍ക്ക് ആക്രമണങ്ങളെ നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇന്നുള്ളത്.

അനുകൂലിച്ചതിന് കരിഓയിൽ

അനുകൂലിച്ചതിന് കരിഓയിൽ

ദിലീപിനെ കുറിച്ച് അഭിപ്രായം പറഞ്ഞതിനാണ് തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചത്. ഇത്തരം സാഹചര്യത്തില്‍ ജീവിക്കുക എന്നത് വലിയ ബുദ്ധിമുട്ട് ആണെന്നും ശ്രീനിവാസന്‍ പറയുന്നു. നടന്റെ കണ്ണൂരുള്ള വീട്ടിലാണ് കരിഓയില്‍ ആക്രമണമുണ്ടായത്.

പിന്തുണച്ചതിന് വിമർശനം

പിന്തുണച്ചതിന് വിമർശനം

നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ ഇതാദ്യമായല്ല ശ്രീനിവാസന്‍ പിന്തുണയ്ക്കുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന ശ്രീനിവാസന്റെ പ്രസ്താവന വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.

നിരപരാധിത്വം കാലം തെളിയിക്കും

നിരപരാധിത്വം കാലം തെളിയിക്കും

ദിലീപ് സാമാന്യബുദ്ധിയുള്ള ആളാണ് എന്നാണ് തന്റെ വിശ്വാസം. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും ശ്രീനിവാസന്‍ പറയുകയുണ്ടായി. പോലീസിന്റെയും കോടതിയുടേയും പരിഗണനയില്‍ ഉള്ള വിഷയം ആയതിനാല്‍ കൂടുതല്‍ പറയുന്നില്ലെന്നും ശ്രീനിവാസന്‍ പറഞ്ഞു

മണ്ടത്തരം കാണിക്കില്ല

മണ്ടത്തരം കാണിക്കില്ല

നടിയെ ആക്രമിച്ച കേസില്‍ തുടക്കം മുതല്‍ക്കേ ദിലീപിന് അനുകൂല നിലപാടായിരുന്നു ശ്രീനിവാസന്‍ സ്വീകരിച്ചിരുന്നത്. ദിലീപ് ഇത്തരമൊരു മണ്ടത്തരം കാണിക്കില്ലെന്ന് നേരത്തെയും ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടിരുന്നു.

സ്നേഹം തട്ടിപ്പ്

സ്നേഹം തട്ടിപ്പ്

ആക്രമണത്തിന് ഇരയായ നടിയോട് സിനിമാ സംഘടനയായ അമ്മയിലെ അംഗങ്ങള്‍ക്ക് ഇല്ലാത്ത സ്‌നേഹം ജനങ്ങള്‍ക്ക് എന്തിനാണ് എന്നായിരുന്നു ശ്രീനിവാസന്‍ ചോദിച്ചത്. അത് വെറും തട്ടിപ്പാണ് എ്ന്നും ശ്രീനിവാസന്‍ ആരോപിച്ചിരുന്നു.

കരിഓയില്‍ പ്രയോഗം

കരിഓയില്‍ പ്രയോഗം

ദിലീപ് അനുകൂല പ്രസ്താവന നടത്തിയതിന്റെ പിന്നാലെയാണ്ശ്രീനിവാസന്റെ വീടിന് നേരെ കരിഓയില്‍ പ്രയോഗമുണ്ടായത്. കണ്ണൂര്‍ കൂത്ത്പറമ്പിലെ വീടിന് നേര്‍ക്കാണ് കരിഓയില്‍ ആക്രമണം. ശ്രീനിവാസനോ കുടുംബമോ ഈ വീട്ടില്‍ താമസിക്കുന്നില്ല

ഗണേഷിന്റെ വീട്ടിലും ഒഴിക്കണം

ഗണേഷിന്റെ വീട്ടിലും ഒഴിക്കണം

ദിലീപിനെ അനുകൂലിച്ചല്ല ഈ വിഷയത്തില്‍ താന്‍ പ്രതികരിച്ചതെന്നും ദിലീപ് ഹീനകൃത്യം ചെയ്യില്ലെന്നാണ് തന്റെ വിശ്വാസം എന്നാണ് പറഞ്ഞതെന്നും ശ്രീനിവാസന്‍ പറഞ്ഞു. തന്റെ വീട്ടില്‍ കരിഓയില്‍ ഒഴിച്ചവര്‍ ഗണേഷിന്റെ വീട്ടിലും ഒഴിക്കണമെന്നും ശ്രീനിവാസന്‍ പരിഹസിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Dileep is innocent in Actress Case, says Sreenivasan.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്