• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

ദിലീപിന്റെ സഹായത്തിന് ഉദ്യോഗസ്ഥരും; പട്ടിക തയ്യാറാക്കി!! എല്ലാം പണത്തിന് മേല്‍?

  • By വിശ്വനാഥന്‍

കൊച്ചി: യുവനടിയെ തട്ടിക്കൊണ്ടുപോയി അപമാനിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെതിരേ ഇന്ന് നിരവധി ആരോപണങ്ങളാണുയരുന്നത്. ഒന്നിന് പിറകെ ഒന്നായി നടന് തിരിച്ചടി നേരിടുന്ന കാഴ്ചയാണിപ്പോള്‍. പോലീസ് അന്വേഷണം, വിജിലന്‍സ് അന്വേഷണം, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അന്വേഷണം, കളക്ടറുടെ അന്വേഷണം എന്നിവ നടക്കുന്നു. ഒടുവില്‍ തൃശൂരിലെ ഭൂമി കേസില്‍ ദിലീപ് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ലോകായുക്ത നോട്ടീസ് നല്‍കുകയും ചെയ്തിരിക്കുന്നു.

എന്നാല്‍ ഈ ഘട്ടത്തില്‍ നടന് രക്ഷപ്പെടാന്‍ ഏറെ പ്രയാസമാകുന്ന കേസുകളാണ് നടി ആക്രമിക്കപ്പെട്ട കേസും ഭൂമി ഇടപാടുകളും. തൃശൂരിലും കോട്ടയത്തെ കുമരകത്തുമാണ് ദിലീപിനെതിരേ ഭൂമി ഇടപാടുമായിബന്ധപ്പെട്ട ആരോപണം ഉയര്‍ന്നത്. കുമരകത്തെ കേസില്‍ ഉദ്യോഗസ്ഥരും കുടുങ്ങുന്ന കാഴ്ചയാണിപ്പോള്‍.

വാങ്ങി, മറിച്ചുവിറ്റു

വാങ്ങി, മറിച്ചുവിറ്റു

കുമരകത്തെ ഭൂമി വാങ്ങിയ ശേഷം വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ മറിച്ചുവില്‍ക്കുകയായിരുന്നു ദിലീപ്. ഈ ഭൂമി കൈയേറിയതാണെന്നാണ് ആരോപണം. മറിച്ചുവില്‍ക്കുന്നതിന് വേണ്ട ഒത്താശ ചെയ്‌തെന്ന് സംശയമുള്ള ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ തീരുമാനിച്ചു.

ഉദ്യോഗസ്ഥരുടെ സഹായം

ഉദ്യോഗസ്ഥരുടെ സഹായം

ഭൂമി കൈയേറ്റത്തിന് ഉദ്യോഗസ്ഥരുടെ സഹായമോ അവരുടെ വീഴ്ചയോ ഇല്ലാതെ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ബന്ധപ്പെട്ട പ്രദേശത്തെ റവന്യൂ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുന്നത്.

 വിരമിച്ചവരെയും വിളിപ്പിക്കും

വിരമിച്ചവരെയും വിളിപ്പിക്കും

വിരമിച്ച ഉദ്യോഗസ്ഥരെയും വിളിപ്പിക്കും. ദിലീപിന്റെ വസ്തു ഇടപാട് നടന്നത് 2005ലാണ്. മറിച്ചുവില്‍പ്പന പൂര്‍ണമായത് 2007ലും. ഇക്കാലയളവില്‍ കുമരകം ഉള്‍പ്പെടുന്ന റവന്യൂ മേഖലയില്‍ ജോലി ചെയ്ത ഉദ്യോഗസ്ഥരെയാണ് ചോദ്യം ചെയ്യുക. കൈയേറ്റമാണ് എന്ന് അറിഞ്ഞ ശേഷമാണോ ഭൂമി ഇടപാട് നടത്തിയത്, പണം കൈപ്പറ്റിയോ എന്നീ കാര്യങ്ങള്‍ ചോദിച്ചറിയും.

