ഹൈക്കമാൻഡ് തീരുമാനിക്കുന്നതല്ല, പുതിയ പാര്‍ട്ടിയെന്ന സൂചന നല്‍കി സംവിധായകൻ മേജര്‍ രവി
കൊച്ചി: പുതിയ പാര്‍ട്ടി രൂപീകരണത്തെ കുറിച്ചുളള സൂചനകളുമായി സംവിധായകന്‍ മേജര്‍ രവി. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന്റെ ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുത്ത് മേജര്‍ രവി ബിജെപിയെ ഞെട്ടിച്ചിരുന്നു.
മേജര്‍ രവി കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും എന്നുളള അഭ്യൂഹങ്ങള്‍ക്കിടെ അദ്ദേഹത്തെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ ബിജെപി നടത്തുന്നതായും വാര്‍ത്തകള്‍ വന്നു. അതിനിടെയാണ് പുതിയ പാര്‍ട്ടിയെന്ന സൂചന നല്‍കി മേജര്‍ രവി രംഗത്ത് വന്നിരിക്കുന്നത്. വിവരങ്ങൾ ഇങ്ങനെ..
വസന്ത് പഞ്ചമി ഫെസ്റ്റിവല്‍ 2021, ചിത്രങ്ങള്‍ കാണാം

ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി
ബിജെപി അനുഭാവി ആയ മേജര്‍ രവി പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോടുളള അതൃപ്തിയുടെ ഭാഗമായാണ് കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. തൃപ്പൂണിത്തുറയില്‍ വെച്ച് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ മേജര്‍ രവി പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത ശേഷം യുഡിഎഫ് അധികാരത്തില്‍ വരണം എന്നാണ് ആഗ്രഹിക്കുന്നത് എന്ന് മേജര്‍ രവി പ്രതികരിക്കുകയുമുണ്ടായി.

ഒറ്റപ്പാലം സീറ്റ് നൽകാൻ
ഇതോടെ ബിജെപി നേതൃത്വം മേജര്‍ രവിയെ അനുനയിപ്പിക്കാനുളള നീക്കവും തുടങ്ങി. ബിജെപി നേതാക്കളായ പികെ കൃഷ്ണദാസ് അടക്കമുളളവര്‍ മേജര്‍ രവിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഒറ്റപ്പാലം സീറ്റ് മേജര്‍ രവിക്ക് നല്‍കാന്‍ ബിജെപി ആലോചിക്കുന്നതായും സൂചനയുണ്ട്. അതിനിടെയാണ് പുതിയ പാര്‍ട്ടിയെന്ന ആശയം ഫേസ്ബുക്ക് ലൈവില്‍ മേജര്‍ രവി പങ്കുവെച്ചിരിക്കുന്നത്

ജനങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടി
ജനങ്ങള്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന ഒരു പാര്‍ട്ടിയെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നാണ് മേജര്‍ രവി പറയുന്നത്. ജനങ്ങള്‍ക്കായി ഇറങ്ങുക എന്നതാണ് ഇനിയുളള തന്റെ നീക്കം. ഇവിടെ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെ, അല്ലെങ്കില്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കട്ടെ എന്നാണ്. അതാണ് നാട്ടിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം എന്നും മേജര്‍ രവി പറയുന്നു.

അഭിപ്രായം ചോദിക്കണം
തീരുമാനിക്കേണ്ടത് പാര്‍ട്ടിയല്ല, ജനങ്ങള്‍ തീരുമാനം എടുക്കുന്ന ഒരു പാര്‍ട്ടിയാണ് വേണ്ടത്. അത്തരമൊരു പാര്‍ട്ടിയെ കുറിച്ച് താന്‍ ചിന്തിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയ മേജര്‍ രവി അക്കാര്യത്തില്‍ അഭിപ്രായവും തേടി. സഭയില്‍ ഒരു ബില്ല് പാസ്സാക്കുമ്പോള്‍ പ്രതിപക്ഷത്തിന്റെ അടുത്ത് മാത്രമല്ല ജനങ്ങളുടെ അടുത്തും അഭിപ്രായം ചോദിക്കണം എന്ന് മേജര്‍ രവി പറഞ്ഞു.

തല്ലുന്നതിലേക്ക് വരെ കാര്യങ്ങളെത്തി
മേജര്‍ രവിയുടെ ആശയങ്ങള്‍ക്ക് ചേരുന്നത് ട്വന്റി ട്വന്റി പോലുളള സംഘടനകളാണ് എന്നുളള ഒരാളുടെ കമന്റിന് തിരഞ്ഞെടുപ്പിന് ട്വന്റി ട്വന്റി വോട്ടര്‍മാരെ തല്ലുന്നതിലേക്ക് വരെ കാര്യങ്ങളെത്തി എന്നാണ് മേജര്‍ രവി മറുപടി നല്‍കിയത്. ആളുകള്‍ വോട്ട് ചെയ്യാന്‍ പോയാല്‍ അവരെയെല്ലാം അടിക്കുകയും ഒതുക്കുകയുമാണ് ചെയ്യുന്നത് എന്നും മേജര്‍ രവി കുറ്റപ്പെടുത്തി.

അതില്‍ രാഷ്ട്രീയം ഇല്ല
ഹൈക്കമാന്‍ഡ് തീരുമാനിക്കലും പാര്‍ട്ടി പറയലും കോണ്‍ഗ്രസിനും കമ്മ്യൂണിസ്റ്റിനുമുണ്ട്. ഈ അവസ്ഥയില്‍ നിന്നും മാറ്റം വരുത്താന്‍ എന്താണ് ചെയ്യുക എന്നാണ് താന്‍ ആലോചിക്കുന്നത്. താന്‍ കോണ്‍ഗ്രസ് പരിപാടിയില്‍ പോയതിന് പലര്‍ക്കും വിഷമം ഉണ്ട്. നമ്മുടെ സ്ഥലത്ത് പ്രതിപക്ഷ നേതാവൊക്കെ വരുമ്പോള്‍ പോയി കാണേണ്ട ഉത്തരവാദിത്തമുണ്ടെന്നും അതില്‍ രാഷ്ട്രീയം ഇല്ലെന്നും മേജര്‍ രവി വ്യക്തമാക്കി.
നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം