കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദ്വയാര്‍ത്ഥ തമാശകള്‍ ആസ്വദിക്കുന്നവരുമുണ്ട്... എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി; സംവിധായകന്‍

Google Oneindia Malayalam News

കൊച്ചി: സിനിമകളിലെ സ്ത്രീ വിരുദ്ധത, ദ്വയാര്‍ത്ഥ പ്രയോഗങ്ങള്‍ എന്നിവ പരിശോധിച്ചാല്‍ എം ടി വാസുദേവന്‍ നായര്‍ പോലും വിമര്‍ശിക്കപ്പെടേണ്ടി വരും എന്ന് സംവിധായകന്‍ അഖില്‍ മാരാര്‍. റിപ്പോര്‍ട്ടര്‍ എഡിറ്റേഴ്‌സ് അവറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഴയകാല ക്ലാസിക്കുകള്‍ ആയിട്ടുള്ള സാഹിത്യ സൃഷ്ടികളിലെല്ലാം ഇത്തരം പ്രയോഗങ്ങളുണ്ടായിരുന്നു എന്നും അഖില്‍ മാരാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

ചിത്രങ്ങള്‍ക്ക് ശ്രദ്ധ കിട്ടാതെ പോകുന്നതിനുള്ള കാരണം അതിന്റെ കഥയും തിരക്കുകയും ഒക്കെ ആയിരിക്കാം. ഇന്നത്തെ കാലഘട്ടത്തില്‍ യോജിക്കാത്ത തരത്തിലുള്ള ചിത്രീകരണവും അവതരണവും ഒക്കെയാകാം ഒരു സിനിമ പരാജയപ്പെടാന്‍ ഉള്ള കാരണം. അത് ഏത് സിനിമയായാലും. കേവലം ഒരു ആറാട്ട് മോണ്‍സ്റ്റര്‍ ഒന്നോ നമുക്ക് എടുക്കേണ്ട, മലയാളത്തിലെ ഇറങ്ങുന്ന 200 സിനിമകളില്‍ പത്തോ പതിനഞ്ചോ മാത്രമേ വിജയിക്കുന്നുള്ളൂ.

1

ഇവിടെ ദ്വയാര്‍ത്ഥ പ്രയോഗം എന്ന് പറയുന്ന ഭാഷ ശൈലി എനിക്ക് മനസ്സിലാകുന്നില്ല. ദ്വയാര്‍ത്ഥം എന്നു പറയുന്നത് നമുക്ക് പല രീതിയില്‍ ഉപയോഗിക്കാം. ലോക ക്ലാസിക്കുകള്‍ നമ്മള്‍ എടുത്തു കഴിഞ്ഞാല്‍ അതില്‍ കാണിക്കുന്ന പല ഇന്റര്‍പ്രെട്ടേഷന്‍സ് ഉണ്ട്. ദ്വയാര്‍ത്ഥം നമുക്ക് ദോഷകരമാണോ സമൂഹത്തിന് ദോഷകരമാണോ എന്ന് ചോദിച്ചാല്‍ അത് ഏത് ഏതു ഭാഗത്താണ് അതായത് സ്ത്രീവിരുദ്ധതയില്‍ വരുന്ന മാത്രമാണോ ദോഷം.

അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ..അടുത്ത വര്‍ഷം ഇന്ത്യയില്‍ ശമ്പളം കൂടും; സര്‍വെ ഫലം പുറത്ത്, വിശദാംശങ്ങള്‍ ഇങ്ങനെ..

