കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നീണ്ട കാരാഗൃഹവാസം തീരുന്നു... ദിലീപ് നാളെ പുറത്തേക്ക്, പക്ഷെ ... ആരാധകര്‍ ആവേശത്തില്‍

അച്ഛന്‍റെ ശ്രാദ്ധത്തില്‍ പങ്കെടുക്കുന്നതിനാണ് താരം വരുന്നത്

  • By Sooraj
Google Oneindia Malayalam News

Recommended Video

cmsvideo
ദിലീപ് നാളെ പുറത്തേക്ക്: എന്തും സംഭവിക്കാം! | Oneindia Malayalam

കൊച്ചി: നീണ്ട കാരാഗൃഹവാസം കഴിഞ്ഞ് ജനപ്രിയനായകന്‍ ദിലീപ് നാളെ പുറത്തേക്ക്. നടി ആക്രമിക്കപ്പെട്ട കേസില്‍ അഴിക്കുള്ളിലായിട്ട് രണ്ടു മാസം തികയാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് ദിലീപ് പുറംലോകം കാണുന്നത്. ഇതിനു മുന്‍പ് താരം ജയിലില്‍ നിന്നു പുറത്തിറങ്ങിയത് തെളിവെടുപ്പിനും കോടതിയില്‍ ഹാജരാക്കിയപ്പോഴുമായിരുന്നു. ഇത്തവണ സ്വന്തം ആവശ്യത്തിനാണ് താരം ജയിലില്‍ നിന്നു പുറത്തെത്തുന്നത്.

അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനാണ് താരത്തിനു അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയത്. നേരത്തേ രണ്ടു തവണ ഹൈക്കോടതിയെയും ഒരു തവണ അങ്കമാലി കോടതിയെയും ദിലീപ് ജാമ്യം തേടി സമീപിച്ചിരുന്നെങ്കിലും തള്ളപ്പെടുകയായിരുന്നു.

 അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍

അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകള്‍

അച്ഛന്റെ ചരമ വാര്‍ഷികവുമായി ബന്ധപ്പെട്ട ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനു വേണ്ടിയാണ് ദിലീപ് നാളെ പുറത്തുവരുന്നത്. പ്രത്യേക അനുമതി തേടി ശനിയാഴ്ചയാണ് ദിലീപ് അങ്കമാലി കോടതിയില്‍ അപേക്ഷ നല്‍കിയത്. റിമാന്‍ഡ് കാലാവധി തീരുന്ന ദിവസമാണ് ഈ ആവശ്യവുമായി താരം കോടതിയെ സമീപിച്ചത്.

പ്രോസിക്യൂഷന്‍ എതിര്‍ത്തു

പ്രോസിക്യൂഷന്‍ എതിര്‍ത്തു

ദിലീപിന് അനുമതി നല്‍കരുതെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചത്. കഴിഞ്ഞ തവണ താരം അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. വൈകിയ വേളയില്‍ ഇത്തരമൊരു അപേക്ഷയുമായി ദിലീപ് മുന്നോട്ടു വന്നതില്‍ ദുരൂഹതയുണ്ടെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

 ദിലീപ് തൃശൂരിലായിരുന്നു

ദിലീപ് തൃശൂരിലായിരുന്നു

കഴിഞ്ഞ വര്‍ഷം ദിലീപ് ശ്രാദ്ധത്തില്‍ പങ്കെടുത്തിട്ടില്ലെന്ന് വാദിച്ച പ്രോസിക്യൂഷന്റെ ഇതിന്റെ തെളിവും കോടതിയില്‍ ഹാജരാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്തു താരം തൃശൂരിലായിരുന്നുവെന്നും ഇതു തെളിയിക്കുന്ന മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

ഏഴു വര്‍ഷമായി പങ്കെടുക്കുന്നു

ഏഴു വര്‍ഷമായി പങ്കെടുക്കുന്നു

കഴിഞ്ഞ ഏഴു വര്‍ഷമായി താന്‍ അച്ഛന്റെ ശ്രാദ്ധച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതായും ഇത്തവണയും അത് മുടങ്ങാതിരിക്കാന്‍ തന്നെ സഹായിക്കണമെന്നുമാണ് ദിലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ പറഞ്ഞത്.

കോടതി കനിഞ്ഞു

കോടതി കനിഞ്ഞു

നേരത്തേ ജാമ്യാപേക്ഷ നിരസിച്ച കോടതി ഇത്തവണ ദിലീപിനോട് കനിയുകയയായിരുന്നു. പ്രോസിക്യൂഷന്റെ വാദങ്ങളെ തള്ളിയാണ് താരത്തിന് കോടതി അനുമതി നല്‍കിയത്. മാനുഷിക പരിഗണനയുടെ പേരിലാണ് താരത്തിന് അനുമതി നല്‍കുന്നതെന്നും കോടതി അറിയിച്ചു.

