സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി...! മകനെ ഈ അമ്മ കാണുന്നത് ഒരു മാസത്തിന് ശേഷം...

  • By: Anamika
Subscribe to Oneindia Malayalam

ആലുവ: ഒരു മാസം മുന്‍പ് വരെ കേരളത്തിന് ജനപ്രിയന്‍ ആയിരുന്നു നടന്‍ ദിലീപ്. എന്നാല്‍ ഒരുമാസത്തിനിപ്പുറം ദിലീപിന്റെ അവസ്ഥ തികച്ചും ഒരു പതനം എന്ന് തന്നെ വിളിക്കാവുന്നതാണ്. ജാമ്യം പോലും ലഭിക്കാതെ കഴിഞ്ഞ മാസം പത്താം തിയതി മുതല്‍ ദിലീപ് അഴിക്കുളളിലാണ്. അങ്കമാലി കോടതിയും ഹോക്കോടതിയും ദിലീപിന് മുന്നില്‍ പുറത്തേക്കുള്ള വാതില്‍ തുറന്നില്ല. ദിലീപ് മടങ്ങിവരുന്നത് കാത്തിരുന്ന ആലുവയിലെ വീട്ടില്‍ നിരാശ മാത്രം ബാക്കി. ഒടുവില്‍ അമ്മ മകനെ കാണാന്‍ ജയിലിലും എത്തി.

ഗൂഢാലോചന നടത്തിയത് ഇവര്‍...ദിലീപിന്റെ വെളിപ്പെടുത്തല്‍..? ഞെട്ടല്‍ മാറാതെ സിനിമാലോകം !!

ആലുവയിലെ വീടുറങ്ങുന്നു

ആലുവയിലെ വീടുറങ്ങുന്നു

ദിലീപിന് അമ്മയും സഹോദരങ്ങളും ഏറെ പ്രിയപ്പെട്ടവരാണ് എന്ന് അടുപ്പമുള്ളവര്‍ക്കെല്ലാം അറിയാം. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ആലുവയിലെ വീട് ഉറങ്ങിക്കിടക്കുകയാണ്. ദിലീപിന് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ മാത്രമാണ് ആ വീട്ടിലുള്ളത്.

ജയിൽവാസം നീളുന്നു

ജയിൽവാസം നീളുന്നു

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെളളിയാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ നടന്റെ ജയില്‍വാസം നീളുകയാണ്.

മകനെ കാണാൻ അമ്മ

മകനെ കാണാൻ അമ്മ

ഈ സാഹചര്യത്തിലാണ് മകനെ കാണാന്‍ അമ്മ സരോജം ആലുവ സബ് ജയിലില്‍ എത്തിയിരിക്കുന്നത്. ദിലീപിന്റെ സഹോദരന്‍ അനൂപിനൊപ്പമാണ് സരോജം എത്തിയത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് ഇരുവരും ജയിലില്‍ ചെന്നത്.

ഒപ്പം സഹോദരനും

ഒപ്പം സഹോദരനും

ദിലീപിന്റെ സഹോദരിയുടെ ഭര്‍ത്താവ് ശരത്തും ഇവര്‍ക്കൊപ്പം ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. എന്നാല്‍ സരോജത്തിനും അനൂപിനുമൊപ്പം ജയിലിന് അകത്ത് കയറാതെ പുറത്ത് നില്‍ക്കുകയായിരുന്നു.

കാണാൻ വരേണ്ടതില്ല

കാണാൻ വരേണ്ടതില്ല

അമ്മയോടും മകള്‍ മീനാക്ഷിയോടും ഭാര്യ കാവ്യാ മാധവനോടും തന്നെ കാണാന്‍ വരേണ്ടതില്ല എന്ന് ദിലീപ് നിര്‍ദേശിച്ചതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ജയിലിലെ ഫോണില്‍ നിന്നും ദിലീപ് വീട്ടിലേക്ക് വിളിച്ച് സംസാരിക്കാറുണ്ട് എന്നും വാര്‍ത്തകള്‍ വന്നിരുന്നു.

സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്

സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്

ദിലീപിന്റെ ജയിലിലെ അവസ്ഥയെ കുറിച്ച് കഴിഞ്ഞ ദിവസം നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ നിന്നും മനസ്സിലാക്കിയ വിവരങ്ങളാണ് സുരേഷ് കുമാര്‍ വെളിപ്പെടുത്തിയത്.

ദിലീപിന് തലകറക്കം

ദിലീപിന് തലകറക്കം

താന്‍ കാണുമ്പോള്‍ ദിലീപ് തലകറക്കം വന്നു കിടക്കുകയായിരുന്നു. ചെവിക്കുള്ളിലെ ഫ്‌ളൂയിഡ് കുറയുന്ന അവസ്ഥയാണ് ദിലീപിന്റേത്. തുടര്‍ച്ചയായി തലകറക്കം അനുഭവപ്പെട്ടിരുന്നുവെന്നും അതിന് ചികിത്സ നല്‍കിയത് മാധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ട് ചെയ്തുവെന്നും സുരേഷ് കുമാര്‍ ആരോപിക്കുകയുണ്ടായി.

പ്രചാരണങ്ങൾ കള്ളം

പ്രചാരണങ്ങൾ കള്ളം

ദിലീപിന്റെ കുടുംബത്തെ കുറിച്ചുള്ള പ്രചാരണങ്ങളും സുരേഷ് കുമാര്‍ തള്ളിക്കളയുകയുണ്ടായി. കാവ്യ ഗര്‍ഭിണിയാണ്, മീനാക്ഷി സ്‌കൂളില്‍ പോകുന്നില്ല എന്നിങ്ങനെയുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും സുരേഷ് കുമാര്‍ പ്രതികരിച്ചു. ദിലീപിന്റെ വീട്ടുകാര്‍ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥയിലാണെന്നും സുരേഷ് കുമാര്‍ വെളിപ്പെടുത്തി.

അമ്മയുടെ കരച്ചിൽ

അമ്മയുടെ കരച്ചിൽ

ദിലീപിന്റെ അമ്മയുടെ കാര്യം കഷ്ടമാണെന്നും ഏത് നേരവും അവര്‍ കരച്ചിലിലാണെന്നും സുരേഷ് കുമാര്‍ പറയുകയുണ്ടായി. തന്നെ കണ്ടപ്പോള്‍ അമ്മ കെട്ടിപ്പിടിച്ചു കരഞ്ഞു. ദിലീപ് ഇന്ന് വരും നാളെ വരും എന്നൊക്കെ പറഞ്ഞ് അമ്മയെ ആശ്വസിപ്പിച്ചുവെന്നും മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വെളിപ്പെടുത്തുകയുണ്ടായി.

English summary
Dileep's mother visited Aluva Sub Jail to meet her son
Please Wait while comments are loading...