2

രാഷ്ട്രീയപരമായിട്ട് ഒരാളെ വിമര്‍ശിക്കാന്‍ വേണ്ടിയിട്ട് ഇപ്പോള്‍ എന്റെ താത്വികവലോകനം എന്നുള്ള സിനിമയിലെ അതിലെ നക്‌സല്‍ ആയിട്ടുള്ള ഒരു കഥാപാത്രം ഒരു ഡയലോഗ് പറയുന്നുണ്ട്. ചെസ് കളിക്കുമ്പോള്‍ പറയുന്ന ഡയലോഗാണ്. രാജാവിന് വെട്ടുമ്പോള്‍ വെട്ടേണ്ടത് മന്ത്രിമാരെയല്ലേ മിസ്റ്റര്‍ രാജാവൊക്കെ എത്രയോ ഭേദം എന്നു പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ഞാന്‍ ഇന്‍ഡയറക്ട് ആയിട്ട് ആ ചെസ്‌ബോര്‍ട്ടിലെ രാജാവിനെ വെട്ടി വെച്ചേക്കുന്ന ഒരു നക്‌സല്‍.

'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?'അതുകൊണ്ട് ജയിച്ചു, നാട്ടിലെ സ്വീകരണം വൈകിയതിന് പിന്നില്‍..'; ദില്‍ഷയുടെ പ്രസംഗം റോബിന്‍ ഫാന്‍സിനുള്ള മറുപടി?

3

അപ്പോള്‍ ഒരാള്‍ ചോദിക്കുന്നു എന്തുകൊണ്ട് രാജാവിനെ വെട്ടിയത്. രാജാവില്ലാതെ എങ്ങനെയാണ് ചെസ്സ് കളിക്കാന്‍ പറ്റുന്നത്. അപ്പോള്‍ അതിനകത്ത് ഞാന്‍ പൊളിറ്റിക്കല്‍ ഒരു സ്റ്റേറ്റ്‌മെന്റ് ആയിട്ടാണ് ഞാന്‍ അവിടെ ദ്വയാര്‍ത്ഥം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇനി ദ്വയാര്‍ത്ഥത്തിലേക്ക് വന്നാല്‍ പഴയകാല ക്ലാസിക്കുകള്‍ ആയിട്ടുള്ള സാഹിത്യ സൃഷ്ടികള്‍ എല്ലാമെടുത്താല്‍ ഞാന്‍ ഈ അടുത്തകാലത്ത് വയലാര്‍ അവാര്‍ഡ് കിട്ടിയ ഹരീഷിന്റെ പുസ്തകത്തെ വിമര്‍ശിച്ചുകൊണ്ട് ഒരു വീഡിയോ ഞാന്‍ എന്റെ യൂട്യൂബ് ചാനല്‍ ഇട്ടിട്ടുണ്ടായിരുന്നു.

തീരം മതി, പള്ളിയും അച്ചന്‍മാരും കന്യാസ്ത്രീകളും വേണ്ടെന്ന് അലന്‍സിയര്‍; തിരുത്തി സമരക്കാര്‍തീരം മതി, പള്ളിയും അച്ചന്‍മാരും കന്യാസ്ത്രീകളും വേണ്ടെന്ന് അലന്‍സിയര്‍; തിരുത്തി സമരക്കാര്‍

4

അതില്‍ തന്നെ ഞാന്‍ പറഞ്ഞിട്ടുള്ള ഒരു വരികള്‍ ഉണ്ട് ഹൃദയവതി നിന്‍ മധുര വനത്തിലെ മലര്‍വാടം ഒരുവട്ടം തുറക്കുകില്ലേ, അറിയാതെ പൊഴിയുന്ന മധുകണമെങ്കിലും നുകരുവാന്‍ അനുവാദം തരികയില്ലേ. ഇതൊന്നു പച്ചയ്ക്ക് ഒരാളോട് എന്താണെന്ന് ചോദിച്ചു കഴിഞ്ഞാല്‍ വളരെ മോശമായിട്ട് കാഷ്വലി ഉപയോഗിക്കുന്ന ഒരു വേഡ് ആയിരിക്കാം. അപ്പോള്‍ ഒരു കവി രതിയേയും മനുഷ്യന്റെ ജീവിതരീതികളെയും മനുഷ്യന്റെ ആഗ്രഹങ്ങളെയും മനുഷ്യന്റെ വികാരങ്ങളെയും ഒക്കെ തന്നെ കാവ്യാത്മകമായും സാഹിത്യപരമായും അവതരിപ്പിച്ചിരുന്ന കാലഘട്ടത്തിലൂടെ തന്നെയാണ് നമ്മള്‍ കടന്നുവന്നത്.