 അധികസമയമില്ല

അധികസമയമില്ല

ജയിലില്‍ നിന്നു പുറത്തിറങ്ങുന്ന ദിലീപിന് അധികസമയം പുറത്തുകഴിയാനാവില്ല. വെറും നാലു മണിക്കൂര്‍ നേരത്തേ അനുമതി മാത്രമേ കോടതി നല്‍കിയിട്ടുള്ളൂ. അതു കഴിഞ്ഞാല്‍ താരത്തിനു ജയിലില്‍ തിരിച്ചെത്തിയേ തീരൂ.

രാവിലെ ഇറങ്ങും

രാവിലെ ഇറങ്ങും

രാവിലെ ഏഴു മണിക്കാണ് ആലുവ സബ് ജയിലില്‍ നിന്നും ദിലീപ് പുറത്തിറങ്ങുന്നത്. ഉച്ചയ്ക്ക് 11 മണി വരെയാണ് താരത്തിന് കോടതി അനുമതി നല്‍കിയത്.

 വീട് തൊട്ടടുത്ത്

വീട് തൊട്ടടുത്ത്

ദിലീപിന്റെ വീടായ പത്മസരോവകം ആലുവ സബ് ജയിലിനു തൊട്ടടുത്താണ്. ജയിലില്‍ നിന്നും ഒന്നര കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ദിലീപിനു വീട്ടിലെത്താം.

പോലീസ് അകമ്പടി

പോലീസ് അകമ്പടി

പോലീസിന്റെ അകമ്പടിയോടെയായിരിക്കും ശ്രാദ്ധച്ചടങ്ങുകള്‍ക്കായി നാളെ ദിലീപ് വീട്ടിലെത്തുക. യാത്രയ്ക്കിടെ സുരക്ഷാപ്രശ്‌നങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ കൂടുതല്‍ പോലീസുകാരെ നിയോഗിച്ചേക്കും.

ആരാധകര്‍ എത്തിയേക്കും

ആരാധകര്‍ എത്തിയേക്കും

താല്‍ക്കാലികമായി മാത്രമാണെങ്കിലും ദിലീപിനെ സ്വീകരിക്കാന്‍ ആരാധകര്‍ ജയിലിനു സമീപത്ത് എത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി പറഞ്ഞ ദിവസവും ഫാന്‍സുകാര്‍ ജയിലിനു മുന്നില്‍ തമ്പടിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ വലിയ ആഘോഷപരിപാടികളും അവര്‍ ആസൂത്രണം ചെയ്തിരുന്നെങ്കിലും എല്ലാം തകരുകയായിരുന്നു.

ശ്രാദ്ധച്ചടങ്ങുകള്‍

ശ്രാദ്ധച്ചടങ്ങുകള്‍

ദിലീപിന്റെ വീടായ പത്മസരോവരത്തിലും ആലുവ മണപ്പുറത്തും വച്ചായിരിക്കും ശ്രാദ്ധച്ചടങ്ങുകള്‍ നടക്കുക. രണ്ടിലും താരം പങ്കെടുക്കുന്നുണ്ട്.

 ഓണം ജയിലില്‍

ഓണം ജയിലില്‍

ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനാല്‍ ജയിലിലാണ് ദിലീപ് ഇത്തവണ ഓണം ആഘോഷിച്ചത്. കാവ്യാ മാധവനെ വിവാഹം കഴിച്ച ശേഷമുള്ള ദിലീപിന്റെ ആദ്യ ഓണം കൂടിയായിരുന്നു ഇത്.

കാവ്യയും മകളും ജയിലില്‍ വന്നു

കാവ്യയും മകളും ജയിലില്‍ വന്നു

ദിലീപിനെ കാണാന്‍ ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷി എന്നിവര്‍ ആലുവ സബ് ജയിലില്‍ എത്തിയിരുന്നു. ദിലീപ് ജയിലിലായ ശേഷം ഇവര്‍ ആദ്യമായാണ് ഇവിടെയെത്തിയത്.

കൂടുതല്‍ താരങ്ങളെത്തി

കൂടുതല്‍ താരങ്ങളെത്തി

ഓണത്തോട് അനുബന്ധിച്ച് കൂടുതല്‍ താരങ്ങളും ദിലീപിനെ സന്ദര്‍ശിക്കാന്‍ ജയിലില്‍ വന്നിരുന്നു. ഉറ്റ സുഹൃത്തുക്കളിലൊരാളായ ഹരിശ്രീ അശോകന്‍, ജയറാം, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സംവിധായകന്‍ രഞ്ജിത്ത് എന്നിവരും ജയിലിലെത്തിയിരുന്നു.

ഓണക്കോടി സമ്മാനിച്ച് ജയറാം

ഓണക്കോടി സമ്മാനിച്ച് ജയറാം

തിരുവോണദിവസം ജയിലിലെത്തിയ ജയറാം ദിലീപിന് ഓണക്കോടി സമ്മാനിച്ചാണ് മടങ്ങിയത്. എല്ലാ വര്‍ഷവും തങ്ങള്‍ പരസ്പരം ഓണക്കോടി കൊടുക്കാറുണ്ടെന്നും ഇത്തവണ അതു മുടക്കാന്‍ പറ്റില്ലെന്നും ജയറാം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

English summary
Dileep to come out of Jail on Wednesday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X