പോലീസിനെതിരെ ദിലീപിന്റെ പൂഴിക്കടകന്‍!! ആ പ്രമുഖരെ തൊടാൻ പിണറായിക്ക് ഭയം? സർക്കാർ ഏറെ വിയർക്കും

 • Posted By: Desk
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കേ പോലീസിനേയും സര്‍ക്കാരിനേയും വെട്ടിലാക്കിയിരിക്കുകയാണ് ദിലീപ്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് ആഭ്യന്തര സെക്രട്ടറിക്ക് ദിലീപ് പരാതി സമര്‍പ്പിച്ചത് കേസില്‍ വന്‍ ട്വിസ്റ്റായിരിക്കുകയാണ്. താന്‍ നിരപരാധിയാണെന്നും തന്നെ കേസില്‍ കുടുക്കിയതാണെന്നുമുള്ള വാദം ദിലീപ് ആവര്‍ത്തിക്കുകയാണ്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ തന്നെ പ്രതിസ്ഥാനത്ത് നിര്‍ത്തിയ നിലയ്ക്ക് പോലീസ് അന്വേഷണം തന്നെ അനിശ്ചിതത്വത്തിലാവുന്ന സ്ഥിതിയിലേക്കാണ് ദിലീപ് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നത്.

ദിലീപിനെതിരെ ആഞ്ഞടിച്ച ഉദയഭാനു, പീഡനക്കുറ്റം ചുമത്താം.. അന്നത്തെ വാക്കുകൾ തിരിഞ്ഞ് കുത്തുന്നു!

ദിലീപ് കേസിൽ പൊട്ടിപ്പൊളിഞ്ഞ് പോലീസ് നീക്കങ്ങൾ! നടനെതിരെ മൊഴി നൽകിയ ചാർളിയും ചതിച്ചു!

സിബിഐ അന്വേഷണം വേണം

സിബിഐ അന്വേഷണം വേണം

രണ്ടാഴ്ച മുന്‍പാണ് കേസില്‍ തന്നെ കുടുക്കിയതാണെന്നും സിബിഐ അന്വേഷണം വേണം എന്നും ആവശ്യപ്പെട്ട് ദിലീപ് പരാതി നല്‍കിയത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്കും എഡിജിപി ബി സന്ധ്യയ്ക്കും തന്നെ കുടുക്കിയതില്‍ പങ്കുണ്ടെന്നും ദിലീപ് ആരോപിക്കുന്നുണ്ട്.

കത്ത് പരിശോധിക്കുന്നു

കത്ത് പരിശോധിക്കുന്നു

ആഭ്യന്തര സെക്രട്ടറിക്ക് അയച്ച 12 പേജുള്ള കത്തില്‍ തന്നെ വ്യാജ തെളിവുകളുണ്ടാക്കി കുടുക്കി എന്നാണ് ദിലീപ് ആരോപിക്കുന്നത്. നടി ആക്രമിക്കപ്പെട്ടതിന് ശേഷമുള്ള സംഭവങ്ങള്‍ കത്തില്‍ ദിലീപ് എണ്ണിയെണ്ണി പറയുന്നുണ്ട്. കത്ത് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്.

ഇനി ഹൈക്കോടതിയിലേക്കോ

ഇനി ഹൈക്കോടതിയിലേക്കോ

പരാതിയില്‍ സര്‍ക്കാര്‍ നടപടിയൊന്നും സ്വീകരിച്ചില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനാണ് ദിലീപ് തയ്യാറെടുക്കുന്നതെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്യുന്നു. ഹൈക്കോടിയില്‍ പോകുന്നതിന് മുന്നോടിയായുള്ള നീക്കം മാത്രമാണ് ഇപ്പോഴുള്ള പരാതി എന്നാണ് അറിയുന്നത്.

ഇത് കളമൊരുക്കൽ

ഇത് കളമൊരുക്കൽ

സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരെ ഹൈക്കോടതിയില്‍ പോവുകയാണ് എങ്കില്‍ ബന്ധപ്പെട്ട സംവിധാനങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നോ എന്ന് കോടതി ചോദിക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തില്‍ മറുപടി നല്‍കുന്നതിന് കൂടിയാണ് ആഭ്യന്തര സെക്രട്ടറിക്കുള്ള ഇപ്പോഴത്തെ പരാതി എന്നാണ് സൂചന.

സർക്കാർ വിയർക്കും

സർക്കാർ വിയർക്കും

ആഭ്യന്തര സെക്രട്ടറിയെ എതിര്‍ കക്ഷിയാക്കി ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കാനാണേ്രത ദിലീപിന്റെ നീക്കം. ഹര്‍ജി സമര്‍പ്പിക്കപ്പെട്ടാല്‍ ദിലീപ് നല്‍കിയ പരാതിയില്‍ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്ന് സര്‍ക്കാരിന് കോടതിയില്‍ വിശദീകരിക്കേണ്ടതായി വരും.

പ്രതിക്കൂട്ടിൽ പോലീസ് മേധാവി

പ്രതിക്കൂട്ടിൽ പോലീസ് മേധാവി

പോലീസ് അന്വേഷണത്തിന്റെ പ്രസക്തി തന്നെ ഇല്ലാതാക്കുന്ന വിധത്തിലാണ് ദിലീപിന്റെ നീക്കം എന്നാണ് നിയമവൃത്തങ്ങള്‍ വിലിരുത്തുന്നത്. കാരണം ദിലീപ് പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് പോലീസ് മേധാവിയായ ബെഹ്‌റയേയും അന്വേഷണ ഉദ്യോഗസ്ഥയായ ബി സന്ധ്യയേയും ആണ്.