5

ഇന്നത്തെ സ്ത്രീവിരുദ്ധതയൊക്കെ നമ്മള്‍ വിമര്‍ശിക്കുമ്പോള്‍ നമ്മുടെ മലയാളത്തിലെ തല തൊട്ടപ്പന്മാരായ സാഹിത്യകാരന്മാര്‍ തൊട്ട് നമ്മള്‍ വിമര്‍ശിച്ചു തുടങ്ങണം. പ്രത്യേകിച്ച് എംടി സാറെ പോലും ഈയൊരു ചാനലിലിരുന്ന് വിമര്‍ശിക്കേണ്ട സാഹചര്യം അങ്ങനെ വന്നാല്‍ ഉണ്ടാകും. എനിക്കറിയില്ല അതൊക്കെ എത്രത്തോളം ശരികളുള്ള കാര്യമാണ്.

6

പൊതുവേ നോക്കുമ്പോള്‍ ആരാണ് സിനിമയുടെ പ്രേക്ഷകര്‍. 5000 ത്തോളം വരുന്ന സോഷ്യല്‍ മീഡിയ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന ലോകത്തിലുള്ള എല്ലാ സിനിമകളും കണ്ടിട്ട് ഇന്നതാകണം സിനിമ ഇന്ന സിനിമകള്‍ ഇവിടെ മതി ഇവിടെ മറ്റു സിനിമകള്‍ ഒന്നും വേണ്ട എന്ന് ചിന്തിക്കുന്ന ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ ആയ ഉള്ള ചില പ്രേക്ഷകര്‍ കേരളത്തില്‍ ഉണ്ട്. ഇവരാണ് ഇന്നത്തെ മലയാള സിനിമയിയുടെ ഏറ്റവും വലിയ ശാപവും. ഒരു മലയാള സിനിമ എന്ന് പറഞ്ഞാല്‍ അത് മലയാള സിനിമ ആയിരിക്കണം.

7

മലയാളത്തില്‍ നിന്നു കൊണ്ട് നമ്മള്‍ എന്തിനാണ് ലോകത്തുള്ള കഥകള്‍ പറയുന്നത്. ഞാന്‍ കഥ പറയുന്നത് എന്റെ ചുറ്റിലും ഉള്ള കാഴ്ചകളാണ്. ഞാനെന്റെ ഞാനെന്റെ ഫ്രെയിം വെക്കുന്നത് ഞാന്‍ എന്റെ ചുറ്റുമുള്ള കാഴ്ചകളുടെ കഥ പറയാനാണ് ഞാന്‍ എന്നൊരാള്‍ സിനിമ ഉപയോഗിക്കുന്നത്. മൂന്നരക്കോടി ജനങ്ങള്‍ കേരളത്തിലുണ്ട്. ഇതിന്റെ ഒരു 10% എന്ന് പറഞ്ഞാല്‍ 35 ലക്ഷം വരും. ഈ 35 ലക്ഷം തിയേറ്ററില്‍ പോയി പടം കാണുന്നുണ്ടോ. 3 ലക്ഷം പേര് 1% പേര് തിയേറ്ററില്‍ പോയി പടം കാണുന്നുണ്ടോ മൂന്നരലക്ഷം പേര് തിയേറ്ററില്‍ പോയി പടം കണ്ടാല്‍ കുറഞ്ഞത് അഞ്ചു കോടി രൂപയുടെ കളക്ഷന്‍ എല്ലാ സിനിമകള്‍ക്കും ലഭിക്കും.