പട്ടിക തയ്യാറാക്കി

പട്ടിക തയ്യാറാക്കി

ഈ ഉദ്യോഗസ്ഥരുടെ പട്ടിക ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം തയ്യാറാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. തഹസില്‍ദാര്‍ ഉള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്യും. കുമരകം, കോട്ടയം മേഖലകളില്‍ ജോലി ചെയ്തവരാണ് വിഷയത്തില്‍ മറുപടി നല്‍കേണ്ടി വരിക.

പരിശോധന നടത്തി

പരിശോധന നടത്തി

അന്വേഷണത്തിന്റെ ആദ്യപടിയായി റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ വിവാദ ഭൂമി സന്ദര്‍ശിച്ചു. കായലോരത്തെ കരിങ്കല്‍കെട്ടും സംഘം പരിശോധിച്ചു. കരിങ്കല്‍കെട്ടിയ നാല് സെന്റോളം കൈയേറിയതാണെന്നാണ് പരിശോധനയില്‍ ബോധ്യപ്പെട്ടത്.

റിപ്പോര്‍ട്ട് തയ്യാറാക്കി

റിപ്പോര്‍ട്ട് തയ്യാറാക്കി

കൈയേറ്റത്തെ കുറിച്ച് ഉദ്യോഗസ്ഥര്‍ ഒന്നും പറഞ്ഞില്ല. പരിശോധന നടക്കുന്നുവെന്ന് മാത്രമാണ് പ്രതികരിച്ചത്. ഇവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ട് ഉടന്‍ കളക്ടര്‍ക്ക് കൈമാറും.

മന്ത്രിയുടെ ഇടപെടല്‍

മന്ത്രിയുടെ ഇടപെടല്‍

തൃശൂരിലും കോട്ടയത്തും ദിലീപ് ഭൂമി കൈയേറിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ റവന്യൂ മന്ത്രി നേരിട്ടാണ് അന്വേഷണം നടത്താന്‍ കളക്ടര്‍മാരോട് ആവശ്യപ്പെട്ടത്. കുമരകത്ത് മൂന്ന് ഏകര്‍ 31 സെന്റാണ് ദിലീപ് വാങ്ങിയിരുന്നത്.

45 മീറ്റര്‍ കരിങ്കല്‍ കെട്ടി

45 മീറ്റര്‍ കരിങ്കല്‍ കെട്ടി

കായലിന് അഭിമുഖമായി 45 മീറ്റര്‍ നീളത്തില്‍ കരിങ്കല്‍ കെട്ടി തിരിച്ചിട്ടുണ്ട്. രേഖകളില്‍ ഈ ഭൂമി നിലമാണ്. അതുകൊണ്ട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സാധ്യമല്ല. കെട്ടിടം പണിയാനുള്ള അപേക്ഷ അധികൃതര്‍ നിരസിക്കുകയായിരുന്നു.

ദിലീപിന് നോട്ടീസ്

ദിലീപിന് നോട്ടീസ്

അതേസമയം, ചാലക്കുടിയില്‍ ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയം പണിതത് സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടാണെന്ന ആരോപണവുമായി ബന്ധപ്പെട്ട പരാതി ലോകായുക്ത പരിഗണിച്ചു. ദിലീപ് ഉള്‍പ്പെടെ 13 പേര്‍ക്ക് ലോകായുക്ത നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍.

രേഖകളില്‍ കൃത്രിമം കാണിച്ചു

രേഖകളില്‍ കൃത്രിമം കാണിച്ചു

സര്‍ക്കാര്‍ ഭൂമിയിലും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂമിയിലും രേഖകളില്‍ കൃത്രിമം കാണിച്ചു തട്ടിപ്പ് നടത്തിയെന്നാണ് പരാതി. പൊതുപ്രവര്‍ത്തകനായ മുകുന്ദന്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഈ മാസം 28ന്

ഈ മാസം 28ന്

ദിലീപിന് മാത്രമല്ല, ഈ ഭൂമി നേരത്തെ കൈവശം വച്ചിരിക്കുന്നവര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. മൊത്തം 13 പേര്‍. ഈ മാസം 28നാണ് ഇവര്‍ തിരുവനന്തപുരത്ത് ലോകായുക്ത മുമ്പാകെ ഹാജരാകേണ്ടത്.