തെളിവുകൾ കയ്യിലുണ്ട്

തെളിവുകൾ കയ്യിലുണ്ട്

ഈ വാദങ്ങള്‍ ദിലീപ് ഹൈക്കോടതിയിലും ഉന്നയിക്കും. അവ കോടതി അംഗീകരിച്ചാല്‍ സിബിഐ അന്വേഷണം എന്ന ദിലീപിന്റെ ആവശ്യം അംഗീകരിക്കപ്പെട്ടേക്കും. പോലീസ് മനപ്പൂര്‍വ്വം തന്നെ കുടുക്കിയതാണ് എന്ന് തെളിയിക്കാനുള്ള ദിലീപിന്റെ വാദങ്ങളില്‍ ചിലത് ഇവയാണ്

ദിലീപ് നൽകിയ പരാതി

ദിലീപ് നൽകിയ പരാതി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലാവുന്നതിന് മുന്‍പ് പള്‍സര്‍ സുനി തന്നെ ഭീഷണിപ്പെടുത്തിയതായി ദിലീപ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഏപ്രില്‍ പത്തിനായിരുന്നു അത്. കൂടാതെ അതേമാസം 18, 20, 21 തീയ്യതികളിലും ബ്ലാക്ക്‌മെയില്‍ ഫോണ്‍ കോളുകള്‍ വന്നിരുന്നു.

സുനിയുടെ ഭീഷണി കോൾ

സുനിയുടെ ഭീഷണി കോൾ

ദിലീപിനും നാദിര്‍ഷയ്ക്കും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്കും വന്ന ഭീഷണി ഫോണ്‍ കോളുകളുടെ വിവരങ്ങളടക്കം പോലീസിന് കൈമാറിയിരുന്നു. ഇക്കാര്യം ലോക്‌നാഥ് ബെഹ്‌റ തന്നെ സ്ഥിരീകരിച്ചിട്ടുള്ളതാണ്. എന്നാല്‍ ഈ പരാതിയില്‍ നടപടി സ്വീകരിക്കാത്തത് പോലീസിന് വെട്ടിലാക്കും.

ആ മൂന്ന് പ്രമുഖർ

ആ മൂന്ന് പ്രമുഖർ

മാത്രമല്ല ദിലീപ് അന്ന് നല്‍കിയ പരാതിയില്‍ സിനിമാ രംഗത്തെ മൂന്ന് പ്രമുഖരുടെ പേരുകളുള്ളതായും വാര്‍ത്തകളുണ്ടായിരുന്നു. പള്‍സര്‍ സുനി നാദിര്‍ഷയെ വിളിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ ഇവരുടെ പേര് പറഞ്ഞുവെന്നാണ് പറയുന്നത്. ഇക്കാര്യം ദിലീപ് പരാതിയില്‍ സൂചിപ്പിക്കുകയുമുണ്ടായി.

പ്രമുഖരെ തൊടാൻ മടി

പ്രമുഖരെ തൊടാൻ മടി

എന്നാല്‍ ഇക്കാര്യത്തിലും ഇതുവരെ പോലീസ് നടപടിയൊന്നും എടുത്തിട്ടില്ല. ദിലീപ് പരാതി ഉന്നയിച്ചവരുടെ മൊഴി പോലും രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. ഇതും സിബിഐ അന്വേഷണം വേണം എന്ന ദിലീപിന്റെ ആവശ്യത്തിന് കോടതിയില്‍ അനുകൂലമായ ഘടകമാണ്.

സുനിയെ അറിയില്ലെന്ന്

സുനിയെ അറിയില്ലെന്ന്

ആലുവ റൂറല്‍ എസ്പി എവി ജോര്‍ജ്, ക്രൈംബ്രാഞ്ച് എസ്പി സുദര്‍ശന്‍, ഡിവൈഎസ്പി സോജന്‍ വര്‍ഗീസ്, ആലുവ സിഐ ബൈജു പൗലോസ് എന്നിവരെ കേസ് അന്വേഷണത്തില്‍ നിന്നും മാറ്റിനിര്‍ത്തണം എന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്. പള്‍സര്‍ സുനിയെ അറിയില്ലെന്ന നിലപാടില്‍ ദിലീപ് ഉറച്ച് നില്‍ക്കുകയാണ്.

cmsvideo
  Dileep Gives Clarfication On Actress Attack Case | Oneindia Malayalam
  അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം

  അന്വേഷണ ഉദ്യോഗസ്ഥരെ മാറ്റണം

  എന്നാല്‍ അക്കാര്യം ആരും ഇതുവരെ നിഷേധിച്ചിട്ടില്ലെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ അത് പരിഗണിക്കാതെയാണ് പോലീസ് പെരുമാറുന്നത്. നിലവിലെ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ മാറ്റി നിര്‍്ത്താനും പുതിയ സംഘത്തെ കൊണ്ടുവരാനുമാണ് ദിലീപിന്റെ ആവശ്യം.

  English summary
  Dileep's compliant against police in actress case will put government in trouble

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്