8

അപ്പോള്‍ മലയാളികളില്‍ ഒരു ശതമാനം പോലും തിയേറ്ററില്‍ പോകുന്നില്ല എന്നുള്ളതാണ് യഥാര്‍ത്ഥ കണക്കില്‍ വ്യക്തമാക്കുന്നത്. ആരാണ് തിയേറ്ററില്‍ പോകുന്നത്. ഞാന്‍ വളരെ വിമര്‍ശനാത്മകമായി പറയുന്നത് സമയമുള്ളവര്‍. മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ജോലിയും കൂലിയും വേലയും ഇല്ലാതിരിക്കുന്ന വളരെ കുറച്ചുപേര്‍. അവരങ്ങ് തീരുമാനിച്ചിരിക്കുകയാണ് ഇവിടുത്തെ സിനിമ ഇന്നതാവണം ഇവിടെ ഇന്ന് സിനിമകള്‍ മതി ഇവിടെ ഇന്ന ഇന്ന ഡയറക്ടേഴ്‌സ് പടങ്ങള്‍ മാത്രം മതി. ഇവിടെ നമുക്ക് കുറച്ച് കാലം മുമ്പ് വളരെ ജനകീയമായ ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി നിന്ന മനുഷ്യനെ സന്തോഷിപ്പിച്ച കലയായിരുന്നു മിമിക്രി അല്ലെങ്കില്‍ സ്‌കിറ്റുകള്‍.

9


ഇതിനൊക്കെ ഉപയോഗിച്ചിരുന്ന തമാശകള്‍ പലപ്പോഴും ദ്വയാര്‍ത്ഥം നിറഞ്ഞ തമാശകള്‍ ആയിരുന്നു. അത് ആസ്വദിക്കുന്ന വലിയ വിഭാഗം ജനതയും നമുക്കിടയില്‍ ഉണ്ട്. സ്വാഭാവികമായും സിനിമ ഒരു വരുമാന മാര്‍ഗ്ഗം എന്ന നിലയില്‍ എനിക്ക് അങ്ങനെയുള്ള പ്രേക്ഷകരെ മതി. ഇപ്പൊ തല്ലുമാല എന്നൊരു സിനിമ ഇറങ്ങി വലിയ കളക്ഷന്‍ ഇവിടെ ഉണ്ടായി. തല്ലുമാലയ്ക്ക് മലയാളത്തില്‍ ഇറങ്ങിയ മറ്റു സിനിമകളുമായുള്ള തിരക്കഥമായിട്ടോ മൂല്യങ്ങളുമായിട്ടാണ് നമ്മള്‍ താരതമ്യം ചെയ്യുന്നത് അല്ല. അതിന്റെ നിര്‍മ്മാതാവ് ഒരു ഓഡിയന്‍സിനെ കണ്ടെത്തി.

10


ഇത് ആര്‍ക്കും ഇഷ്ടപ്പെടും ഇത് ആരിലേക്ക് എത്തിക്കണം ഞാന്‍ അവര്‍ക്ക് വേണ്ടി എന്താണ് കൊടുക്കേണ്ടത് ആ നിര്‍മാതാവും അങ്ങനെ ഒരു സംവിധായകനും ചേര്‍ന്ന് അങ്ങനെയൊരു പ്രോഡക്റ്റ് ഉണ്ടാക്കി അതിനെ കൊടുക്കുന്നു. അത് ഒരുപാട് ആളുകള്‍ക്ക് മോശം എന്ന് തോന്നിയേക്കാം. സിനിമകളുടെ എല്ലാ കാര്യവും അങ്ങനെ തന്നെ കുറച്ചുപേര്‍ക്കിഷ്ടം കുറച്ചുപേര്‍ക്കു ഇഷ്ടമായില്ല.

English summary
Director Akhil Marar about double meaning comedy in malayalam cinema
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X