കൈയേറ്റ ഭൂമി തന്നെ

കൈയേറ്റ ഭൂമി തന്നെ

ചാലക്കുടിയില്‍ നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് തിയേറ്റര്‍ സമുച്ചയം നില്‍ക്കുന്നത് കൈയേറ്റ ഭൂമിയില്‍ തന്നെയാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതുസംബന്ധിച്ച ആരോപണം അന്വേഷിച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമി കൈയേറിയാണ് തിയേറ്റര്‍ സമുച്ചയം നിര്‍മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി

ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി

ഡി സിനിമാസ് നിര്‍മിക്കാന്‍ ദിലീപ് ചാലക്കുടിയിലെ ഒരേക്കര്‍ സര്‍ക്കാര്‍ ഭൂമി കൈയേറിയെന്നാണ് ആരോപണം. ഇതുസംബന്ധിച്ച് അന്വേഷിക്കാനായിരുന്നു തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് മന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കിയത്. വ്യാജ ആധാരങ്ങള്‍ മുഖേനയാണ് സ്ഥലം കൈയേറിയതെന്നാണ് ആരോപണം.

എട്ട് ആധാരങ്ങള്‍

എട്ട് ആധാരങ്ങള്‍

സംസ്ഥാന രൂപീകരണത്തിന് മുമ്പ് തിരു-കൊച്ചി മന്ത്രിസഭ ചാലക്കുടി ശ്രീധരമംഗലം ശ്രീകൃഷ്ണ ക്ഷേത്രത്തിന് ഊട്ടുപുര നിര്‍മിക്കാന്‍ കൈമാറിയ ഒരേക്കര്‍ സ്ഥലമാണ് കൈയേറിയെന്ന് ആരോപിക്കപ്പെടുന്നത്. എട്ട് ആധാരങ്ങളുണ്ടാക്കി 2005ല്‍ ഈ സ്ഥലം ദിലീപ് കൈവശപ്പെടുത്തിയെന്നാണ് ആരോപണം.

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല

ഈ ഭൂമി ദിലീപ് നേരിട്ട് വാങ്ങിയതല്ല. എട്ടുപേരില്‍ നിന്നാണ് നടന്‍ ഇതു വാങ്ങിയത്. സ്ഥലം വിഭജിച്ച് എട്ടുപേരുടെ പേരില്‍ ആധാരം രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് സ്ഥലം മൊത്തമായി ദിലീപ് വാങ്ങിയത്.

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല

ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല

എന്നാല്‍ അന്വേഷണ റിപ്പോര്‍ട്ടില്‍ ദിലീപിനെ കുറ്റപ്പെടുത്തിയിരുന്നില്ല. നടന് അനുകൂലമായ റിപ്പോര്‍ട്ടാണ് നല്‍കിയത്. സര്‍ക്കാര്‍ പുറമ്പോക്കല്ലെന്ന സത്യവാങ്മൂലവും കളക്ടര്‍ സമര്‍പ്പിച്ചു. ഇതില്‍ അന്ന് മന്ത്രി ഇടപെട്ടെന്നാണ് ആരോപണം.

വിജിലന്‍സ് അന്വേഷണം

വിജിലന്‍സ് അന്വേഷണം

ഡി സിനിമാസിന് പ്രവര്‍ത്തന അനുമതി ലഭിക്കുന്നതിന് കൈക്കൂലി നല്‍കിയെന്ന ആരോപണവും ദിലീപിന് കൂടുതല്‍ പ്രതിസന്ധിയാകും. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ചാലക്കുടി നഗരസഭാ യോഗം ശുപാര്‍ശ ചെയ്തു.

English summary
Dileep land case in Kumarakam; Probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more