'റോഡിലിറങ്ങിയതിന് വൃദ്ധരെ ഏത്തമീടിപ്പിച്ച പോലീസ് യജമാൻ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ അല്ലേ?'; ഡോ ബിജു
തിരുവനന്തപുരം; കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ടുള്ള പരസ്യപ്രചരണത്തിൽ രാഷ്ട്രീയ പാർട്ടികൾക്കെതിരെ രൂക്ഷ വിമർശനവുമായി സംവിധായകൻ ഡോ ബിജു. റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെയുള്ള ആഘോഷമാണ് പരസ്യപ്രചരണം അവസാനിക്കുന്നയന്ന് കണ്ടതെന്നും പ്രചരണ സമയം ഒരു മണിക്കൂർ നീട്ടിയതോടെ രാഷ്ട്രീയ പാർട്ടികൾക്ക് ആഘോഷിക്കാൻ എക്സ്ട്രാ ടൈം കിട്ടുകയാണ് ചെയ്തതെന്നും ബിജു വിമർശിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. പോസ്റ്റ് വായിക്കാം
രാജ്യം വീണ്ടും കൊറോണ ഭീഷണിയില്‍; നരേന്ദ്ര മോദി യോഗം വിളിച്ചു, ചിത്രങ്ങൾ കാണാം
കൊറോണയുടെ കൊട്ടിപ്പൂരം....
റോഡിലിറങ്ങിയതിന് ഗ്രാമീണരായ ചില വൃദ്ധന്മാരെ പൊതു നിരത്തിൽ പരസ്യമായി ഏത്തമിടുവിച്ച ഒരു പോലീസ് യജമാനൻ ഉണ്ടായിരുന്നു. പുള്ളി ഒക്കെ ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടാവുമല്ലോ അല്ലേ....
കാറിൽ ചെറിയ കൂളിംഗ് എഫക്ട് ഗ്ളാസ്സുകൾ ഒട്ടിച്ചതിനും ബൈക്കിലും കാറിലും ഒക്കെ എംബ്ലങ്ങൾ പതിച്ചതിനും റോഡിൽ തടഞ്ഞു നിർത്തി ഫൈൻ ഈടാക്കിയ മോട്ടോർ വാഹന വകുപ്പും പോലീസും ഒക്കെ ഇപ്പോഴും ഈ നാട്ടിൽ തന്നെ ഉണ്ടാകുമല്ലോ . രാഷ്ട്രീയ പാർട്ടികളുടെ മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും മൊത്തമായി പുതപ്പിച്ച വാഹനങ്ങൾ കണ്ടപ്പോൾ അവരെ ഒക്കെ വെറുതെ ഓർത്തു പോയി...നിയമം അല്ലെങ്കിലും സാധാരണക്കാരന് മാത്രം ആണല്ലോ ബാധകം..
കൊട്ടിക്കലാശം ഇല്ലാത്തത് കൊണ്ട് പ്രചാരണ സമയം 6 മണി എന്നത് 7 മണി വരെ ആക്കി എന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ....ഫലമോ റോഡ് ഷോ എന്ന ഓമനപ്പേരിൽ കൊട്ടിക്കലാശത്തേക്കാൾ ആൾക്കൂട്ടത്തോടെ ആഘോഷിക്കാൻ ഒരു മണിക്കൂർ കൂടി എക്സ്ട്രാ കിട്ടി. ..
അപ്പോൾ ശരി.....
ഗോ കൊറോണ ഗോ......
ഇനി ത്രിശൂർ പൂരത്തിനു കാണാം....
ആശങ്ക, ഒരു ലക്ഷം കടന്ന് പ്രതിദിന കണക്ക്; 24 മണിക്കൂറിൽ കോവിഡ് സ്ഥിരീകരിച്ചത് 1,03,558 പേർക്ക്
മുരളീധരന് വേണ്ടി മാത്രം നേമത്തെത്തും, കേരളത്തിലെ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പ് പറഞ്ഞ് രാഹുല്‍ ഗാന്ധി
അസമിലെയും ബംഗാളിലെയും തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട് കേരളത്തിലെ വ്യവസായ മേഖല